അപരാജിതൻ 40 5514

അത് കേട്ട ശ്രീധർമ്മസേനന്റെ മനസ് നിറയുകയുണ്ടായി.

അതെ സമയം

ഒരു അംഗരക്ഷക൯ അവർക്കരികിലേക്ക് വന്ന് തമ്പുരാക്കന്മാരെ വണങ്ങി.

മാനവേന്ദ്രവർമ്മൻ കാര്യം തിരക്കി

“തിരുമനസ്സേ,,ഗുപ്തചരൻ ഭൂഷണൻ  മുഖം കാണിക്കാൻ ആഗ്രഹിക്കുന്നുണ്ട് ”

“വരാൻ പറയു ,,,” മാനവേന്ദ്രവർമ്മൻ തന്റെ മുടിയൊതുക്കി പറഞ്ഞു

അവരെ വീണ്ടും വണങ്ങി അംഗരക്ഷക൯ തിരിച്ചു നടന്നു.

“ആരാണ് ഇളയ മുത്തശ്ശാ ,,,അയാൾ ഗുപ്തചരൻ ഭൂഷണ൯ ” സൂര്യസേനൻ ആകാംക്ഷയോടെ ചോദിച്ചു.

ആ ചോദ്യം കേട്ട് അയാൾ മറുപടിയുരിയാടാതെ ചിരിച്ചു.

സൂര്യസേനൻ സംശയത്തോടെ ശ്രീധർമ്മനെ നോക്കി.

“സൂര്യാ ,,, അവൻ ഇളയയച്ഛന്റെ ചാരസംഘത്തിലുള്ളവനാണ് , അവനെ കലിശപുരത്താണ് നിയോഗിച്ചിരുന്നത്”

അന്നേരം ഒരു ചെരുപ്പ് കുത്തി അവിടേക്ക് വരികയുണ്ടായി.

അയാൾ സകലരെയും കൈകൂപ്പി വണങ്ങി.

“സൂര്യസേനാ ,,,ഇവ൯ ഗുപ്‍തചരൻ ഭൂഷണൻ, ഇവനെ നാം കലിശപുരത്ത് ഒരു ചെരുപ്പ്കുത്തിയുടെ വേഷത്തിൽ ചാരവൃത്തിക്ക് ഏർപ്പാടാക്കിയതാണ്” മാനവേന്ദ്രവർമ്മൻ സൂര്യസേനനു വിശധീകരിച്ചു.

“തിരുമനസ്സേ,,ഈ മൂന്നു ദിവസം കൊണ്ട് എനിക്ക് വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പലതും നേടാനായിട്ടുണ്ട്” തൊഴുകൈയോടെ ഗുപ്തചരൻ ഭൂഷണൻ അറിയിച്ചു

“പറയു ഭൂഷണാ ,,എന്താണ് വൃത്താന്തം ” മാനവേന്ദ്രവർമ്മൻ ചോദിച്ചു.

“തിരുമനസ്സേ,,,കിഴക്ക് നാഗന്മാരുടെ  ദേശത്തു നിന്നും കാലകേയൻ കലി ആരാധകരായ എണ്ണം പറഞ്ഞ കലാഹി സമൂഹക്കാരെ കൊണ്ട് വന്നിട്ടുണ്ട്, അവർക്കായി പരിശീലനത്തിന് പ്രത്യേകം സൗകര്യം ഒരുക്കിനൽകിയിട്ടുണ്ട്, എന്നും അവർക്ക് കഴിക്കുവാൻ നായമാംസം പാകം ചെയ്യുന്നുമുണ്ട്” ഗുപ്തചരൻ ഭൂഷണൻ ബഹുമാനപൂർവ്വം അറിയിച്ചു.

അത് കേട്ടപ്പോൾ മാനവേന്ദ്രവർമ്മന്റെ മുഖം ഒന്ന് ഇരുണ്ടു

“നായമാംസമോ ,,അതും കലിശപുരത്തോ ?” അറപ്പോടെ ശ്രീധർമ്മൻ ചോദിച്ചു.

“ശ്രീധർമ്മാ,,ഇങ്ങനെയൊരു നീക്കം പ്രതീക്‌ഷിച്ചില്ല, കലാഹികൾ  കിഴക്കൻനാട്ടിലെ ശക്തരായ നാഗ൯ ഗോത്രക്കാരാണ് , ആയോധനകലകളിൽ അഗ്രഗണ്യരും സ്വവർഗ്ഗഭോഗികളുമാണ്, അവരുടെ ഇഷ്ടഭോജനമാണ് നായമാംസം , അതാണവരുടെ ആരോഗ്യരഹസ്യവും”

“ഭൂഷണാ , അവരെത്ര പേരുണ്ട് ”

“നൂറിനടുത്ത് ആണ് അറിയാൻ കഴിഞ്ഞത് തിരുമനസ്സേ”

“ഹ്മ്മ് ,,,,,,” മാനവേന്ദ്രവർമ്മൻ ഒന്ന് മൂളി

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.