അപരാജിതൻ 40 5513

“തിരുമനസ്സേ, അറിയാൻ കഴിഞ്ഞത് , അമ്പതു കൊല്ലം മുന്നേ മത്സരത്തിൽ പരാജയപ്പെട്ടതു മുതൽ ലക്‌ഷ്യം നേടിയെടുക്കാൻ മഹാശയൻ കരുക്കൾ നീക്കിയിരുന്നു, അയാൾ  മലങ്കാളിയെ ആരാധിച്ചു കൊണ്ടിരുന്ന മിഹിരൻമാരെ കലി മാർഗ്ഗികൾ ആക്കുകയും അവരെ ഒരു പടയാക്കി നിലനിർത്തുകയും ചെയ്തു, അവർക്ക് മദ്യവും ഔഷധവും  മാംസവുമെല്ലാം നൽകി പഴയതിനേക്കാൾ ശക്തരാക്കി, ഇപ്പോൾ അവരിൽ ഒരാൾക്ക് സൂര്യൻ മറഞ്ഞാൽ അഞ്ചാൾ ശക്തിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് ”

ഭൂഷണൻ അറിയിച്ചു

മാനവേന്ദ്രവർമ്മൻ അല്പം സംശയത്തോടെ തങ്ങളുടെ ചാവേർ പടയാളികളെ നോക്കി.

“തിരുമനസ്സേ,, ദൂരെ കിഴക്ക൯മലയിലെ കലികാശൈലത്തിൽ മഹാശയൻ സഹോദങ്ങളുമായി ഗുരു ശ്രോണപാദന്റെ നേതൃത്വത്തിൽ കല്യോപാസനകൾ ആരംഭിച്ചു കഴിഞ്ഞു, ഇപ്പ്രാവശ്യം ഏതു വിധേനയും വിജയം നേടിയെടുക്കണമെന്നുള്ള ദൃഢനിശ്ചയത്തോടെയാണ് മഹാശയൻ ഉപാസനകൾ നിർവഹിക്കുന്നത് ,,ഇത്രയുമാണ് അറിയാൻ സാധിച്ചത് തിരുമനസ്സേ..”

“ഹ്മ്മ് ,,,,,പൊയ്ക്കോളൂ ,,വിവരങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കുക ”

“കൽപ്പന പോലെ തിരുമനസ്സേ ,,,” ഗുപ്തചരൻ അവരെ വണങ്ങി അവിടെ നിന്നും പുറപ്പെട്ടു.

ഭയത്തോടെ ശ്രീധർമ്മസേനൻ , മാനവേന്ദ്ര വർമ്മനെ നോക്കി

“എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ഇളയച്ചാ ”

അത് കേട്ട മാനവേന്ദ്ര വർമ്മൻ മുടിയിൽ മെല്ലെ തഴുകി ശ്രീധർമ്മനെ നോക്കി ചിരിച്ചു.

“ഒരു പ്രശ്നവും ഇല്ല ,,, ആദി നാരായണ ആരൂഢം പ്രകാരം വിജയം നമുക്കല്ലേ ,, ഒരു ഭയവും വേണ്ടാ ,,ഒരു കാര്യം ചെയ്യാം  നമ്മുടെ പടയാളികളുടെ എണ്ണ൦ കൂട്ടാം , മറവോർപോരാളികൾക്കൊപ്പം അവരുടെ താഴെയായി  നമുക്ക് വീരന്മാരെ കൊണ്ടുവരാം ,,എണ്ണം കൊണ്ട് നമ്മുടെ സൈനികശക്തി വർധിപ്പിക്കുവാൻ മാത്രം,,അല്ലാതെ ഒരാശങ്കയും വേണ്ടാ,,,ആദിനാരായണ ആരൂഢം നാരായണന്റെ മനസാണ് , അതിനെ തെറ്റിക്കാൻ ആർക്കും സാധിക്കില്ല ,,”

“നിങ്ങളുടെ പരിശീലനം നടക്കട്ടെ ” മാനവേന്ദ്ര വർമ്മൻ നരഹരിഗുപ്തനോട് പറഞ്ഞു കൊണ്ട് ശ്രീധർമ്മനെ നോക്കി.

“ശ്രീധർമ്മാ,,നാളെ നമുക്കിരിക്കാം യജ്ഞവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യണം , ഇപ്പോൾ നാം പോയി വിശ്രമിക്കട്ടെ ”

ശ്രീധർമ്മനും സൂര്യസേനനും അയാളെ വണങ്ങി

മാനവേന്ദ്രവർമ്മൻ , പഞ്ചാപകേശനുമൊപ്പം തന്റെ മാളികയിലേക്ക് നടന്നു.

ശ്രീധർമ്മനും സൂര്യസേനനും  കൊട്ടാരത്തിലേക്ക് തിരിച്ചു

മറവോർപ്പോരാളികൾ പരിശീലനം തുടർന്നു.

@@@@@@

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.