അപരാജിതൻ 40 5341

ആ ചിരിയുടെ ഒടുവിൽ ചുടലയുടെ മുഖം മാറി കണ്ണുകൾ ആർദ്രമായി.

ചുടല അടങ്ങാത്ത ഭീതിയോടെ തെക്ക് ദിക്കിൽ ആദി വെട്ടിയൊതുക്കി വെച്ചിരുന്ന ചന്ദനമര വിറകുകളിലേക്ക് നോക്കി.

ഒരു പുണ്യജന്മത്തിനു ചിതയൊരുക്കാൻ ശങ്കരന്റെ കൈയ്യാൽ മുറിച്ചിട്ട ചന്ദനമരവിറകുകൾ.

ശക്തി,,,

എന്റെ പുണ്യമാണ്,

ഈ ചുടലക്ക് കിട്ടാവുന്ന ആശീർവാദമാണ്,

എന്റെ ഈ ചണ്ടാലകൈകൾ കൊണ്ട് എന്റെ

തായിയുടെ ചിതയൊരുക്കുവാൻ സാധിക്കുന്നത്,

ശങ്കരനെ കൊണ്ട് തന്നെ ഞാൻ തായിയുടെ

ചിതയ്ക്കുള്ള വിറക് മുറിപ്പിച്ചില്ലേ..”

മഹായോഗിയുടെ വിരക്തിയുടെ മൂടുപടമണിഞ്ഞ നിസ്സംഗതയോടെ ചുടല ആകാശത്തേക്ക് നോക്കി പറഞ്ഞു.

ലോപമുദ്ര അത്ഭുതത്തോടെ ചുടലയെ നോക്കി.

“അതാണ് വിധി,,

അവളോടെ ഉടൽ ഉണർവ്വ് എല്ലാമേ ഇന്ത മണ്ണിലെ മുടിയും,,

അത് അവളോടെ നാരായണരോടെ മട്ടും മുടിവ് താൻ,,,”

നാരായണരുടെ മുടിവെ യാരാലുമേ മാറ്റമുടിയാത് സത്തീ”

തീക്ഷണമായ ദൃഷ്ടികളോടെ കഠിനശബ്ദത്തോടെ പാർവ്വതിയ്ക്ക് മൃത്യു സംഭവിച്ച് അവളുടെ ഉടലും ആത്മാവും  വൈഷ്‌ണവഭൂമിയിൽ ലയിച്ചു ചേരുമെന്നത് നാരായണന്റെ തീരുമാനമാണെന്ന മഹാസത്യം ചുടല ലോപമുദ്രയോട് പറഞ്ഞപ്പോൾ അത്ഭുതത്തോടെ ലോപമുദ്ര

ചുടലയെ നോക്കിയിരുന്നു.

ഒരു നിമിഷാർദ്ധത്തിനപ്പുറം ഇടം കൈ കൊണ്ട് ലോപമുദ്ര തന്റെ ദുഗ്ഗിയിൽ മെല്ലെ താളമടിച്ചു.

ആ താളത്തിനൊത്ത് ചുടല ചൂളമടിച്ചു.

അല്പംകഴിഞ്ഞപ്പോൾ

ലോപമുദ്ര താളം നിർത്തി ചുടലയെ വിളിച്ചു.

“നൻപാ,,,,”

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.