അപരാജിതൻ 40 5514

രാത്രി

ശിവശൈലത്ത്

ആദി തന്റെ മൺവീട്ടിൽ നിന്നുമിറങ്ങി ശിവശൈലത്തെ വേലി ചുറ്റി പിന്ഭാഗത്തേക്ക് നടന്നു.നടന്നവൻ ഒടുവിൽ ഗോശാലയ്ക്ക് സമീപമായി എത്തിചേർന്നു.അവിടെ നിന്നവൻ മൈതാനത്തിനു നടുക്കായി നിൽക്കുന്ന വളർച്ചമുരടിച്ച തിരുശിവതിരുമരത്തെ നോക്കിനിന്നു.കണ്ണുകളിൽ അറിയാൻ പോകുന്ന മഹാരഹസ്യം എന്തണെന്നറിയുവാനുള്ള ആകാംക്ഷ ഒരു തീപ്പൊരിയായി കത്തിയെരിയുന്ന തിളക്കമുണ്ടായി.

അല്പം നേരം അവിടെ നോക്കിനിന്നതിനു ശേഷം തിരികെയവൻ ശിവശൈലത്തിനു മുന്നിലേക്ക് നടന്നു കവാടപടിയിൽ ഇരുന്നു. ശിവശൈലത്തിനു കാവൽക്കാരനെന്നപോലെ. അവിടെയിരുന്നവൻ ചുറ്റും നോക്കി. എങ്ങും ശാന്തമായ അന്തരീക്ഷം, ശിവശൈലത്തെ വീട്ടുകാർ രാത്രിയിലെ തിരക്കുകളിലും.പോക്കറ്റിൽ നിന്നും ഒരു ചുരുട്ടെടുത്ത് കത്തിച്ചവൻ അവിടെയിരുന്നു പുകയാഞ്ഞുവലിച്ചു പുറത്തേക്ക് വിട്ടു.

അവൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു വെറുതെ കോൾ ലിസ്റ്റ് നോക്കി അതിൽ പാർവ്വതിയുടെ നമ്പർ നോക്കിയിരുന്നു.

അന്നേരം, അവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വരികയുണ്ടായി.

പാർവ്വതിയുടെ നമ്പറിൽ നിന്നും.

ഇടയ്ക്ക് നെറ്റ്വർക് ഒരു കട്ട വന്ന സമയത്തായി വന്നതാണ് മുൻപെപ്പോഴോ അയച്ച മെസ്സേജ്.

പാർവ്വതി ഇടയിലൊരു ഹൃദയചിഹ്നം അത് കഴിഞ്ഞു ശങ്കർ.

പാറു ഇടയിലൊരു ഹൃദയചിഹ്നം അപ്പു.

നിർവികാരതയോടെ അവനൊന്നു പുഞ്ചിരിച്ചു.

തന്നെ മാത്രം ഹൃദയത്തിൽ കൊണ്ട് നടക്കുന്നൊരു പെണ്ണുണ്ട് വൈഗ.

അവൾക്ക് അമ്മയുടെ പേരിൽ കൊടുത്തൊരു സത്യമുണ്ട്.

അതിനെ അവഗണിച്ചൊന്നും ചെയ്യില്ല.

പക്ഷെ പാർവ്വതി,  അവളെയൊട്ട് മനസ്സിൽ നിന്നും ഒഴിവാക്കാനും സാധിക്കുന്നില്ല.

ആദി അവിടെനിന്നും എഴുന്നേറ്റു ശാംഭവി നദിക്കരയിലേക്ക് നടന്നു.

അവിടെ പാറക്കെട്ടിൽ നിവർന്നു കിടന്നു കൈകൾ മടക്കി ശിരസിനടിയിലായി വെച്ചു ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി. മനസ്സിന് ഉറപ്പു കിട്ടുന്നില്ല. ദേഹമൊട്ടാകെയൊരു കുളിരും അവർണ്ണനീയമായ ഒരനുഭൂതിയും അവനനനുഭവപ്പെട്ടു.

നക്ഷത്രങ്ങൾ ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന പോലെയൊരു മായകാഴ്ച അവൻ കാണുവാൻ തുടങ്ങി.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.