അപരാജിതൻ 40 5341

അഞ്ഞൂറ് വർഷത്തിലധികം വളർച്ചയറ്റ കൂവളമാണ് എന്തോ മഹാരഹസ്യത്തെയൊളിപ്പിക്കുന്നത്.

അത് തന്നെയാകണം അതിനു ചുറ്റും എരിഞ്ഞ അഗ്നിയും. അഗ്നിക്ക് നീലനിറവും. സ്വാമി മുത്തശ്ശൻ കൂടുതലായി ഒന്നും പറഞ്ഞു തന്നുമില്ല.

അവനങ്ങനെ ഇരിക്കും നേരമാണ് ശംഭു അങ്ങോട്ടേക്ക് വന്നത്.

“എന്താ അപ്പുവേട്ടാ ഉറങ്ങണില്ലേ?”

“ഇല്ലെടാ ശംഭു,,ഉറക്കം വരുന്നിലായിരുന്നു, നീയെന്താ ഉറങ്ങാത്തെ?”

“എനിക്കും ഒറക്കം വന്നില്ല അപ്പുവേട്ടാ ”

“എടാ എന്താ ഇങ്ങനെ മൈതാനത്തിൽ തീ കത്തിയത്?” ആദി അവനോടു തിരക്കി.

“അപ്പുവേട്ടാ, ഇങ്ങനെ തീ വല്ലപ്പോഴും കത്താറുണ്ട്, കത്തുന്ന തീ നീലനിറമായിരിക്കും”

“അതിനു കാരണമെന്താടാ?”

“അറിയില്ല,,അപ്പുവേട്ടാ അതൊക്കെ മുത്തശന്മാർക്ക് മാത്രേയറിയൂ, അവരതൊന്നും ആർക്കും പറഞ്ഞു കൊടുക്കാറില്ല, ആരുമൊട്ടും ചോദിക്കാറുമില്ല, തീ കത്തിപിടിക്കുമ്പോ ശാംഭവി നദിയിലെ ജലം ഒഴിച്ചാൽ പെട്ടെന്ന് തീ  കെടും,,അത് മാത്രമറിയാം, പണ്ട് ഞങ്ങൾ എല്ലാവരും ഓടി പുഴയിൽ പോയി വെള്ളം കൊണ്ടുവന്നാണ്  ഒഴിച്ച് കൊണ്ടിരുന്നത്, ഇപ്പോ ഇവിടെ വെള്ളം സൗകര്യം ഉള്ളത് കൊണ്ട് ഇത്തവണ എളുപ്പം തീയണക്കാൻ സാധിച്ചു”

ആദി എല്ലാം കേട്ടുകൊണ്ട് അവനരികിൽ ചേർന്നിരുന്നു  അവന്റെ പുറത്ത് തലോടി.

തന്റെ ചോരയാണ് , തന്റെ അനിയൻ ,അവനറിയില്ല എന്നത് വാസ്തവം.

“അപ്പുവേട്ടാ ,,,”

“എന്താടാ ?”

“ഞാൻ കുറച്ചു നേരം അപ്പുവേട്ടന്റെ മടിയിൽ തല വെച്ച് കിടന്നോട്ടെ ”  മടിച്ച് മടിച്ച് അവനൊരാഗ്രഹം പറഞ്ഞു.

ആദി ചിരിച്ചു കൊണ്ട് അവനെ വേഗം തന്റെ മടിയിലേക്ക് കിടത്തി മെല്ലെ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു.

“അപ്പുവേട്ടാ,,അപ്പുവേട്ടന്റെ കൂടെയിരിക്കുമ്പോ എനിക്കെന്തൊക്കെയോ സന്തോഷമാണ്, എന്റെ ആരുടെയൊ കൂടെയിരിക്കണ പോലെ ”

“ഞാൻ നിന്റെ ഏട്ടനല്ലേടാ,,അതോണ്ടാ നിനക്ക് തോന്നുന്നേ ” അവന്റെ കവിളിൽ മെല്ലെ പിച്ചി ആദി പറഞ്ഞു.

“അപ്പുവേട്ടാ ”

“എന്തോയ് ”

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.