അപരാജിതൻ 40 5514

“മാമാ,,,,,പാപ്പം കഴിക്ക് മാമാ ” ഗൗരി അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ തിണ്ണയിൽ ഇരുന്നു

അവനുള്ള ഭക്ഷണം കസ്തൂരിവിളമ്പി.

എല്ലാവരും ഉള്ളസ്ഥലത്തൊക്കെയിരുന്നു.

“”അല്ലാ പതിവില്ലാതെ എല്ലാരുമുണ്ടല്ലോ ?” ഗൗരിയുടെ കവിളിൽ തലോടി അവൻ എല്ലാരോടുമായി ചോദിച്ചു.

“വെറുതെ വന്നതാ അപ്പുവേട്ടാ ” കുട്ടിശങ്കരൻ പറഞ്ഞു.

ആദി ഭക്ഷണം കഴിക്കാൻ തുടങ്ങി.

“അനിയാ ,,ആർക്കും വേലയുമില്ല, ഇപ്പോ റേഷനുമില്ല,, പാർവ്വതിമോൾ തന്ന സാധനങ്ങൾ കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യുമെന്ന് ഒരു എത്തുംപിടിയുമില്ല,,” കസ്തൂരി ഉള്ളിലെ സങ്കടം പറഞ്ഞു

“ചേച്ചി ,,നാളെ എന്നൊരു ദിവസമുണ്ടെങ്കിൽ ഇവിടെ വേലയുമുണ്ടാകും മുടങ്ങിപ്പോയ റേഷനുമുണ്ടാകും ”

അവൻ അവർക്കു ധൈര്യം പകർന്നു കൊണ്ട് പറഞ്ഞു.

അവന്റെ മുഖം കണ്ടപ്പോൾ തന്നെ കസ്തൂരിയ്ക്ക് മനസ്സിലായിരുന്നു അവനെന്തൊക്കെയോ കരുതിതന്നെയാണെന്ന്.

“കൈ ഇപ്പോ എങ്ങനെയുണ്ടെടാ ശങ്കരാ ,,,”

“കുഞ്ഞിതായി വേദനയുണ്ട് ,,അത് കുറച്ചു കഴിഞ്ഞാ മാറുമെന്ന മുത്തശ്ശൻ പറഞ്ഞത്”

“ശിവാനി ,,കണ്ടില്ലേ ചെക്കൻ ഉഷാറായി”

“അപ്പുവേട്ടാ,,ഇവനെയൊന്നു ഉപദേശിക്ക് ഇനി തോന്ന്യാസമൊന്നും കാണിക്കരുതെന്ന് , ഞാൻ പറഞ്ഞാ ഇവൻ കേൾക്കില്ല, ഇപ്പോ പറയണത് കെട്ടഴിച്ച പണിക്ക് പോകുമെന്നാ ” ശിവാനി പരിഭവമെന്ന പോലെ പറഞ്ഞു.

” എന്താടാ നീ ശിവാനി പറയണത് കേൾക്കാത്തെ ?’

“അത് ,,അപ്പുവേട്ടാ ,,എന്റെ കൈ ഇങ്ങനെ ആയതു കൊണ്ട് ഇത്രയും കാലം എനിക്ക് പണിക്ക് പോകാൻ പറ്റില്ലല്ലോ, കെട്ടഴിച്ച ഞാൻ പണിക്ക് പോകാനാ നോക്കണേ ,,കാശ് കൂട്ടി വെച്ച് എനിക്ക് ഏച്ചിയുടെ കണ്ണ് നേരേയാക്കണം ”

“കേട്ടില്ലേ അപ്പുവേട്ടാ ,,ഇതാ ചെറുക്കന്റെ മനസിലെ വിചാരം”  ശിവാനി വിഷമത്തോടെ പറഞ്ഞു

ആദി സ്നേഹത്തോടെ കുട്ടിശങ്കരന്റെ കൈയിൽ മെല്ലെ തലോടി

“വീട്ടില് തേൻ ഇരിക്കണില്ലേ ശങ്കരാ…”

‘ഉവ്വ് ,,അപ്പുവേട്ടാ ,,അപ്പുവേട്ടന് വേണോ ”

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.