അപരാജിതന്‍ 36 [Harshan] 9018

അപരാജിതന്‍ 36

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ

സെപ്റ്റംബർ 28 മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്ന (എഴുതി വച്ചതും ഇടയിൽ എഴുതി ചേർത്തതുമായ ) ഭാഗത്തിലെ അവസാന പാർട്ട് ആണിത്. അപരാജിതൻ 24 മുതൽ 36 വരെ ഇതുവരെ 13 ഭാഗങ്ങൾ പബ്ലിഷ്‌ ചെയ്തിട്ടുള്ളതാകുന്നു.

ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങൾ വെറും സാങ്കല്പികമാണ്.
അതെ സമയം ജപ്പാനിലെ സംഘടന യാഥാർഥ്യമാണ്.
അതിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല.

*********************

കാത്സുഷിക ടൌണ്‍                                                                      

ജപ്പാന്‍റെ  തലസ്ഥാനമായ ടോക്യോയിലെ  കിഴക്കുള്ള നഗരം

അവിടെയുള്ള ടോക്കിയോ ഡിറ്റൻഷൻ ഹൌസ് .

 

ജപ്പാനിലെ പ്രസിദ്ധ ഏഴു ജയിലുകളിൽ ഒന്നാണ്  ടോക്കിയോ ഡിറ്റൻഷൻ ഹൌസ്

യോറി ഹയാബുസാ , തന്‍റെ  മിത്സുബിഷി ലാൻസർ കാർ അവിടത്തെ പാർക്കിങ്ങിൽ നിർത്തി.പുറത്തേക്ക് നടന്നു.ടോക്കിയോ ഡിറ്റൻഷൻ ഹൌസ് ലേക്കുള്ള മെയിൻ എൻട്രൻസിൽ സെകുരിറ്റി ഓഫീസർസ് ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെയുള്ള എക്സ് റേ മെഷിനിലൂടെ യോറി തന്‍റെ  ഹാൻഡ് ബാഗ് കടത്തി വിട്ടു.ഓഫീസര്‍സ് യോറിയെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചു.റിസപ്‌ഷനിൽ ചെന്ന് യോറി തന്‍റെ  ഐഡന്റിറ്റി കാർഡ് കൊടുത്തു പാസ് എടുത്തുആ  പാസും കൊണ്ട് എൻട്രി ഗേറ്റ്ലൂടെ നടന്നു.

ഉള്ളിലേക്ക് ചെന്നപ്പോൾ അവിടെ പലയിടത്തും ടൈറ്റ് സെകുരിറ്റി കാണുകയുണ്ടായി. അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.

അല്പം കഴിഞ്ഞ് , അവിടത്തെ സ്റ്റേഷൻ ഓഫീസർ അവിടെയെത്തി.

അയാൾ യോറിയുടെ ഒരു സുഹൃത്തായിരുന്നു.

അയാൾ യോറിയെ തന്‍റെ  ഓഫീസിലേക്ക് കൊണ്ട് പോയി

അവിടെ ചില ഡോകുമെന്റ്സ്ൽ സൈൻ ചെയിപ്പിച്ചു.

അതിനു ശേഷം യോറിയെ അവിടെ നിന്നും താഴത്തെ ഫ്ലോറിലുള്ള മാർബിൾ പാകിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി .അവിടെ മുഖാമുഖമായി ഇട്ടിരുന്ന വലിയ ലെതർ സോഫയിൽ ഇരുത്തി.

അയാൾ അവിടെ നിന്നും ആരെയോ കൊണ്ട് വരാനായി ഫോൺ ചെയ്തു .

അവിടെ ഒരു കോണിൽ ഇരിക്കുന്ന അമിതാഭ ബുദ്ധപ്രതിമയിൽ യോറിയുടെ ദൃഷ്ടി പതിഞ്ഞു.

അയാൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു  പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു.

അവിടെ ടീപോയിൽ ഇരുന്ന ജാപ്പനീസ് ദിനപത്രമായ യോമിയുരിഷിമ്പു൯ പത്രം കയ്യിലെടുത്തു

വാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു ഗാർഡ്‌സ് അവിടത്തെ ഒരു അന്തേവാസിയെ അങ്ങോട്ട് കൊണ്ട് വന്നു.

നീണ്ട മുടിയും അല്പം താടിയും ഉള്ള ഒരു ജാപ്പനീസ് പൗരൻ .

അവിടത്തെ യൂണിഫോമായ വെള്ള പ്‌ളെയിൻ ടീഷർട്ടും ഇളം പച്ച പാന്റുമാണ് അയാൾ ധരിച്ചിരുന്നത്

അയാളെ കണ്ടു ബഹുമാനത്തോടെ യോറി ഹയാബുസാ എഴുന്നേറ്റു.

അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.

മുകളിൽ ഉറപ്പിച്ച സീലിംഗ് ഫാനിന്‍റെ കാറ്റിൽ അയാളുടെ മൃദുവായ തലമുടികൾ പാറിപറന്നുകൊണ്ടിരുന്നു.

അയാൾ അരികിലെത്തിയപ്പോൾ യോറി തന്‍റെ വലം കൈ ഹൃദയത്തോട് ചേർത്തു.

ആദരവ് നിറഞ്ഞ മുഖത്തോടെ ഭക്തി നിറഞ്ഞ പുഞ്ചിരിയോടെ ആ വന്നയാളെ നോക്കി.

“വാതാഷി നോ അയിസുരു യൊഗേ൯ഷാ “

(-എന്‍റെ  പ്രിയ പ്രവാചകാ -)

നിലത്തു മുട്ട് കുത്തി നിന്നു.

സ്റ്റേഷൻ ഓഫീസർ യോറിയോട് ഇരു കൈകളും കാണിച്ചു പത്തുമിനിറ്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ നിന്നും  പുറത്തേക്കിറങ്ങി കൂടെ ഗാർഡുകളും.

ആ വന്നയാൾ അവിടെ ലെതർ സോഫയിൽ ഇരുന്നു.

കാലിനു മുകളിൽ കാൽ കയറ്റിവെച്ചു കൊണ്ട് ഭാഗികമായ കാഴ്ചയുള്ള കണ്ണുകളിലൂടെ  യോറിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“യോറി,,,,,, വാതാഷി നോ അയിസുരു ദിശി”

(എന്‍റെ പ്രിയപ്പെട്ട ശിഷ്യാ )

യോറി   അയാളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു ചുണ്ടോടു ചേർത്ത്  ചുംബിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു

“വാതാഷി നോ യൊഗേ൯ഷാ, വഗാ കാമിയോ ”

(എന്‍റെ പ്രവാചകാ, എന്‍റെ ദൈവമേ )

അയാളുടെ പാദത്തിൽ നെറ്റി മുട്ടിച്ചു   നമസ്കരികുകയും ചെയ്തു.

