അപരാജിതൻ 40 5514

“ഞാനെ ഇന്ന് വൈകീട്ട് മയങ്ങുമ്പോ ഒരു സ്വപ്നം കണ്ടു”

“എന്ത് സ്വപ്നം ?”

“പറഞ്ഞാ എന്നെ വഴക്ക് പറയോ ?’

“ഇല്ലെടാ ,,നീ പറ”

“നമ്മുടെ അവ്വയാറമ്മയില്ലേ,,പാർവ്വതിയേച്ചി”

“ഹ്മ്മ് ,,,അവൾക്കെന്താ”

‘ഇല്ല ഒന്നൂല്ലാ,,ഈ വീട്ടില് അപ്പുവേട്ടന്റെ വീട്ടുകാരിയായി അവ്വയാറമ്മ താമസിക്കുന്നതും അപ്പുവേട്ടനു ഭക്ഷണം  വെച്ച് വിളമ്പുന്നതുമൊക്കെ കണ്ടു”

“അതൊക്കെ സ്വപ്നമല്ലേ,,ശംഭൂട്ടാ”

“പിന്നെ അപ്പുവേട്ടാ,,ഈ വീടിനു ചുറ്റും നിറയെ താമരപ്പൂക്കൾ നിറഞ്ഞു നിൽക്കുവായിരുന്നു, സ്വപ്നത്തിൽ എനിക്ക് കിട്ടിയ  ആ താമരപ്പൂക്കളുടെ വാസനയിപ്പോഴും എനിക്കോർമ്മയുണ്ട്”

ആദി അത് കേട്ടപ്പോൾ അതിശയത്തോടെ അവനെയൊന്നു നോക്കി.

“അപ്പുവേട്ടാ,,,അത് കണ്ടപ്പോൾ വൈകീട്ട് ഞാൻ വന്നു ശങ്കരന് കൂവളത്തില വെച്ച് പ്രാർത്ഥിച്ചു, അപ്പുവേട്ടന് അവ്വയാറമ്മയെ മംഗലം കഴിക്കാനൊക്കണേന്ന്,,എനിക്കൊരുപാട് ഇഷ്ടാ അവ്വയാറമ്മയെ,,ഒരുപാട് പാവമാ,,അവ്വയാറമ്മ ഇവിടെ വന്നാൽ എനിക്ക് ഏട്ടത്തി കൂടെ ആകില്ലയോ, അപ്പൊ എനിക്കൊരുപാട് സന്തോഷമാകും”

“നിനക്കെന്നെയാണോ അതോ അവളെയാണോ ഇഷ്ടം ശംഭൂട്ടാ”

“അപ്പുവേട്ടനെയാ എനിക്കൊരുപാട് ഇഷ്ടം, പക്ഷെ അവ്വയാറമ്മ അപ്പുവേട്ടന്റെയൊപ്പം ഉണ്ടേൽ അപ്പുവേട്ടനോടുള്ള  ഇഷ്ടം ഒരുപാട് ഇരട്ടിക്കും”

ആദി ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് അവന്റെ ശിരസിൽ തലോടി.

“ഒക്കെ ,,ഒക്കെ ഈ ശംഭൂട്ടന്റെ  സ്വപ്നങ്ങൾ മാത്രമല്ലേ,,അതൊന്നും ഒരിക്കലും നടക്കില്ല,”

അവനൊന്നും പറയാതെ ആദിയുടെ വിരൽ കവിളിനോട് ചേർത്ത് മുറുകെ പിടിച്ചു കിടന്നു

അല്പം കഴിഞ്ഞവ൯ എഴുന്നേറ്റു

“പോട്ടെ അപ്പുവേട്ടാ ഒറക്കം വരുന്നുണ്ട്”

ആദി അവനെ പോകാൻ അനുവാദിച്ചു.

അവൻ മെല്ലെ കാൽ വലിച്ചു തിരികെ നടന്നു.

@@@@@@@

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.