അപരാജിതൻ 40 5514

പൊഴിഞ്ഞു വീഴുന്ന നക്ഷത്രങ്ങൾ അവനു മുന്നിൽ ശാംഭവി നദിയിലേക്ക് വീണു മിന്നിപ്രകാശിക്കുന്നു.

നദിയാകെ നക്ഷത്രങ്ങളാൽ നിറഞ്ഞു നിൽക്കുന്നു.

ആ നക്ഷത്രങ്ങൾ ചെറുതാമരകളായി വിരിയുന്നു.

ബഹുവിധവർണ്ണങ്ങളിൽ നക്ഷത്രങ്ങളെ പോലെ മിന്നുന്ന ചെറുതാമരകൂട്ടങ്ങൾ ശാംഭവിയിൽ നിറഞ്ഞുനിൽക്കുന്നു.

ആ താമരപ്പൂക്കൾക്കിടയിൽ ശാംഭവിയുടെ മധ്യഭാഗത്ത്  സൗവർണ്ണനിറമാർന്ന ഒരു അപൂർവ്വയിനം താമരമൊട്ടുയർന്നു വന്നു വിരിയുകയുണ്ടായി.

എണ്ണമില്ലാത്തയത്രയും ദളങ്ങൾ നിറഞ്ഞ സുവർണ്ണപത്മം

അതിൽ നിന്നും ചെറുനക്ഷത്രങ്ങൾ ചിതറി ശാംഭവിയിൽ വീണുതിളങ്ങുന്നു.

അതോടെ ആ പ്രദേശമാകെ ദിവ്യമായ താമരപൂവാസന നിറയുകയുണ്ടായി.

തന്റെ കണ്മുന്നിൽ കാണുന്ന ദൃശ്യങ്ങൾ ആദിയെ അത്ഭുതപ്പെടുത്തി.

ആ സുവർണ്ണ പത്മം നദിയുടെ ആഴങ്ങളിൽ മറഞ്ഞു.

അല്പം നിമിഷങ്ങൾക്കുള്ളിൽ സുവർണ്ണ പത്മം  നിന്നിടത്ത് നദിയിൽ നിന്നും ഒരു പൊൻവർണ്ണമാർന്ന സ്ത്രീരൂപം ഉയർന്നു വന്നു.

ചുറ്റും ശക്തമായ പ്രകാശം

അവൻ കണ്ണുകൾ ചിമ്മി പ്രകാശത്തിനു നടുവിലേക്ക് നോക്കിയപ്പോൾ തന്റെ പൂർണ്ണതയേറിയ തീക്ഷ്ണ സൗന്ദര്യത്തോടെ പാർവ്വതി നിൽക്കുന്നു.

അവൾ സുവർണ്ണ നിറത്തിലുള്ള രാജകീയ വസ്ത്രവും ഉടലാകെ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു.

ആദി ആശ്ചര്യപ്പെട്ടു കൊണ്ടാ കാഴ്ച കണ്ടു നിന്നു.

നദിയിൽ ഉയർന്നു നിൽക്കുന്ന താമരയിലകളിൽ ചവിട്ടി അവൾ അവനു നേരെ നടന്നടുത്തു.

അവളുടെ ദേഹമാകെ താമരയുടെ സുഗന്ധം  അവനു അനുഭവപ്പെട്ടു.

കണ്ണിൽ എരിയുന്ന പ്രണയത്തോടെ പാർവ്വതി അവനു മുന്നിലായി വന്നു നിന്നു.

അവളുടെ ഉജ്ജ്വലമായ ചൈതന്യത്തിനു മുന്നിൽ ആദി അറിയാതെ  മുട്ടുകുത്തി കൈകൾ കൂപ്പി.

“ദേവീ,,,,,,,,,,,,” അവന്റെ നാവ് ഉരുവിട്ടു.

ആ വാക്ക് കെട്ടവളുടെ അധരങ്ങളിൽ പുഞ്ചിരി തെളിഞ്ഞു.

മുട്ട് കുത്തിനിൽക്കുന്ന അവനു മുന്നിലായി അവൾ ഇരുന്നവന്റെ തൊഴുകൈകളിൽ മുറുകെപിടിച്ചു.

“അതെ ദേവിയാ,,,നിന്റെ മാത്രം ദേവി ,,,”

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.