അപരാജിതൻ 40 5513

അപരാജിതൻ -40

ദേവർമഠത്തിൽ

ക്ഷീണം കാരണം പാർവ്വതി മെത്തയിൽ കിടന്നു മയങ്ങുകയായിരുന്നു.

അന്നേരം

തുറന്നിട്ടിരുന്ന ജാലകങ്ങളിലൂടെ പുറത്തു വീശുന്ന ലോലമായ  ഇളംകാറ്റ്

ആ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു.

ആ ഇളംകാറ്റ് മുറിയെയും പാർവ്വതിയെയും തഴുകിതണുപ്പിച്ചു.

ജാലകത്തിനു പുറത്തു വളർന്നുപൂവിട്ടു  നിൽക്കുന്ന കൃഷ്ണതുളസിയെ തഴുകി

ആ സുഗന്ധത്തെയും ആവാഹിച്ചു മുറിയിലേക്ക് വന്ന ഇളംകാറ്റ് മുറിയാകെ തുളസിഗന്ധം നിറച്ചു.

അതെ സമയം തന്നെ ചിറകടിച്ചു താഴ്ന്നു പറന്നവൻ കൃഷ്ണപരുന്ത് ആ ജാലകത്തിനപ്പുറമുള്ള ഒരാൾപൊക്കത്തിൽ ഉയരമുള്ള മാദളനാരകചെടിയുടെ ശിഖരത്തിൽ വന്നിരുന്നു.

ചിറകൊതുക്കി ശിരസ്സ് നീട്ടി മുറിക്കുള്ളിൽ കിടക്കുന്ന പാർവ്വതിയെ നോക്കിയിരുന്നു.

ആരോ കൽപ്പന കൊടുത്ത പ്രകാരം അവൾക്കായി കാവൽ വന്നിരിക്കുന്ന ഒരംഗരക്ഷകനെ പോലെ.

മയങ്ങുകയായിരുന്ന പാർവ്വതിയുടെ ഉള്ളത്തിൽ വൈശാലിയിലെ ആദിനാരായണക്ഷേത്രം  ദൃശ്യമായി.

വൈശാലിയിൽ ആദ്യമായി പണികഴിപ്പിച്ച നാരായണക്ഷേത്രം.

അവിടെ വെച്ചാണ് പാർവ്വതി ആദിയെ ആദ്യമായി വൈശാലിയിൽ കണ്ടതും.

അവിടെ ക്ഷേത്ര മണ്ഡപത്തിൽ  ലക്ഷ്‌മിയമ്മയുടെ മടിയിൽ ശിരസ് വെച്ച് പാർവ്വതി കിടക്കുകയായിരുന്നു.

ലക്ഷ്മിയമ്മ അവളുടെ മുടിയിഴയിലൂടെ മെല്ലെ വിരലോടിച്ചുകെണ്ടേയിരുന്നു.

കാതിൽ മനോഹരമായ ആ സ്വരം മുഴങ്ങിക്കേട്ടു.

“തുമ്പം നേർഗയിൽ യാഴെടുത്ത് നീ

ഇമ്പം സേർക്കമാട്ടായാ

എനക്കിമ്പം സേർക്കമാട്ടായാ

നല്ലഅന്‍പിലാ  നെഞ്ചില്‍

തമിഴില്‍ പാടി നീ

അല്ലല്‍ നീക്ക മാട്ടായാ കണ്ണേ

അല്ലല്‍ നീക്ക മാട്ടായാ”

പുഞ്ചിരിയോടെ അവരുടെ മുഖത്തേക്ക് നോക്കി പാർവ്വതി കിടന്നു.

“എന്തിനാ എന്റെ  പൊന്ന്,,ഇങ്ങനെയൊക്കെ ചെയ്തത്?” വിഷമത്തോടെ ലക്ഷ്മിയമ്മ അവളോട് ചോദിച്ചു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.