ജപ്പാനിലെ കാത്സുഷിക നഗരത്തിലെ  ടോക്കിയോ ഡിറ്റൻഷൻ ഹൌസിൽ, ജപ്പാന്‍ സുപ്രീം കോടതി സ്പെഷ്യല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞു വധശിക്ഷ ശരിവെച്ചതിന്‍ പ്രകാരം മരണം കാത്തു ദിവസങ്ങള്‍ തള്ളിനീക്കുന്ന തന്‍റെ യോഗേ൯ഷായെ-

Updated: December 14, 2021 — 12:07 pm

466 Comments

  1. JB പാലക്കാടൻ

    പ്രിയപെട്ട ഹർഷൻ ,തുടക്കം മുതലേ വായിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ,പറയുകയാണ്,ഈ കഥക്ക് നല്ല ഒരു അവസാനം മാത്രമേ നൽകാവൂ,അല്ലെങ്കിൽ പാറുവിനെയും അപ്പുവിനെയും സ്നേഹിക്കുന്ന എല്ലാവർക്കും വിഷമമാവും, കലിക്കും ,ശക്തി ഭാഗം കൂടുതൽ കരുത്ത് നൽകിയേക്കും പക്ഷേ നിങ്ങളുടെ കഥയുടെ പോക്ക് ഒരു തരത്തിലും ഭാവനയിൽ കാണുവാൻ സാധിക്കുന്നില്ല,ഈ ഭാഗത്തിൽ സൂര്യനും അപ്പുവുമയുള്ള മത്സരം പ്രതീക്ഷിച്ചിരുന്നു.ഇടയിൽ കരയാൻ വിഷമമില്ല,പക്ഷേ അതിനുശേഷം നല്ല ഒരു തിരശീല പ്രതീക്ഷിക്കുന്നു

    JB പാലക്കാടൻ

  2. എടാ d k demon king കുഞ്ഞേ.
    നിൻ്റെ ആ നോവൽ പോലൊരു കമൻ്റ് ഇടും എന്ന് പറഞ്ഞത് ഇടുന്നുണ്ടെങ്കിൽ ഇടുക

    എനിക്ക് all comment section ക്ലോസ് ആക്കാൻ കുറ്റെട്ടന് അപേക്ഷ കൊടുക്കാൻ ഉള്ളതാണ്

    വേഗം ആയിക്കോട്ടെ..

    1. പല്ലിയുടെ കൂട്ടുകാരൻ

      പ്രഭകരാ!!!!

  3. Aparajithan Full part vayichathinu shesham comment idamennanu vichaarichath pinne comment enth idanamennulla chindhayayi njan parayan agrahichathum chodhikan udheshichathum pinne arinjooda enna rply kittumennum arinjakond manapoorvam angane oru sahasikathiyellku muthurunnilla ?
    Chettanile ezhuthukkarane thirichariyaan aparajithan otta story thanne dharalam anu kadha theeraan pokunnu ennarinju njan ulpede ulla readers ithu theeraruth thanne anu agraham enkilum kadhakku appuram anu ezhuthukkarante manasikavastha pariganikkendath ennu manasillakki kond chettante decision ayi thanne munnoot pokuka kadhayil over involment addiction pole ayitundennum ariyaam athu kurakkan chettan thanne vichaarichale sadhikkolu ..better u must take a break it’s all your decision..manasu oru changalakkum adimapedathe nokkuka angane vannal we must break that chain….wish u all the best ?

    1. Thks bro…

  4. സൂര്യ സേനൻ

    ഇതിപ്പോ ചുരുളിൽ ജാഫർ ഇടുക്കി വിനയ് ഫോർട്ട്നെ ജോർജേ എന്ന് വിളിക്കുന്നത് പോലെ ആയല്ലോ. ലോമപാദ ചന്ദനമുട്ടിയേയും ആദിയേയും നോക്കുന്നത്.
    അതോ ഇനി കാര്യങ്ങളെല്ലാം ടൈംലൂപ്പിലേക്ക് കൊണ്ടുപോകുമോ ??
    എന്തായാലും ഹർഷൻ ഇവിടെ കുറെ റബർ കുഴികുത്തും

  5. പല്ലിയുടെ കൂട്ടുകാരൻ

    കഥയുടെ കിടപ്പ് ഏകദേശം കിട്ടി. മത്സരം ഒക്കെ കഴിഞ്ഞു വിജയശ്രീലാളിതനായി തട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ആദിയെ കാണുവാൻ ആയി ഇട്യേളം കണ്ടു തരിച്ചിരിക്കുന്ന പാറു അങ്ങോട്ട് ഓടി എത്തുന്നു.

    ആ ഓട്ടം വളരെ നാൾ ആയി വണ്ടിക്ക് ഓട്ടം ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ വന്ന ഒരു ലോങ് ഒട്ടത്തിന്റെ സന്തോഷത്തിൽ പറ്റും പാടി ആസമായി വണ്ടി ഓടിച്ചുകൊണ്ട വന്നിരുന്ന ബാലുവിന്റെ വണ്ടിയുടെ നേർക്ക്.

    ഒറ്റ ഇടി ?

    അതോടെ പാറു കോമയിൽ ആവുന്നു.

    ഇത് അറിഞ്ഞ ആദി വൈഗ യെ ഉപേക്ഷിച്ചു ശ്രീലങ്കയിൽ ഉള്ള ആ ഗർത്തം ഇല്ലേ അവിടെ ചാടുന്നു.

    ചുടല ബാലുവിനെ ശപിക്കുന്നു

    ശാപമോക്ഷം ഇതാണ്

    ആത്മഹത്യ ചെയ്യാൻ പോകുന്ന 5 പേരെ അതിൽ നിന്ന് രക്ഷിച്ചു ആധിയുടെ കഥ പറഞ്ഞു അതിൽ നിന്ന് പിന്തിരിപ്പിക്കണം. എന്നാൽ കഥ പൂർത്തിയാക്കാനും പറ്റില്ല. അവസാനത്തെ ആളോട് കഥാപാറയുമ്പോൾ ബാലുവും ആ കഥകേക്കുന്ന ആളും മരിക്കും.

