അപരാജിതൻ 40 5514

ദേവർമഠത്തിൽ

പാർവ്വതി കിടക്കുന്ന മുറിയിൽ.

പാർവ്വതിയുടെ അരികിൽ തന്നെ രാജശേഖരനും മാലിനിയും ഇരിക്കുകയായിരുന്നു.

അവളുടെ ചെയ്തികൾ അത്രയേറെ രാജശേഖരന് ഹൃദയവേദന നൽകിയിരുന്നു.

പാർവ്വതിയുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴുന്നത് പോലും സഹിക്കാൻ അയാൾക്ക് ആകുമായിരുന്നില്ല.

അവളുടെ പൊള്ളിയ പാദങ്ങളിൽ മെല്ലെ തലോടി വിഷമത്തോടെ രാജശേഖരൻ ചോദിച്ചു.

“എന്തിനാ എന്തിനാ എന്റെ മോളിങ്ങനെ ചെയ്തത്?’

“രാജേട്ടാ അവൾ അത് ചെയ്തു പോയില്ലേ, ഇനി എന്തിനാ അവളെ ഓർമ്മിപ്പിക്കുന്നത്?’

മാലിനി ഇടയിൽ കയറി പറഞ്ഞു.

“എന്നാലും എനിക്കറിയണ്ടേ, എന്റെ മോൾക്ക് അത്രക്ക് എന്ത് വിഷമമാ മനസിലുള്ളത്. നിനക്കറിയുമെങ്കിൽ നീ പറയു ”

അത് കേട്ട് മാലിനി നിശബ്ദയായി.

“പപ്പാ,,,എന്റെ സങ്കടമാ, എന്റെ പ്രായശ്ചിത്തമാ”

“ഇങ്ങനെ നോവ് തിന്നു വേണോ പ്രായശ്ചിത്തം ചെയ്യാൻ, അതിനു മാത്രം മോളെന്ത് കുറ്റമാ ചെയ്തത് ?”

“ഞാൻ മാത്രമല്ല പപ്പാ, നമ്മളെല്ലാവരും ചെയ്തിട്ടുണ്ട് , അതിനൊക്കെ വേണ്ടിയാ ”

“എന്താ മോളീ പറയുന്നത് ?”

“അപ്പു,,അപ്പു നമ്മുടെ വീട്ടിൽ കിടന്നു അനുഭവിച്ച നോവുകൾക്ക് പകരമാകുമോ ഇതൊക്കെ”

അത് കേട്ട് രാജശേഖര൯ ഒന്ന് നടുങ്ങി.

“മോളെ ,,അത് ,,,” അയാൾ വാക്കുകൾ കിട്ടാതെ പകച്ചു.

“അപ്പുവിന്റെ അച്ഛൻ വരും , അപ്പുവിനെ കൊണ്ട് പോകാൻ , അപ്പൊ സത്യമറിയുമ്പോൾ പപ്പ തളർന്നിരിക്കും , ഞാൻ സപ്നത്തിൽ കണ്ടതല്ലേ , അങ്ങനെയേ സംഭവിക്കൂ..അപ്പൊ എങ്ങനെയാ അപ്പുവിനോട് പപ്പ കടം വീട്ടുക, ആ അച്ഛന്റെ ശാപം കിട്ടാതെയിരിക്കാനാ ഞാൻ ഇങ്ങനൊക്കെ ചെയ്തത് , അപ്പു അനുഭവിച്ച നോവിന്റെ അൽപ്പമെങ്കിലും  അനുഭവിക്കണമെന്ന് തോന്നി, അങ്ങനെ ആരോ തോന്നിച്ചു”

അയാൾ അല്പം നേരം നിശബ്ദനായി ഇരുന്നു.

“ശരിയാണ്,,,ജയദേവൻ വരുമോ ഇല്ലയോ എന്നല്ല, ഞാൻ ജയദേവന്റെ മകനോട് ചെയ്തത് മഹാപാപമാണ്, അതെനിക്ക്  ഇന്ന് ബോധ്യമുണ്ട് മോളെ ,,മനപൂർവ്വം ചെയ്ത്പോയി,,ഇന്നതൊക്കെ ഓർക്കുമ്പോൾ മനോവിഷമമുണ്ട്, ഞാൻ അന്നൊരു മനുഷ്യനായിരുന്നില്ല, അഹങ്കാരവും പകയും എന്നെകൊണ്ട് അങ്ങനെയൊക്ക ചെയ്യിപ്പിച്ചു”

രാജശേഖര൯ ഒന്ന് നിർത്തി.

“പപ്പാ,,,,” പാർവ്വതി നേർത്ത ശബ്ദത്തോടെ അയാളെ വിളിച്ചു.

“എന്താ പൊന്നെ”

“ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ?”

“എന്താ എന്റെ പൊന്നിന് വേണ്ടത് , പപ്പ ഇതുവരെ എന്തെങ്കിലും സാധിച്ചു തരാതെയിരുന്നിട്ടുണ്ടോ?”

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.