അപരാജിതൻ 40 5513

അവളുടെ മുറിയിൽ ചാരുലതയും അമ്രപാലിയുടെ ആത്മസഖിയായ തോഴി സുഹാസിനിയുമുണ്ടായിരുന്നു. മൃദംഗം വായിക്കുന്നത് പ്രായമുള്ള ദാദിയമ്മയായിരുന്നു. പ്രായമായെങ്കിലും അവർ നല്ലപോലെ മൃദംഗവാദനം ചെയ്യുന്നുണ്ടായിരുന്നു.

മൃദംഗത്തിന്റെ തീവ്രതനിയാവർത്തനത്തിന്റെ താളത്തിനൊത്ത് അതിമനോഹരമായി തന്നെ അവൾ നൃത്തമാടികൊണ്ടിരുന്നു.

താളവേഗം മുറുകുന്നതിനനുസരിച്ച് അവളുടെ നൃത്തവേഗതയും വേഗത്തിനൊത്തു തുളുമ്പുന്ന അവളുടെ ശരീരസൗന്ദര്യവും ഏവരെയുമേറെ അതിൽ ലയിപ്പിച്ചു നിർത്തിയിരിന്നു.

ദാദിയമ്മ വേഗം കുറച്ചു കൊണ്ടുവന്നു തനിയാവർത്തനമവസാനിപ്പിച്ചു.

“മനോഹരം,,,അതിമനോഹരം,,,അമീ,,,നിന്റെ ഈ നൃത്തം കാണുന്ന ഏതോരുവനും നിന്നിൽ അനുരക്തരായിത്തീരും”  അവളെ അനുമോദിച്ചുകൊണ്ട് വൃദ്ധയായ ദാദിയമ്മ പറഞ്ഞു.

ആ വാക്കുകൾ കേട്ടപ്പോൾ അമ്രപാലിയുടെ അധരങ്ങളിൽ മൃദുസ്മിതം വിടർന്നു.

അവളുടെയുള്ളിലെ അഹന്തയെ ആ വാക്കുകൾ കുറച്ചുകൂടെ ജ്വലിപ്പിക്കുകയുണ്ടായി.

“അല്ല,,മൂന്നാം ദിനം വരുന്നവരുടെ എണ്ണം കൂടുമല്ലോ, നിന്റെ നൃത്തം കാണുകമാത്രമല്ലല്ലോ,, മറ്റൊരു സൗഭാഗ്യം കൂടെ നേടാൻ സാധിക്കില്ലേ,,വെറുതെയാണോ?” ഒരു കള്ളച്ചിരിയോടെ ദാദിയമ്മ പറഞ്ഞു.

കിടക്കയിൽ മലർന്നു കിടക്കുകയായിരുന്ന അമ്രപാലി അവരെ നോക്കി ചരിഞ്ഞു കൈ മുട്ടിൽ കവിൾ താങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു

“അതേ,,,ആ മഹാസൗഭാഗ്യത്തിന് വേണ്ടിയാണല്ലോ അന്ന് തിക്കും തിരക്കും കൂടുന്നത്”

അന്നരമാണ് പുറത്തു നിന്നും ആരോ വാതിലിൽ മുട്ടുന്നത് കേട്ടത്.

സുഹാസിനി ഇരുന്നയിടത്തു നിന്നും എഴുന്നേറ്റു പോയി വാതിൽ തുറന്നു.

മുന്നിൽ മുത്യാരമ്മ നിൽക്കുന്നു

അവർക്കു പിറകിലായി വൃദ്ധനായ കാലകേയ ഗുരു  ശ്രോണപാദനും.

“അമിയൊഴിച്ചു ബാക്കിയുള്ളോരെല്ലാം പോ ” അവരുറക്കെ പറഞ്ഞു.

അത് കേട്ടതും സുഹാസിനിയും ദാദിയമ്മയും ചാരുലതയും വേഗമെഴുന്നേറ്റു നിശബ്ദരായി അവിടെ നിന്നും പുറത്തേക്കിറങ്ങി.

ചാരുവിനെ കണ്ട് മുത്യാരമ്മ കോപത്തോടെ ഒന്ന് നോക്കി.

ഭയത്താൽ അവൾ അതിവേഗം നടന്നു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.