അപരാജിതൻ 40 5513

” ഒരു ഭരണി എനിക്ക് വേണ്ടി വരും ,, ” ആദി അർത്ഥം വെച്ച് സംസാരിച്ചു

“ഞാൻ തരാം അപ്പുവേട്ടാ ,,,ഇപ്പോ കൊണ്ട് വരട്ടെ ,,”

“വേണ്ടാ ,,, നാളെ ,,നാളെ മതി ”

അവനതു കേട്ട് തലയാട്ടി.

ആദി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അൽപ്പം നേരം കൂടെ അവരവിടെയിരുന്നു വർത്തമാനം പറഞ്ഞു

അതിനു ശേഷം അവിടെ നിന്നും എല്ലാവരും തിരിച്ചു.

കട്ടിലിൽ കിടന്ന ആദി ലക്ഷ്മിയമ്മയുടെ ഫോട്ടോ കൈയ്യിലെടുത്തു.

“അവളുടെ സ്വപ്നത്തിൽ പോയി അവളോട് മിണ്ടുന്നുണ്ടല്ലേ,,അപ്പോളും ഞാൻ പുറത്ത് ”

അവൻ പരിഭവത്തോടെ പറഞ്ഞു.

“എന്തിനാ അങ്ങനെ പോയത്, എന്തിനാ എന്നെ പാടിയുറക്കിയിരുന്ന പാട്ടവൾക്കു പാടികൊടുത്തത്?”

“ഞാനിവിടെ ഓരോ ഉറക്കത്തിലും ലക്ഷ്മിയമ്മ എന്റെ സ്വപ്നത്തിൽ വരുമെന്ന് വിശ്വസിച്ച കിടക്കുന്നത്. അപ്പോളും അവളെന്നോട് പറയാ,, അവളുടെ സ്വപ്നത്തിൽ ചെല്ലുന്നുണ്ടെന്ന്,,,”

 

അവ൯ ഫോട്ടോ അരികിൽ വെച്ചു.

ബാഗിൽ നിന്നും നാഗമണിയെ എടുത്തു.

“ആശാനേ ,,,,” അവൻ വിളിച്ചു

വിളികേട്ട് ആശാൻ ഒന്ന് മിന്നി

“ആശാനേ,,,ഇനിയെല്ലാം വേഗമാകണം,, ഒന്നിനും സമയമില്ല,,എതിരിടേണ്ടത് പ്രജാപതികളുമായിയാണ്,, നാളെ ഞാൻ അതങ്ങു തുടങ്ങി വെക്കാൻ പോകാ,,,ശിവശൈലത്തിനു എതിര് നിൽക്കുന്ന സകലമാന ജന്തുക്കളെയും ഒതുക്കിവേണം എനിക്കങ്ങു ആ സൂര്യസേനന്റെ കിരീടാവരോഹണം അങ്ങ് പൊളിക്കാൻ , അതിനിനി താമസം വന്നാൽ ശരിയാകില്ല”

നാഗമണി നീലനിറത്തിൽ മിന്നി അവനു ഓൾ ദി ബെസ്റ്റ് നൽകി.

അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് നാഗമണി ബാഗിൽ വെച്ചു

കണ്ണടച്ചു കിടന്നു.

<<<O>>>>

മുത്യാരമ്മയുടെ മാളികയിൽ:

ദേവദാസികളുടെ ആഘോഷമായ ഗ്രീഷ്‌മോത്സവം അന്നായിരുന്നു ആരംഭിച്ചിരുന്നത്.

മാളികയുടെ മുന്നിലും പിന്നിലും വലിയ പന്തലുകൾ കെട്ടിയിരുന്നു.

പുറത്ത് കാഴ്‌ചക്കാർക്ക് വേണ്ടി നൃത്തം കാണാനായി വേദിയൊരുക്കിയിരുന്നു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.