അപരാജിതൻ 40 5514

മറുപടിയൊന്നും പറയാതെ പാർവ്വതി നിറഞ്ഞ മിഴികളോടെ ലക്ഷ്മിയമ്മയുടെ മടിയിൽ മുഖം പൊത്തി.

“എന്റപ്പൂന് വേണ്ടിയാ ?” ലക്ഷ്മിയമ്മ ചോദിച്ചു.

“ഹ്മ്മ് ,,,,” അവൾ മുഖം അമർത്തി മൂളി.

ലക്ഷ്മിയമ്മ അവളുടെ മുഖം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി.

സങ്കടം കൊണ്ട് കണ്ണ് ചുവന്നിരുന്നു.

ഒരു കുഞ്ഞിനെ പോലെ കരയാൻ വെമ്പി നിൽക്കുകയായിരുന്നു അവൾ.

“നോവണ് ണ്ടോ എന്റെ പൊന്നിന്?”

“ഒരുപാട് നോവുണ്ട്,,ലക്ഷ്മിയമ്മെ പക്ഷെ അതിനേക്കാൾ നോവാ അപ്പുനെ എനിക്ക് കിട്ടാതെ പോയാൽ”

അവൾ സങ്കടത്തോടെ പറഞ്ഞു.

“ഇങ്ങനെയൊക്കെ ചെയ്തു നിനക്കെന്തേലും  പറ്റിയിരുന്നെങ്കിലോ മോളെ ”

“അപ്പൂനെന്നെ വേണ്ടല്ലോ ,,,എന്നെ ഇഷ്ടല്ലല്ലോ ” വിഷമത്തോടെ അവൾ വീണ്ടും ലക്ഷ്മിയമ്മയുടെ മടിയിൽ മുഖം പൊത്തികിടന്നു.

ലക്ഷ്മിയമ്മ അവളുടെ പുറത്ത് മെല്ലെ തലോടി.

“ആരാ പറഞ്ഞേ എന്റെ അപ്പൂന് നിന്നെ ഇഷ്ടല്ലാന്ന്?”

“കള്ളം പറയണ്ട എനിക്കറിയാം,,,എനിക്ക് നന്നായി അറിയാം, ഞാനറിയാതെ ചെയ്തതൊക്കെ മനസ്സിൽ വെച്ച് നടക്കുവാ,,എന്നോട് ഒട്ടും സ്നേഹമില്ല,, ലക്ഷ്മിയമ്മ നോക്കിക്കോ എനിക്കപ്പൂനെ കിട്ടിയില്ലെങ്കിൽ സത്യമായും ഞാൻ ചത്തുകളയും”

അത് കേട്ട് ലക്ഷ്മിയമ്മ അവളുടെ കാതിൽ അമർത്തി പിച്ചി അവളുടെ മുഖമുയർത്തി.

“തോന്ന്യാസം പറയുന്നോ ,,നല്ല തല്ലു ഞാൻ തരും”

“ഞാൻ ചാകും ,,,ഉറപ്പായും ചാകും,,എന്തോരം ഞാൻ പ്രാ൪ത്ഥിക്കുവാ”

ലക്ഷ്മിയമ്മ കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു

എന്നിട്ടു പുഞ്ചിരിച്ചു

അതുകണ്ടപ്പോൾ അവളൊന്നു കെറുവിച്ചു,,

“ഹ്ഹ്മ്മ് ,,വേണ്ടാ ചിരിക്കേണ്ട,,,”

“ഇങ്ങോട്ട് നോക്ക്യേ ,,,”

“ഇല്ല ,,,”

“ഇങ്ങട് നോക്കിക്കേ പൊന്നെ ,,,”

അവളുടെ താടിയിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി ലക്ഷ്മിയമ്മ അവളുടെ മുഖത്തേക്ക് നോക്കി.

“എന്റെ മോന്റെ മനസ്സിൽ നിന്നെയുറപ്പിച്ചത് ഞാനാ,,നീ എന്റെ അപ്പൂന്റെ പെണ്ണാ,, അവന്റെ ജീവിതത്തിൽ ഒരേയൊരു പെണ്ണ് മാത്രേ ഉണ്ടാകൂ,, അത് നീയൊരാൾ മാത്രമാ.”

അവൾക്കെന്തു പറയണമെന്ന് അറിയില്ലായിരുന്നു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.