    ശാപമോക്ഷം അത് മരണം തന്നെ.

  6. ഒളശ്ശ ഓ.പി

    ചന്ദനമുട്ടി ആദിക്ക് വേണ്ടിയുള്ളതല്ലേ ?

  7. Ayyo manu chettan maricha…. chudala mama manu chettane kollalle Chettan pavam alle…. ☹??

  8. ?അറിഞ്ഞുട?

    ഈ ഒരു അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല ഇനി ചന്ദനമുട്ടി മനു വിനും ബാലുവിനും ആണോ?

  9. എന്റെ പൊന്നെ എന്തൊക്കെയാ ഞാൻ ഇവിടെ കണ്ടത്??? .
    തലയെല്ലാം അകെ പെരുകുന്നു . ഒന്നും പറയാൻ കഴിയുന്നില്ല ഹർഷേട്ടാ .

    എല്ലാം ഇനി ഇങ്ങളുടെ കയ്യിലാണ് . നമ്മൾക്ക് ഊഹിക്കാനേ സാധിക്കു . എന്നാൽ ഞാൻ ഒരു ഊഹവും കൊടുക്കുന്നില്ല നിങ്ങളുടെ തീരുമാനം അത് എന്താണോ അതിനോടൊപ്പം മുന്നോട്ടു പോകുക

    എന്തായാലും excellent ??????????????????????

    Waiting waiting waiting 4 the nxt part ❤️❤️❤️❤️❤️❤️❤️❤️

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ഇങ്ങനെ കഥ എന്തിയേടോ….????

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        *ഇങ്ങടെ

        1. Ath dragon anu njan alu vereya

  10. അമ്രപാലി കുളിക്കുന്നത് എത്തിനോക്കിയ പല്ലി

    ചുടല പറഞ്ഞതിൽ മാറ്റം വരില്ല അപ്പോൾ മനു മരിച്ചു. ഇനി മാറ്റം വന്നാൽ അത് ചുടലയുടെ തോൽവി. വല്ല ടൈം ട്രാവലോ ആണോ ഇനി

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      വെറൈറ്റി പേര്…????

    2. അമ്രപാലി കുളിക്കുന്നത് എത്തിനോക്കിയ പല്ലി
      ?????????

  11. Ithu kandu manu netti unarunnu baluvine villichit kittunilla.. Chinnuchechiyude number illa sherikum swapnathiloode thanik munnariyip thannathanoo chudala

    1. ഇനിയിപ്പോൾ നേരെ paliyathekku ചെല്ലുക… അവിടെ ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ അവരോട് ചോദിക്കുക..

  12. കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാൻ
    പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങൾ
    കരളിലെ മോഹം തളിരണിയാനായ്
    അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കൽപ്പടവിൽ

    ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണർത്തുന്ന ദേവീ
    തപസ്സിരിക്കും സ്‌നേഹമനസ്സുകൾക്കാശ്വാസമേകി
    ഒഴുകുന്ന ദീപങ്ങൾ തൊഴുകൈ നാളങ്ങൾ
    അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
    അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി

    ആവണിത്താലങ്ങളേന്തി രാ‍ഗതാളം തുടിക്കുന്ന രാവിൽ
    രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
    പന്തലിട്ട് പൊൻ‌മേഘം കണ്ണെഴുതി കാർമേഘം
    പൊട്ടുതൊട്ട് പൂത്താ‍രം മിന്നുകെട്ടി മിന്നാരം
    അന്നായിരത്തിരി മാലചാർത്തിയ കല്യാണമായി

  13. കൊള്ളാം നല്ല part ആയിരുന്നു

    ഓരോ സീനും spr ആയിട്ട് ഉണ്ട് പ്രേതിഷിക്കാതെ ട്വിസ്റ്റ്‌ ഒക്കെ ഇട്ടു ത്രിൽ അടിപ്പിച്ചു bro

    തുടക്കം തൊട്ട് അവസാനം വരെ വായിക്കുമ്പോൾ തീരല്ലേ എന്ന് ഞാൻ ആഗ്രഹിച്ചു പോയി

    തുടക്കത്തിൽ ഉള്ള സീൻ ഒക്കെ വളരെ നന്നായിരുന്നു ആ സീൻ ഒക്കെ എഴുതിയതു ആ വിഡിയോ കണ്ടപ്പോൾ ശെരിക്കും ഉള്ളത്ആ ണ് അറിഞ്ഞപ്പോൾ കിളി പോയി അത് ഒകെ സ്റ്റോറി യിൽ ഉൾപെടുത്തിയത് ആണോ
    യോറി ശെരിക്കും ആരാണ് എന്ന് ഇനിയും മനസിലാക്കാൻ ഉണ്ട് ആ ജയിലിൽ കിടക്കുന്ന പുള്ളി എന്താവോ അവനോട് പറഞ്ഞത് ആ പൊതി എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു
    യോറി അപ്പോൾ ലോകം നശിപ്പിക്കാൻ ഇറങ്ങിയ ആൾ ആണ് മമ്സിലായി ആളുടെ ഗുരുനെ പോലെ അവരുടെ വിശോസികളെ വെച്ച് ബാക്കി എല്ലാവരെയും കൊല്ലാൻ ആണോ പ്ലാൻ എല്ലാതും അറിയാൻ കാത്തിരിക്കുന്നു

    ശിവശയിലത്തു ഉള്ളവരുടെ മനസ്സിൽ ഉള്ള എല്ലാം സംശയം മാറട്ടെ അവൻ ആ പേര് പറയുമ്പോൾ ഉള്ള മാറ്റം ഒക്കെ spr ആ സീൻ ഫുൾ ത്രിൽ ആയിരുന്നു തന്നത്
    അത് പോലെ കുറെ കാര്യങ്ങൾ രഹസ്യങൾ സംഭന്തിച്ചു പറഞ്ഞു തന്നു അത് അപ്പുവിലൂടെ

    സ്മാഷനത്തിൽ ഉള്ള സീൻ spr ആയിരുന്നു അവിടെ ഉള്ള ഭാഗം വായിച്ചു കൊറേ ചിരിച്ചു
    അതിൽ ഒരു രഹസ്യം ഉണ്ടായിരുന്നു ആ ചന്തന മുട്ടിയിൽ നോക്കി അപ്പുവിനെ നോക്കുന്ന ലോപ അത് കണ്ടപ്പോൾ എന്തോ സങ്കടം സംശയം ഒക്കെ വന്നു

