അപരാജിതൻ 40 5341

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ നോവുകളെല്ലാം മാഞ്ഞു പോകും പോലെ

“വേണ്ടാ ,,എന്നെ സന്തോഷിപ്പിക്കാൻ കള്ളം പറയണ്ട ലക്ഷ്മിയമ്മെ,,ഞാൻ എത്രയൊക്കെ സ്നേഹിച്ചാലും അപ്പു എന്നെ മനസ്സിലാക്കില്ല,,ഒരുപാട് വാശി കാണിക്കും , എന്നെ സങ്കടപ്പെടുത്തും,,എന്നെ ഒരുപാട് ഇഷ്ടായിരുന്നു അപ്പൂന്,,ഇപ്പോ ഒട്ടുമില്ല”

“അങ്ങനെയൊന്നുമില്ല,,, മോളെ ,,നിന്റെ ലക്ഷ്മിയമ്മയല്ലേ പറയണത്,,വേറെയാർക്കും കൊടുക്കില്ല എന്റെ അപ്പൂനെ,,അവനെ ഞാൻ എന്റെ മോൾക്ക് മാത്രേ തരൂ,, അമ്മയല്ലേ പറയണത്” “വേണ്ടാ,,കിട്ടാനാകാത്ത മോഹമൊന്നും എനിക്ക് തരല്ലേ,,ഇനിയുമെനിക്ക് താങ്ങാനാകില്ല”

“ഈ മണ്ണിൽ,,,ഈ ലക്ഷ്മി വിചാരിക്കുന്നതേ നടക്കൂ”

“അതെന്താ ?” പാർവ്വതി സംശയം ചോദിച്ചു.

ലക്ഷ്മിയമ്മ മറുപടിയൊന്നും പറയാതെ ചിരിച്ചു.

ആ ചിരിയിൽ പോലും നൂറർത്ഥങ്ങൾ ഉണ്ടെന്ന് പാർവ്വതിയ്ക്ക് തോന്നി.

“ഇവിടെയുള്ള നൂറ്റി എട്ടു നാരായണർ കോവിലുകളെക്കാളും ഒരുപാട് പ്രാധാന്യമുള്ള ഈ ആദിനാരായണർ കോവിലിൽ ഇരുന്നാ നിന്റെ ലക്ഷ്മിയമ്മ ഈ പറയുന്നത്, ഇനിയങ്ങോട്ടുള്ളതൊക്കെ ഞാൻ തീരുമാനിക്കും”

പാർവ്വതി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ലക്ഷിയമ്മയുടെ മടിയിൽ മുഖം പൊത്തി.

ലക്ഷ്മിയമ്മ വാത്സല്യത്തോടെ പാർവ്വതിയുടെ ഉദരത്തിൽ കരമമർത്തി തലോടി.

“എന്താ ലക്ഷ്മിയമ്മെ?’

“ഹ്മ്മ്,,,ഒന്നുമില്ല.”

“എന്തോ ഉണ്ടല്ലോ,,” പാർവതി അമ്മയുടെ കരങ്ങളിൽ കരമമർത്തി ചോദിച്ചു.

ലക്ഷ്മിയമ്മ പുഞ്ചിരിച്ചു.

“ന്റെ അപ്പൂന്റെ വരും തലമുറകളെ പെറ്റുപോറ്റാനുള്ള വയറാ”

അത് കേട്ടപ്പോൾ പാർവ്വതിയുടെ മുഖത്ത് നാണം വിടർന്നു.

“അയ്യോ ,,ശേ ,,,ഈ ലക്ഷ്മിയമ്മയ്ക്ക് ഒരു നാണവുമില്ലല്ലോ,,എന്തൊക്കെയാ ഈ പറയണേ”

“എന്തെ? എനിക്കെന്റെ കൊച്ചുമക്കളെ തരില്ലേ എന്റെ പൊന്ന്”

ലക്ഷ്മിയമ്മ അവളുടെ കവിളിൽ മന്ദഹാസത്തോടെ ഒരു മുത്തം നൽകി.

പാർവ്വതി അതെ നിമിഷം തന്നെ മയക്കത്തിൽ നിന്നും ഉണർന്നു.

മനസ്സിന് ഒരുപാട് സന്തോഷം അനുഭവപ്പെടുന്നുണ്ടായിരുന്നു അവൾക്ക്.

അവൾ ചിരിയോടെ അങ്ങനെ തന്നെ കിടന്നു.

അവൾ ഉണർന്നു എന്ന് മനസ്സിലാക്കിയ കൃഷ്ണപരുന്ത് ചിറകടിച്ചു മുകളിലേക്ക് ഉയർന്നു പറന്നു.

@@@@@

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.