അപരാജിതൻ 40 5514

‘പപ്പാ,,,അപ്പൂനെ ഒന്ന് ഫ്രീയാക്കാമോ, അങ്ങനെ ഒരു അടിമയുടെ മനസ്സോടെ അപ്പു അവിടെ ജോലി ചെയ്യണ്ട, അപ്പൂന്റെ ഇഷ്ടത്തിന് പോകട്ടെ,,അപ്പൂന്റെ കൈയിൽ നിന്നും പിടിച്ചു വാങ്ങിയതൊക്കെ അപ്പൂന് കൊടുത്തേക്ക് പപ്പാ”

അയാൾ അല്പം നേരം ഒന്നാലോചിച്ചു.

“മോളെ,,ആദിയുടെ കൈയിൽ നിന്നും തിരികെ വാങ്ങിയത് കൊടുക്കാൻ കഴിയുന്ന അവസ്ഥയിലല്ല, അതൊക്കെ ബാങ്കിൽ പണയപ്പെടുത്തിയെക്കുവല്ലേ നമ്മുടെ ഇൻഫ്രാ പ്രോജക്ടിന്”

“നമുക്കൊരുപാട് സ്ഥലമില്ലേ പപ്പാ,,അതിൽ നിന്നും അപ്പൂന്റെ കൈയിൽ നിന്നും പിടിച്ചു വാങ്ങിയതിനും പണിയെടുപ്പിച്ചതിനുമൊക്കെ പകരമായി സ്ഥലം കൊടുക്കണം, പിന്നെ അപ്പൂന് നല്ലൊരു വീടും പണിതു കൊടുക്കണം, പിന്നെ അപ്പൂനെ ഫ്രീയുമാക്കണം,,പ്ലീസ് പപ്പാ”

അയാൾ മാലിനിയെ ഒന്ന് നോക്കി ചിരിച്ചു.

“ഉവ്വ് ,,എല്ലാം ചെയ്യാം , മോള് പറഞ്ഞ പോലെ എല്ലാം പപ്പ ചെയ്യാം,,അവനെ ഫ്രീയാക്കി വിടാം , നാട്ടിൽ ചെല്ലട്ടെ

അത് കേട്ടപ്പോൾ പാർവതിക്ക് ഒരുപാട് സന്തോഷം നിറഞ്ഞു മനസ്സിൽ.

രാജശേഖര൯ ഇപ്പോൾ ഇങ്ങനെ മാറിയത് അവളെ ഒരുപാട് ആഹ്ലാദിപ്പിച്ചു.

“അവൻ പോകുമോ എന്നറിയില്ല, വാശി കൂടുതലല്ലേ, എങ്കിലും പറയാം ഉപദേശിക്കാം, അവനു നല്ലൊരു ജീവിതമുണ്ടാക്കാൻ വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കാം,,അതെ എനിക്കിനി സാധിക്കൂ, ജയദേവനോട് ഇപ്പോ എനിക്ക് ഒരു പകയുമില്ല , എങ്കിലും കണ്ടാൽ ചോദിക്കണം എന്തിനാ എന്നോട് വിശ്വാസവഞ്ചന ചെയ്തതെന്ന് ”

“അപ്പൂന്റെ അച്ഛൻ കള്ളനല്ല പപ്പാ, ലക്ഷ്മിയമ്മയുടെ എല്ലാമായിരുന്നു ആ അച്ഛൻ , അപ്പു കണ്ടു പഠിച്ചതും ആ അച്ഛനെ തന്നെയല്ലേ , അച്ഛൻ ഒരിക്കലും വിശ്വാസവഞ്ചന കാണിക്കില്ല, കണ്ണനാണ് സത്യം പപ്പാ,,”

മൂടിക്കെട്ടിയ കണ്ണുകളുമായി പാർവ്വതി പറഞ്ഞു.

അയാൾ ഒന്നും പറയാതെ അവളുടെ കാലുകൾ മെല്ലെ തടവി

“എനിക്കൊന്നും അറിയില്ല മോളെ ,,എന്തായാലും വരുന്നത് വരുന്നിടത്തു വെച്ച് കാണാം,,മോൾ ഉറങ്ങിക്കോളൂ”

രാജശേഖര൯ എഴുന്നേറ്റു

മാലിനി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു വാഷ്‌റൂമിൽ പോകാൻ സഹായിക്കുകയും പിന്നെ അവളെ കട്ടിലിൽ  ഇരുത്തി കണ്ണിലും പാദത്തിലും മരുന്ന് പുരട്ടി അവളെ കിടത്തി അവൾക്കൊപ്പം കിടന്നു.

@@@@@

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.