    അച്ഛൻ അവനോട് പറയുന്നത് ഒക്കെ നന്നായിരുന്നു ലഷ്മി അമ്മയുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു
    അത് പോലെ അപ്പുനെ സ്റ്റേഷനിൽ വെച്ച് ഉപദ്രവിക്കുമ്പോൾ ലക്ഷ്മി അമ്മയുടെ കരച്ചിൽ എന്റെ ചെവിയിൽ കേട്ടത് പോലെ ആയിരുന്നു എനിക്ക് ഫീൽ ആയതു ഒരുപാട് സങ്കടം തന്നു ആ സീൻ

    അപ്പു കണ്ട സ്വപ്നം പാറു കാണുന്നത് അത് ഒക്കെ spr അതിനു ശേഷം ഉള്ള ഫോൺ വിളി ഒക്കെ നന്നായിട്ടുണ്ട്

    കസ്തൂരി പറഞ്ഞത് പോലെ കുത്തി നോവിക്കുന്നത് ഒക്കെ ഇഷ്ടം ആണ് പറയുന്നത് അത് കേൾക്കുമ്പോൾ മാലിനി ശ്യാം അവരെ കുറിച്ച് ആലോചിച്ചു നോക്കുന്നത് ഒക്കെ കൊള്ളാം

    അതിനു ശേഷം ഉള്ള സീൻ ആൾ ഓടി വന്നു അവരോട് പാറു ചെയ്തതു പറയുന്നത് അത് വായിച്ചു ആദ്യം ഒന്നും മനസ്സിലായില്ല ആകെ എന്തോ പോലെ ആയിരുന്നു അത് അറിയാൻ വായിച്ചു നോക്കെർന്നു എന്താണ് പറഞ്ഞത് എന്ന് അത് പറയാതെ അവൻ അനുഭവിക്കുന്ന സങ്കടം അവളെ കാണാൻ പോവുന്ന മുത്തശ്ശൻ മാർ ഒക്കെ ആയിരുന്നു
    അവിടെ എത്തിയിട്ടുള്ള സീൻ നന്നായിരുന്നു
    പാറു അന്നപൂർണശോരി ആണ് എന്നും അവ്വയർ ആണ് എന്നു പറയുന്നത് അത് വായിച്ചപ്പോൾ ഉള്ള ഫീൽ ഹോ പറയാൻ പറ്റുന്നില്ല അവളെ നോക്കാൻ വേണ്ടി അപ്പു പോവുമ്പോൾ അവർ കണ്ടു പിടിക്കും എന്ന് ഉള്ള പേടി അവൻ അവളോട് സംസാരിക്കുന്നത് വിശേഷം തിരക്കുന്നത് ഒക്കെ നന്നായിരുന്നു
    അപ്പോൾ ആണ് എന്താ നടന്നത് എന്ന് അറിയുന്നത് തന്നെ

    അത് കഴിഞ്ഞു രാജശേഗരനോട് പറയുന്നതും നന്നായിരുന്നു

    അതിനു ശേഷം ഉള്ള സീൻ

    ആയിയുമായുള്ളതു ഹോ ????ആയിരുന്നു ആ സീൻ അത് പോലെ അവരുടെ മക്കൾ വന്നിട്ട് അവരോട് പറയുന്നതും അവരെ പേടിപ്പിക്കുന്നതും ഒക്കെ spr ആയിരുന്നു മോനെ ആ സീൻ തന്നെ കൊറേ വായിച്ചു ഞാൻ ഫുൾ ത്രിൽ ആയിരുന്നു അത്
    ആ മുത്തശ്ശനെ കാണുമ്പോൾ രുദ്രാക്ഷം ഒക്കെ പിടിക്കുന്നത് ഒക്കെ നന്നായിട്ടുണ്ട്

    അതിനു ശേഷം പോയി

    പാറുനോട് ഇന്തു ഈ കാര്യം ഒക്കെ പറഞ്ഞു കൊടുക്കുന്നത്

    ശിവശൈലത്തു ഗൗരി അപ്പുനോട് പറുന്റെ കാര്യം ചോദിച്ചു അറിയുന്നത്
    ശംബു മുതലയെ കൊന്നതു ചോദിക്കുന്നത് ശംഭു അയനാരെ കുറിച്ച് പറയുന്നത് ഒക്കെ നന്നായിരുന്നു

    പറുന്റെ മുത്തശ്ശൻ പാറുനോട് ഓരോ കാര്യങ്ങൾ പറയുന്നതു ഒക്കെ നന്നായിട്ടുണ്ട്

    ആ ഗുരുവും ആളുടെ ശിഷ്യൻ മാരും ഒക്കെ പൊളി
    അവരുടെ മുറകൾ കാണിച്ചു അവരുടെ ബലം കാണിക്കുന്നത് ഒക്കെ നന്നായിട്ടുണ്ട്

    അത് കഴിഞ്ഞു

    മനു ബാലു സീൻ ഒക്കെ നന്നായിരുന്നു അവൻ പറഞ്ഞത് പോലെ കഥ പറയുമ്പോൾ എല്ലാം ഞാൻ കാണുക ആണ് എന്ന് പറയുന്നത് പോലെ വായിക്കുന്ന ഞാൻ വായിക്കന്നോട് കൂടെ എല്ലാം ഒരു സിനിമ പോലെ ഞാൻ കാണുക ആണ്

    മോനെ ലാസ്റ്റ് സീൻ ഫുൾ ത്രിൽ ആയിരുന്നു തന്നത് ബാലുനേ ഓടിക്കുന്ന കാട്ടു പന്നി അത് അത് പോലെ പാമ്പ് ചെന്നായ ഒക്കെ spr ആയിരുന്നു അവന്റെ ചുറ്റും മരണം അവൻ എന്താണ് സംഭവിക്ക എന്ന് അറിയാൻ കാത്തിരിക്കുന്നു
    ആ സീൻ വായിച്ചപ്പോൾ അതിനെ ഒക്കെ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ആ കൂടോത്രം ചെയുന്ന ആളെ ആണ് പറുന്റെ കുടുംബത്തിനു കൊല്ലാൻ പെണ്ണ് ഏർപ്പാട് ആക്കിയ ആ മന്ത്ര വാദിയെ ആളുടെ മൂർത്തികൾ ആണോ ഇത് എന്ന് തോന്നി വായിച്ചപ്പോൾ എനിക്ക്

