അപരാജിതൻ 40 5513

നദിയിൽ ആകാശത്തിലെ നക്ഷത്രങ്ങളുടെ പ്രതിബിംബം മാത്രമല്ലാതെ മറ്റൊന്നുമില്ല.

അവൻ ചാടിയെഴുന്നേറ്റു

ഗോക്കളുടെ നിലവിളി കേട്ട് ശിവശൈലത്തേക്ക് കാര്യമെന്തെമെന്നറിയാൻ കുതിച്ചു.

ആദി അവിടെക്ക് ഓടി ചെന്നപ്പോൾ അവിടെയുള്ള ദൃശ്യം കണ്ടവൻ നടുങ്ങിത്തരിച്ചു.

തിരുശിവതിരുമരത്തിനു ചുറ്റുമുള്ള വിശാലമായ മൈദാനത്തിൽ ഉയർന്നു പൊങ്ങി ആളിക്കത്തുന്ന നീല വർണ്ണത്തിലുള്ള  അഗ്നി.

ആ പ്രദേശമാകെ ചുട്ടു പൊള്ളുന്നു

ശിവശൈലത്തുള്ളവർ വെള്ളം എടുത്തു മൈദാനത്തേക്ക് വീശിയൊഴിച്ചു തീ കെടുത്താൻ നോക്കുന്നു.

അവനു ഗ്രാമത്തിലേക്ക് കയറാൻ സാധിക്കാത്തതിനാൽ അത് കണ്ടു നിൽക്കാനേ സാധിച്ചുള്ളൂ .പക്ഷെ ഗ്രാമവാസികൾ ഒരുമിച്ചു അരമണിക്കൂർ കൊണ്ട് ഉണ്ടായിരുന്ന വെള്ളം കൊണ്ട് ആ തീ പൂർണ്ണമായും അണച്ചു.

അപ്പോളും മൈതാനത്തിനു നടുക്കുള്ള തിരുശിവമരത്തിന്  ആ തീ കൊണ്ട് ഒരു കോട്ടവും വന്നിരുന്നില്ല. തീ അണച്ച ഗ്രാമീണർ അതൊരു പുതിയ സംഭവം അല്ലെന്ന ഭാവത്തോടെ അവരവരുടെ വീട്ടിലേക്ക് ചെന്നു. പുറത്തെ വേലിയിൽ അവൻ നിൽക്കുന്നത് കണ്ടു സ്വാമി മുത്തശ്ശൻ അവനരികിലേക്ക് ചെന്നു. അദ്ദേഹം ആകെ അണച്ചിരുന്നു.

“എന്താ മുത്തശ്ശാ,,ഇത് , എനിക്കൊന്നും മനസിലാകുന്നില്ല” അവൻ ചോദിച്ചു

“മോനെ ,,ഇത് ശിവശൈലത്തിന്റെ മാത്രം രഹസ്യമാണ് , നിനക്കത് മനസ്സിലാകില്ല ,,മോൻ പോയി ഉറങ്ങിക്കോളൂ ” എന്ന് പറഞ്ഞദ്ദേഹവും സ്വഭാവനത്തിലേക്ക് നടന്നു.

അത്ഭുതത്തോടെ അല്പം നേരം ആദി അവിടെ നിന്നു. എല്ലാവരും അവിട നിന്നും പോയപ്പോൾ അവനും ഇടയ്ക്ക് തിരിഞ്ഞു തിരുശിവതിരുമരത്തെ നോക്കികൊണ്ട്‌ തന്റെ മൺവീട്ടിലേക്ക് നടന്നു.

@@@@@@

ആദി നടന്നു തന്റെ മൺവീടിൻറെ തിണ്ണയിൽ പോയിരുന്നു.

അവിടെയിരിക്കുമ്പോളും വീശുന്ന കാറ്റിനു പുകയുടെ ഗന്ധമുണ്ടായിരുന്നു.

എല്ലാ രഹസ്യങ്ങളും നയനാർ ആയ തന്റെ മുന്നിലേക്ക് മറ നീക്കി ഉറപ്പായും വരുമെന്നവന് പൂർണ്ണബോധ്യമുണ്ടായിരുന്നു.

ശൈവിക് ബ്രാഹ്മി ലിപിയിലൂടെ ശിവശൈലത്ത് എത്തിചേർന്നു.

വരുമതിരുചിതിരം എന്നെഴുതിയ നാഗശിരസിൽ നിന്നും താക്കോൽ കിട്ടി. വരുമതിരുചിതിരം അർത്ഥമാക്കിയത് തിരുശിവതിരുമരം.

കൂവളത്തെയും കണ്ടുപിടിച്ചു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.