അപരാജിതൻ 40 5513

പ്രജാപതി രാജകൊട്ടാരം

വിശാലമായ കൊട്ടാരമൈദാനത്തിൽ മണ്ണിളക്കി വരമ്പ് കെട്ടിയുയർത്തിയ കളരിത്തട്ടിൽ മറവോർ പെരുംന്തലവൻ പുലികേശി നരഹരിഗുപ്തന്റെ ആദേശാനുസരണം മറവോർ ചാവേറുകൾ കഠിനമായ പരിശീലനം ചെയ്തുകൊണ്ടിരിക്കുന്ന വേളയിൽ, അവരുടെ പരിശീലനം കാണുവാനായി മാനവേന്ദ്രവർമ്മനും ശിങ്കിടിയായ ബ്രാഹ്മണ൯ പഞ്ചാപകേശനും അവർക്കൊപ്പം കിരീടാവകാശി ശ്രീധർമ്മസേനനും  മകൻ സൂര്യസേനനും അവിടേക്ക് വരികയുണ്ടായി.

മുപ്പതു പടചാവേറുകളും നിരനിരയായി   വലം കാൽപാദം മണ്ണിലുറപ്പിച്ചു ഇടം കാൽ പിന്നിലേക്ക് വലിച്ചു നീട്ടി  ഉടൽ , ഉയർന്നു നിൽക്കുന്ന ഇടം പാദത്തിനു നേർരേഖയിൽ വളച്ചു ചെവിയോട് ചേർത്ത് കൈ ഇരുകൈകളും നീട്ടികൂപ്പുകൈ പിടിച്ച് ദേഹം അണുവിട പോലും ചലിപ്പിക്കാതെ ദൃഷ്ടിയുറപ്പിച്ചു നിലകൊണ്ടു നിൽക്കുന്നത് അതിശയത്തോടെ അവർ കണ്ടു നിന്നു.

അതിശക്തരായ പോരാളികളാണ് മറവോർപടചാവേറുകൾ.

നൂറ്റാണ്ടുകൾക്ക് മുന്നേ മുതൽ പ്രജാപതികളുടെ പ്രധാന സൈനികശക്തിയായിരുന്നവർ.

രാജകുടുംബക്കാരെ  കണ്ടു പെരുംന്തലവൻ പുലികേശി നരഹരിഗുപ്ത൯ ശിരസ് താഴ്ത്തി വണങ്ങി.

“പെരുംന്തലവൻ നരഹരിഗുപ്തനും ചാവേറുകൾക്കും പ്രജാപതികൊട്ടാരം ഒരുക്കിയ സൗകര്യങ്ങളിൽ തൃപ്‌തരാണെന്നു കരുതുന്നു ”

മാനവേന്ദ്ര വർമ്മൻ തിരക്കി.

“പൊന്നുടയതേ,,ഈയുള്ളവർക്ക് യാതൊരു വിധമാന അസൗകര്യങ്ങളും ഇക്കാലമത്രയും ഉണ്ടായിട്ടില്ല, ഈയുള്ളവൻ സംതൃപ്തരും സന്തോഷവാന്മാരുമാണ്”

നരഹരിഗുപ്തൻ ബഹുമാനത്തോടെ അറിയിച്ചു.

അവരിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോൾ ധർമ്മസേനനും സന്തോഷത്തിലായി.

മറവോർ ചാവേറുകൾ കൂടെ വന്നപ്പോൾ സൂര്യസേനനു തന്റെ ധൈര്യവും വീര്യവും ആവേശവും പതിന്മടങ്ങു വർദ്ധിച്ചിരുന്നു.

“നമ്മുടെ ലക്‌ഷ്യം , പ്രജാപതി വംശത്തിന്റെ വിജയമാണ് , അതും  ദുർമ്മാർഗ്ഗികളായ  കലിശന്മാർക്ക് മേൽ” ശ്രീധർമ്മ സേനൻ അവരോടു പ്രഖ്യാപിച്ചു.

“ഉറപ്പായും തിരുമനസ്സേ,,വിജയം നമുക്കൊപ്പമാണ്, സൂര്യസേനൻ തിരുമനസ് കലിശന്മാർക്ക് മേലെ പ്രജാപതി വംശത്തിന്റെ അധീശത്വം സ്ഥാപിച്ചിരിക്കും, അതിനു എല്ലാവിധ സഹകരണങ്ങളും ഈ ചാവേറുകൾ നല്കിയിരിക്കും, അത് പ്രാണൻ വിട്ടകന്നാൽ പോലും ഒരു മാറ്റവുമുണ്ടാകില്ല”

നരഹരിഗുപ്തൻ ആദരവോടെ അറിയിച്ചു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.