    ഇനി മനു അവനു എന്താണ് സംഭവിക്ക എന്ന് അടുത്ത പാർട്ടിൽ അറിയാൻ കാത്തിരിക്കുന്നു

    ചുടലയുടെ എൻട്രി ??? ആയിരുന്നു ഒട്ടും പ്രേതിഷിക്കാതെ ഒരു ട്വിസ്റ്റ്‌ ആയിരുന്നു അത്

    മുഷിഞ്ഞ തുണി പേടിപ്പെടുത്തുന്ന മുഖം എന്ന് വായിച്ചപ്പോൾ തന്നെ എനിക്ക് ഡൌട്ട് അടിച്ചു ഇത് ചുടല ആണോ എന്ന് ലാസ്റ്റ് ഡയലോഗ് ആയപ്പോൾ ഉറപ്പു aayi

    മനു അവനു അപ്പുന്റെ ജീവിതത്തിൽ എന്തോ വലിയ നിയോഗം ഉണ്ട് എന്ന് മനസിലായി അത് ഒക്കെ അറിയാൻ കാത്തിരിക്കുന്നു

    =============================

    Mk യുടെ നിയോഗം സ്റ്റോറി കണ്ടു വായിക്കാൻ ആണ് ആദ്യം ഞാൻ kk യിൽ എത്തിയത് അതിനു ശേഷം ഈ സൈറ്റ് വെറുതെ എടുത്തു നോക്കിയത് ആണ് mkyude സ്റ്റോറി കണ്ടു പിന്നെ ഇവിടെ aayi ഫുൾ ടൈം സ്റ്റോറി വായിക്കൽ ഇടക് കണ്ടത് ആണ് അപരാജിതൻ സ്റ്റോറി യെ കുറിച്ച് അപ്പോൾ ഒന്നും ഒരു ഇന്ട്രെസ്റ്റ് തോന്നിയില്ല വായിക്കാൻ അദർ ലിസ്റ്റ് എടുത്ത് നോക്കുമ്പോൾ നിങ്ങടെ പേര് കാണും എങ്കിലും വേറുതെ എടുത്തു നോക്കി ഞാൻ അപ്പോളും വായിക്കാൻ ഇന്ട്രെസ്റ് ഇല്ലായിരുന്നു വായിക്കാൻ നിയോഗം സീരീസ് തീർന്നു വായിക്കുന്ന സ്റ്റോറികൾ വായിച്ചു തീർന്നപ്പോൾ ബോർ അടിക്കാൻ തുടങ്ങി അങ്ങനെ ഇരുന്നപ്പോൾ വെറുതെ വായിച്ചു തുടങ്ങിയത് ആണ് ഈ സ്റ്റോറി വായിക്കും തോറും ഈ സ്റ്റോറി എന്നെ ഇതിൽ പിടിച്ചു ഇരുത്തുക ആയിരുന്നു പിന്നെ ഫുൾ part വായിക്കാൻ തീരുമാനിച്ചു ഞാൻ അങ്ങനെ 3 4ദിവസം കൊണ്ട് ഈ സ്റ്റോറി ഫുൾ വായിച്ചു തീർത്തു ഓരോ പാർട്ടും വായിക്കുമ്പോൾ ഈ സ്റ്റോറിയോട് അഡിക്റ്റായി പോയി ഞാൻ പിന്നെ ദിവസം ഇരുന്നു ഓരോ പാർട്ടും വായിച്ചു കഴിഞ്ഞാലും വായിക്കും മടുപ്പ് തോന്നിയിരുന്നില്ല വായിക്കുമ്പോൾ വീണ്ടും ആ ഫീൽ കിട്ടുക ആയിരുന്നു എനിക്ക്
    ആദ്യം mk യുടെ നിയോഗം വായിക്കൽ ആയിരുന്നു എനിക്ക് പണി ഇപ്പോൾ അപരാജിതൻ aayi എന്നാലും 2 സ്റ്റോറി തുടക്കം മുതൽ വായിക്കുന്ന പരിപാടി ഇപ്പോളും ഉണ്ട്
    24മത്തെ part പോസ്റ്റ്‌ ആകിയപ്പോൾ കിട്ടിയ സന്തോഷം പറയാൻ ഇല്ല അതിനു ശേഷം വന്ന ഓരോ പാർട്ടും അന്ന് തന്നെ വായിക്കും

    ഇനി ഉള്ള പാർട്ടുകൾക്കു വേണ്ടി കാത്തിരിക്കുന്നു
    രഹസ്യങ്ങൾക്കുള്ള ഉത്തരതിനും

    35മത്തേപാർട്ടിൽ ഡയലോഗ് പറയുന്നത് ആരാണ് എന്ന് മനസിലായില അത് പോലെ ദേവമ്മയും സാരഥിയും അവർ സംസാരിക്കുന്നത് അത് കൂടി കലർന്നു ഡയലോഗ് മിസ്സ്‌ aayi കിടക്കർന്നു അത് ശ്രേദ്ധിക്കുക

    അപ്പു ഭാസുരൻ ആ ചർച്ച കഴിഞ്ഞു ഉള്ള ഡയലോഗ് സീനും ആരാണ് പറയുന്നത് എന്ന് മനസിലായില്ല ആദ്യം വിചാരിച്ചു അത് കസ്തൂരി ആണ് എന്ന് പിന്നെ വായിച്ചു വന്നപ്പോൾ ആണ് ഭാസുരൻ ആണ് മനസിലായത്

    അത് ഒന്ന് ശ്രേധിക്കണം

    ഇനി വരുന്ന part ആദ്യത്തെ പോലെ 111 121 പേജ് ഒക്കെ ഉണ്ടാവോ bro
    അത് പോലെ ഇനി വരുന്ന part പോസ്റ്റ്‌ ആകോ അങ്ങനെ ചെയുക ആണെകിൽ ഒന്ന് രണ്ട് ദിവസം എടുത്തു വായിക്കാൻ ഉണ്ടാവും അങ്ങനെ പോസ്റ്റോ plz അത് പോലെ ഇപ്പോൾ പോസ്റ്റ്‌ ആക്കിയിരുന്നത് പോലെ ഓരോ ആഴ്ച ഓരോ part പോസ്റ്റോ

