Ψ അപരാജിതൻ Ψ

(29)

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അതിരാവിലെ മൂന്നു മണി നേരം

ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു.

റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു.

റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു ശേഷം ആ ഗേറ്റ് മുകളിലേക്ക് ഉയർത്തി വഴി കൊടുത്തപ്പോൾ ആ ട്രക്ക് പാളം മുറിച്ചു മുന്നോട്ടു കടന്നു. റായലമുദ്രിയിലൂടെ  അതിവേഗത്തിൽ മുന്നോട്ടേക്ക് പാഞ്ഞു

അരമണിക്കൂർ കൊണ്ട് ആ ട്രക്ക് എത്തിയത് സൂഫികളുടെ ഗ്രാമമായ മുറാക്കബയിലായിരുന്നു.

അത് സൂഫി ദർഗ്ഗയുടെ മുന്നിലായി കൊണ്ടുവന്നു നിർത്തുകയും  പതിനഞ്ചോളം കരുത്തന്മാരായ തോക്കുധാരികൾ അതിൽ നിന്നുമിറങ്ങുകയും ചെയ്തു.

ശബ്ദം കേട്ട് കുടുംബമായി ജീവിക്കുന്ന സാധുക്കൾ പുറത്തേക്കിറങ്ങി. ആയുധധാരികളെ കണ്ടവരെല്ലാവരും പേടിച്ചരണ്ടു.വന്നവർ കൂട്ടമായി ഓരോ വീടുകളിൽ ഉള്ളിലേക്ക് പ്രവേശിച്ചു.ബഹളം കേട്ട് നിലത്തു കിടന്നുറങ്ങുന്നവർ എഴുന്നേറ്റു .

അവർ അതിൽ പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആൺകുട്ടികളെ പിടിച്ചു

വലിച്ചിഴച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

കുട്ടികളുടെ മാതാപിതാക്കൾ വലിയ വായിൽ നിലവിളിച്ചുകൊണ്ട് അവരെ തടയാൻ നോക്കിയെങ്കിലും യാതൊരു വിധ ദയവും കൂടാതെ അവർ  സ്ത്രീപുരുഷഭേദമില്ലാതെ  അവരെ ആക്രമിക്കുകയും തൊഴിച്ചു നിലത്തു വീഴിപ്പിക്കയും ചെയ്തു.

ഓരോ വീടുകളിൽ ചെന്നും ആൺകുട്ടികളെ അവർ പിടിച്ചു കൊണ്ട് വന്ന് ട്രക്കിലേക്ക് കയറ്റികൊണ്ടിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടികളേ ട്രക്കിന് പിന്നില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ തല്ലി ഭീഷണിപ്പെടുത്തി മൂലയില്‍ ഇരുത്തിച്ചു. കുട്ടികൾ ഭയത്തോടെ അലറി കരഞ്ഞു കൊണ്ടിരുന്നു

അതിലൊരു കുട്ടിയുടെ പിതാവ് , ട്രക്കിനു പിന്നിൽ നിന്നയാളെ മുറുകെ പിടിച്ചു.

അതിൽ കലിപൂണ്ട അയാൾ ആ പിതാവിന്‍റെ കഴുത്തിൽ പിടിച്ചു ട്രക്കിന്‍റെ വലിയ ടയറിൽ കൊണ്ടുപോയി ശക്തിയിൽ ആ പിതാവിന്‍റെ തലയിടിപ്പിച്ചു ചോരയൊലിക്കുന്ന അയാളെ തള്ളിയിട്ടു ചവിട്ടി ബോധം കെടുത്തി.

മറ്റൊരു ഗ്രാമീണൻ അലറിക്കൊണ്ട് ഒരു  വടിയുമായി ഓടിവന്നു,

അക്രമികളെ അടിച്ചിട്ടാണെകിലും തന്‍റെ മകനെ രക്ഷിക്കുവാനായി

അയാൾ അലറി ഓടി വരുന്നത് കണ്ടു വന്നവരിൽ ഒരാൾ തോക്കു നീട്ടി അയാളെ വെടിവച്ചു.തോളിൽ വെടിയുണ്ട തറച്ച അയാൾ പിന്നിലേക്ക് തെറിച്ചു വീണു.

തങ്ങൾക്കു നേരെ ഓടി വരുന്ന ഗ്രാമീണരുടെ നേരെയും അവർ വെടിയുതിര്‍ത്തു. കയ്യിലും തുടയിലും വെടിയേറ്റ അവർ മണ്ണിലേക്ക് വീണു

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49

359 Responses

  1. ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes

  3. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  4. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

          1. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          2. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  5. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram