അപരാജിതൻ 40 5513

“പിന്നെന്താണ് അടുത്ത വൃത്താന്തം ഭൂഷണാ”

“തിരുമനസ്സേ,,കിഴക്കന്മലയിലെ കലിമാർഗ്ഗികളായ മിഹിരൻമാരും മഹാശയന്റെ നിയന്ത്രണത്തിലാണ്, അവരും മഹാശയനു എല്ലാവിധ കായികസഹകരണങ്ങളും നൽകുന്നുണ്ട്”

അത് കേട്ടപ്പോൾ മാനവേന്ദ്ര വർമ്മന്റെ മുഖത്തെ പ്രസാദമെല്ലാം മാഞ്ഞിരുന്നു..

“മിഹിരൻമാർ കാട്ടുവേടന്മാരല്ലേ ഇളയമുത്തശ്ശാ,,അവർ മഹാശയനു എന്ത് സഹായം നൽകാനാണ് , അതും കൊടുംകാട്ടിൽ നിന്നും പുറത്തിറങ്ങാത്തവർ ” പുച്ഛത്തോടെ സൂര്യസേനൻ ചോദിച്ചു.

“അവർ കാട്ടുവേട൯മാരല്ല സൂര്യാ,,അവർ വേടവൃത്തികൊണ്ട് ജീവിക്കുന്നു എന്നെയുള്ളൂ, അവർ ഇന്ന് ഭൂമിയിൽ ജീവനോടെയുള്ള അരക്ക രാക്ഷസ വംശമാണ്, അവർക്ക് സൂര്യപ്രകാശം നിഷിദ്ധമാണ് , അവർക്ക് രാത്രിയിലാണ് ശക്തികൂടുന്നത് , അതവരുടെ രക്തത്തിന്റെ ഗുണമാണ്, നൂറ്റാണ്ടുകൾക്ക് മുൻപ് കൊടും രാക്ഷസരായിരുന്ന നരഭോജികളായ മിഹിരൻമാർ ഇരുട്ടിൽ നാട്ടിലേക്കിറങ്ങി സകലരെയും കൊന്നും കൊലവിളിച്ചും തിന്നും നടന്നിരുന്ന കാലമുണ്ടായിരുന്നു, അന്ന് കാലത്ത് അവർക്ക് ഒരാൾക്ക് പത്തു മനുഷ്യരുടെ ശക്തിയ്യുണ്ടായിരുന്ന കാലം, അവരുടെ ദ്രോഹം സഹിക്കവയ്യാതെ ഇന്നത്തെ മിഥിലാപുരിയെ ഭരിച്ചിരുന്ന നാടുവാഴി ഉത്തരദേശത്തു നിന്നും ഭാർഗ്ഗവരാമന്റെ പ്രധാനശിഷ്യ പരമ്പരയിൽ പെട്ട ഭാർഗ്ഗവ ബ്രാഹ്മണനെ വിളിച്ചു വരുത്തുകയുണ്ടായി, അദ്ദേഹത്തിന് സ്വപ്നദർശനമുണ്ടായി ശ്രീമന്നാരായണ ക്ഷേത്രത്തിലെ ജലാശയത്തിൽ നിന്നും ലഭിച്ച ഇരുവായ് പരശു ഉപയോഗിച്ച് ഈ രാക്ഷസകൂട്ടങ്ങളെ കൂട്ടമായി കൊന്നൊടുക്കി,അവശേഷിച്ചവർ പ്രാണനും കൊണ്ട് ഓടി കിഴക്കൻമലയ്ക്കുള്ളിൽ കയറിപ്പറ്റി. മനുഷ്യമാംസം ലഭിക്കാതെ ആയപ്പോൾ അവരുടെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. അവരുടെ തലമുറയിലേക്കും ആ ശക്തിക്ഷയം ബാധിക്കുകയുണ്ടായി,കാട്ടിൽ വസിക്കുന്ന അവർക്ക് പ്രത്യുല്പാദന ശേഷികുറവായി , ജനിക്കുന്ന കുട്ടികൾ പലതും ചാപിള്ളകളായി. നൂറു കണക്കിന് വർഷം മുന്നോട്ടു പോയപ്പോൾ അവരുടെ രൂപത്തിലും മാറ്റങ്ങൾ ഉണ്ടായി, അന്ന് പത്തു പന്ത്രണ്ടടി ഉയരം ഉണ്ടായിരുന്നവർ ഇന്ന് ഏഴടി ഉയരത്തിലേക്ക് കുറഞ്ഞു, അവർ ഇപ്പോഴും  വേടന്മാരായി കിഴക്കൻ കാട്ടിലുണ്ട് ”

മാനവേന്ദ്ര വർമ്മൻ സൂര്യന് പറഞ്ഞു കൊടുത്തു.

“ഭൂഷണാ,,പക്ഷെ അവർ കലിമാർഗ്ഗികൾ അല്ലായിരുന്നല്ലോ , പിന്നെ എങ്ങനെ അവരിപ്പോ മഹാശയന്റെ നിയന്ത്രണത്തിലായി” മാനവേന്ദ്രവർമ്മൻ ഉത്കണ്ഠയോടെ ഭൂഷണനോട് ചോദിച്ചു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.