    ടീസർ ഇട്ടതിൽ വരാതെ ഉണ്ട് മാവീരനെ തല്ലി തിമ്മയനു ഫോൺ ചെയുന്നത്
    അതുപോലെ നയനാർ വംശതെ കുറിച്ച് അറിഞ്ഞു ഭാർഗഇല്ലത്തു ഉള്ളവരോട് അവരെ കുറിച്ച് ഉള്ള കഥ അപ്പു പറയുന്നതും
    അതൊക്കെ കാത്തിരിക്കുക ആണ്

    ക്ലൈമാക്സ്‌ പേജ് 500 ഉണ്ടാവും എന്ന് പറയുന്നത് കേട്ടു സത്യം ആണോ ബ്രോ

    ടൈം എടുത്തു എഴുതി എഡിറ്റ് വർക്ക്‌ ഒക്കെ കഴിഞ്ഞു പോസ്റ്റ്‌ ആക്കിയാൽ മതി സ്റ്റോറി അല്ലെങ്കിൽ ഈ part വരെ പോസ്റ്റ്‌ ആക്കിയപോലെ പൊളിച്ചു എഴുതി പിന്നെ എഡിറ്റ്‌ ചെയ്തു ആകെ പ്രാന്ത് ആവും അത് വേണ്ട നന്നായി ടൈം എടുത്തു എഴുതി എഡിറ്റ്‌ ആക്കി പോസ്റ്റ്‌ ആക്കിയാൽ മതി

    എനിക്ക് പേടി ആണ് ഈ സ്റ്റോറി ഫുൾ വായിച്ചു തീരത്തെ എനിക്ക് ഒന്നും പറ്റല്ലേ എന്ന് അത് പോലെ മരിക്കല്ലേ എന്നും

    ഇനി എന്തെകിലും ഓർമ വന്നാൽ കമന്റ് ഇടാം

  14. അവനൊരു അസാധാരണജന്മമാണ് , നിഗൂഢമായ എന്തോ ശക്തികളും രഹസ്യങ്ങളും ഒളിപ്പിച്ചു വെച്ച ഒരു ജന്മം , അവനിൽ നിറഞ്ഞു നിൽക്കുന്നത് ശിവത്വമാണ്.ഈ വാക്കുകൾ തന്റെ നിയോഗം പൂർത്തീകരിച്ചു അപ്പു ശിവനിൽ ലയിച്ചു ചേരുമോ എന്ന് തോന്നിക്കുന്നു ?

    പാറു ആണ് അവനെ രക്ഷിച്ച ശക്തി എന്ന് ചുടല മനപൂർവം അപ്പുവിനോട് പറയാത്തത് പോലെ 2 സന്ദർഭങ്ങൾ ഇതു അപ്പുവും പാറുവും ഒന്നിക്കും എന്ന് പ്രതീക്ഷ കുറയ്ക്കുന്നു ?

    മേരുധാമിലേക്കുള്ള ഒരു കവാടം ശിവശൈലത്ത് ഉണ്ടെന്ന് കരുതുന്നു.അത് ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷ നൽകുന്നു ??

    അപരാജിതൻ ആകാനായി ഒരു പരാജിതന്‍റെ കൊണ്ടുപിടിച്ച ശ്രമങ്ങൾ , അതിൽ കൂടുതലായി പറയാനായി എന്താ ഉള്ളത് ,, ഒന്നൂല്ലാല്ലേ ,, ആ ഞാനാ ഇവിടത്തെ സാധുക്കളെ ജയിപ്പിക്കാൻ നോക്കുന്നത് , അത് നടക്കും , എല്ലാവരെയും ഞാൻ ജയിപ്പിക്കും അതെനിക്കുറപ്പുണ്ട്,,,പക്ഷെ അപ്പോഴും ഞാൻ പരാജിതനായി തന്നെ മുൻപോട്ടു പോകും ,, അത് മതിയെന്നെ,ഈ വാക്കുകൾ ഒക്കെ ??. അവസാനം അപ്പുവിനെ അപരാജിതൻ ആക്കണേ ഹർഷൻ ബ്രോ ?

    1. മരണത്തിനു മുന്നിൽ എല്ലാരും ഒരിക്കൽ തോൽക്കും പിന്നെ അവനെ ജയിക്കാൻ മരണത്തിനു പോലും ആവില്ല.

  15. Harshetta ella parts vayichu kazhinju last coment tharamennu karuthi pinne coments enthu tharanam ennulla chindhayil ayi poi njan parayaan udheshichathum chodhikkan agrahichathum ellam thazhe mattullavr paranjatund ? ini veendum repeat adichal athu bore ayi pokumennu swayam karuthi kond athinu muthirunnillaa.. Ithuvare ezhuthiyath athrem sundharam manoharam ithrem characters connect chaithu ezhunnath thanne valiya sambhavam thanne anu.. Pinne kadha climax akan pokaanennu ariyam harshettan paranja pole theeranam enna manasodu koodi ezhuthiyal ithu theerkkan thanne pattum ente personal abhipryam nja parayan chetta u must take a break from aparajithan ithu chettan oru addiction anekil chettan thanne vicharichale athil ninnu mukthi kittolu njan adakkam ulla readers ithu therraan agrahikunnilla bt athinu appuram anu chettante manasikavastha pariganikendath as a writer ithu oru story mathram mathi nigalile ezhuthukaarane thirichu ariyam ithu eppo nirthanam ennu chettan thonunnuve avide vechu nirthukuka over aayi nammal onnil thanne involve chaithu irunnal athu nammale thanne ariyathe chornnu thinnum.. So your decision is good u should take a break from this story .. Best wishes chettaa orupad snehal ???

  16. 2 1/2 കൊല്ലമായിട്ട് ഞാൻ കാത്തിരുന്ന എപ്പിസോഡ് ആണ് ഇത് tnks ഹർഷാപ്പി

  17. ആദിശേഷൻ

    പ്രീയ ഹർഷൻ..
    ഒറ്റയടിക്ക് ഈ കഥ തീർക്കുന്നതിനോട് യോജിക്കുന്നില്ല, പെട്ടന്ന് തീർത്താൽ കഥയ്ക്ക് ഭംഗി കുറഞ്ഞ് പോയേക്കാം.. ഇത്രേം നാൾ ഗംഗാ നദി പൊലെ ഒഴുകിയിട്ട് പെട്ടന്ന് ലൂണി നദി പോലെ ആകുന്ന അവസ്ഥ സമ്മതിക്കാൻ പറ്റില്ല.. നന്നായി സമയം എടുത്ത് എഴുതി എല്ലാ കാര്യങ്ങളും മനസ്സിൽ ഉള്ളത് പോലെ യോജിപ്പിച്ച് വൃത്തിയാക്കി എഴുതിയിട്ട് എത്തിയാൽ മതി.. സമയം ആവിശ്യം പോലെ എടുത്തോളൂ..

    ഹർഷൻ എന്ന തൂലികാനാമം ആണ് നല്ലതെങ്കിലും യഥാർത്ഥ ആളെ അറിയാൻ ആഗ്രഹം ഉണ്ട്.. സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    നല്ല twist ആരുന്നു ee part end..

    ഒരു രണ്ടു വരി കൂടെ ചേർക്കണം.. #request
    ആ മുതല ഫൈറ്റ് സീനിൽ ആദിയും മുതലയും വെള്ളത്തിലേക്ക് പോകുന്നു.. രക്തം പരക്കുന്നു.. മുതല കരയിലേക്ക് എടുത്തു എറിയപ്പെടുന്നു..
    ഇതാണ് ലൈൻ.. അവിടെ എങ്ങനെ മുതലയുമായി മല്ലിട്ട് എന്ന രംഗം ഇല്ല.. ഒരു രണ്ടു വരി മതി അത്.. മുതല എങ്ങനെ കൊല്ലപ്പെട്ടു എന്നു പറയുന്നുണ്ട്.. ഇനി കിൻഡിൽ എഡിഷൻ വരുമ്പോൾ അതും ചേർക്കണേ..

    നമ്മുക്ക് ചൊല്ലവുന്ന ലളിതമായ എന്നാൽ ശക്തിയുള്ള ഒരു ശിവ സ്തുതി കൂടെ കഥയിൽ ചേർക്കണം എന്നൊരു അഭ്യർത്ഥന കൂടി ഉണ്ട്, ഇതു വരെ ഉള്ളതൊക്കെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..

    ഈ കഥയ്ക്ക് പിന്നിൽ ശെരിക്കും നല്ലൊരു റിസർച്ച് ഉണ്ടു.. ആ പരിശ്രമം ഗംഭീരമാണ്..

    ശെരിക്കും ഉണ്ടെന്ന് അനുഭവിപ്പിക്കുന്ന ഒരു സാങ്കൽപ്പിക ലോകത്തൂടെ നടത്തുന്ന നല്ല മനസ്സുഖം നൽകുന്ന കഥ തരുന്ന ഹർഷൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രീയ കഥാകാരന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു..
    പ്രാർത്ഥനയും സ്നേഹവും.. love you dear harshaappee ❣️❣️❣️

  18. കേരള ഗോൾഡ്‌

    66

    ഒരു 6 കൂടി ചേർത്താൽ 666

    The number of devil.

    ഞാൻ 66 ആം പേജ് വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ തോന്നിയത്. അടുത്ത ഭാഗം പബ്ലിഷ് ആവുന്നതിനു മുന്നേ ഞാൻ മരിച്ചു പോയാൽ എന്റെ ഏറ്റവും വലിയ ദുഃഖം ഈ കഥയുടെ അവസാനം വായിക്കാതെ മരിക്കുമല്ലോ എന്നുതന്നെ ആയിരിക്കും. വായന ഏകദേശം മുക്കാൽ ഭാഗത്തോളം കഴിഞ്ഞപ്പോൾ വരും പരഗ്രാഫുകൾ മനസിലേക്ക് dejavu പോലെ വരുന്നു.

    5 ഇൽ താഴെ മാത്രം ബുക് മുഴുവനായും വായിച്ചിട്ടുള്ള, kk യിൽ മാത്രം കഥകൾ വായിച്ചിട്ടുള്ള ഞാൻ ഈ കഥയിൽ ഇങ്ങനെ അടിക്റ്റ് ആയത് പല കാരണങ്ങൾ ഒത്തുചേർന്നത് കൊണ്ട് ആണ്

    അതിൽ എടുത്ത പറയേണ്ടത് ഹർഷന്റെ എഴുത്ത് തന്നെ ആണ്. ഇത്രെയും കഥാപാത്രങ്ങളെ കണക്റ്റ് ചെയ്തു കൊണ്ട് വരുന്നത് ഭാഗീരത പ്രയത്നം തന്നെ. ഇപ്പോൾ കുറച്ചു പാർട് ആയി ആണ് മ്യൂസിക് ഇല്ലാതെ അതിനു മുന്നേ ഒക്കെ സൈറ്റുവഷൻ അനുസരിച്ചു ബിജിഎം അതുപോലെ ഓരോ റഫറൻസ് പറയുമ്പോൾ അത്പോലത്തെ ഫോട്ടോകൾ, ആ എഫ്‌ഫോർട് ???. അപരാജിതൻ വായിച്ചു തുടങ്ങിയപ്പോൾ തൊട്ട് ഉള്ള പരുപാടി ആണ് ഇതിലെ ഫോട്ടോ റിവേഴ്സ് സെർച്ച്. ??

    പിന്നെ ഉള്ളത് ഭഗവാൻ ശിവനോട് ഉള്ള ആരാധന.

    67 ആം പേജ് ആദ്യം വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഈ പാർട് കൊണ്ട് കഥ തീരും, ക്ലൈമാസൊന്നും കാണില്ല എന്നാണ്.

    ചുടലയുടെ entry മാസ്സ് ആയിരുന്നു.

    ഇനി എന്തായാലും കഥ കേൾക്കുന്ന മനുവിനും ആദിയുടെ കഥയിൽ ഒരു റോൾ ഉണ്ടാകും എന്ന് മനസ്സിലായി.

    ആ കഥ കേൾക്കാൻ ഭാഗ്യം ഉണ്ടാവുമോ എന്നു മാത്രം ആണ് എന്റെ ചിന്ത.

  19. ??? ʍคʟʟʊ ʋÀʍքɨʀє ???

    അവസാനം എന്താ ഇപ്പൊ ഉണ്ടായേ…..??എൻ്റെ കിളി പാറി അന്യായ twist….. ഇജ്ജാതീ…..?? ഇപ്പൊ ആണ് ഒരു കാര്യം മനസ്സിലായത് മനുവിന് ഇതിൽ എന്തോ ഒരു വലിയ role ഉണ്ട് ഉറപ്പ്…
    ബാക്കി കഥ…..? കഥ പറയുന്ന ബാലുവിനും കേൾക്കുന്ന മനുവിനും ഇന്നി എന്താവുമോ …..ഇന്നി 2 mts ആകുമോ അടുത്ത partinu…എന്തായാലും പതുക്കെ മതി ……

  20. Churuli effect churuli effect എന്നൊക്കെ പലരും പറഞ്ഞപ്പോള്‍ എന്താണെന്ന് അറിയാനായി ഒന്ന് kandunokki… മറന്ന വാക്കുകള്‍ പലതും വീണ്ടും ഓർമ്മ വന്നു… വലിയ വലിയ വീരന്‍മാര്‍ എന്ന് പറഞ്ഞു ഓരോന്നും വിളിച്ചു നടന്നവര്‍ ഒന്നുമല്ല എന്ന് മനസ്സിലാക്കി ???????

    ഇതാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം..

    Jai mahishmathi… jai ചുടല

    1. ??? ʍคʟʟʊ ʋÀʍքɨʀє ???

      പറഞ്ഞത് ശേരിയാ ചുരുളി കണ്ട് പകുതി കിളി പോയി ഇരുന്നപ്പോൾ ആണ് ഇത് കണ്ട് excite ആയി വായിച്ചത്… ആഹ്..ഇപ്പൊ engana ഇരിക്കണ്…baaki kooda പോയി കിട്ടി…ഇന്ന് ഇന്നി ഉറങ്ങാൻ കിടക്കുമ്പോൾ പുകഞ്ഞു ആലോചിക്കാൻ ഉള്ളത് ആയി??

  21. എന്താ ഹർഷേട്ടാ പറയണ്ടേ.. എനിക്ക് ഈ എല്ലാഭാഗത്തും പൊളി ആയിരുന്നു, പൊളി ആയിരുന്നു എന്ന് പറയുന്നത് കോപ്പി പേസ്റ്റ് കമന്റ്‌ ആയ പോലെ തോന്നുന്നു, എന്നാൽ കൂടി വേറെ വാക്ക് അറിയാനും മേല…. പിന്നെ എന്ന ചെയ്യാനാ അത് തന്നെ പറയാം, ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഭാഗം ആയിരുന്നു ഇത്, അത് വേറെ ഒന്നും കൊണ്ടല്ല, പാറു ആൻഡ് അപ്പു.. ?????

    അവളെ മനസ്സിൽ നിന്നും പറിച്ചു കളഞ്ഞതിനു ശേഷം അല്ലെങ്കിൽ അങ്ങനെ ആണ്‌ എന്ന് അവൻ വിശ്വസിച്ചിരുന്ന അന്ന് മുതൽ അവര് തമ്മിൽ ഉള്ള ഫോൺ സംഭാഷണങ്ങൾ രണ്ടു വാക്കിൽ അവസാനിക്കുവായിരുന്നു.. പക്ഷെ ഈ പാർട്ടിൽ..! ഹോ, അതൊരു വല്ലാത്ത അവസ്ഥയായി പോയി, അവനു ഫോൺ വെക്കാൻ പറ്റാത്ത സിറ്റുവേഷൻ അതുപോലെ തന്നെ ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥ.. ?

    അതിൽ തുടക്കം ഇട്ടത് അല്ലെങ്കിൽ കാരണമായതു ആ പോലീസ് സ്റ്റേഷൻ സീൻ, ഞാൻ ഈ കഥയിൽ ഏറ്റവും ആഴത്തിൽ നെഞ്ച് കീറി കരഞ്ഞ സീൻ, അതിൽ ലക്ഷ്‌മി അമ്മ വന്നത് എനിക്ക് സർപ്രൈസ് ആയിരുന്നു, എനിക്ക് കൺഫ്യൂഷൻ അടിച്ചു, പുള്ളിക്കാരി മരിച്ചു കഴിഞ്ഞുള്ള സീൻ അല്ലെ അത്, അത് കഴിഞ്ഞ് ഞാൻ കരുതി അത് അവൻ അവന്റെ സ്വപ്നത്തിൽ കണ്ട ജസ്റ്റ്‌ തോന്നൽ ആകും എന്ന്, പക്ഷെ പിന്നെ ആണ്‌ ആ സംഭവം നടന്നപ്പോ ലക്ഷ്മി അമ്മയുടെ ആത്മാവ് ശെരിക്കും അത് കണ്ടായിരുന്നെന്ന്.. ഹോ.. അത് ഭയങ്കര ഷോക്ക് ആയിരുന്നു.. ??

    .. അത് കഴിഞ്ഞ് ഞാൻ പറഞ്ഞപ്പോലെ പാറുവും ആയുള്ള ഫോൺ സംഭാഷണ സീനും, അവളുടെ തുറന്നു പറച്ചിലും ഒക്കെ, വല്ലാത്ത ഒരു സാദനം ആയിരുന്നു..!

    ഈ പാർട്ടിലെ ഏറ്റവും അതിമനോഹരമായ സീൻ ഏതാണെന്നു അറിയുവോ, അല്ലെങ്കിൽ എനിക്ക് എനിക്ക് ഇഷ്ടപെട്ടത്.. അത് അപ്പു കസ്തുരി ചേച്ചിയോട് പാറുവിന്റെ ആ അവസ്ഥയെ പറ്റി പറയുമ്പോ കാണിക്കുന്ന ആ സങ്കടം ഒണ്ടല്ലോ..

    “ചെറിയത് എന്തേലും വന്നാൽ തന്നെ നിലവിളിക്കുന്നവളാ, ഈ അവസ്ഥയിൽ, ഒന്നും വരാതെ ഇരുന്ന മതിയായിരുന്നു..”

    ഇതുപോലെ സമയം ഉള്ള ആ ഡയലോഗ്, അത് എത്രത്തോളം മനസ്സിന്നു കളഞ്ഞാലും അവള് അവനെ വിട്ടു പോകില്ല എന്ന് കാണിച്ചു തന്നെ ഒരു വല്ലാത്ത പോർഷൻ ആയിരുന്നു, അത് എവിടെ ഒക്കെ കൊണ്ടു എന്ന് ചോദിച്ചാൽ, സ്പീച്ലെസ്സ്, ആബ്സൊല്യൂറ്റലി സ്പീച്ലെസ്സ്.. ഹോ, സങ്കടം തോന്നി പോയി അവളുടെ അവസ്ഥ ഓർത്തിട്ട് അല്ല, ഇത്രെയൊക്കെയും അവനോട് അവൾ ചെയ്തിട്ടും അവൾക്ക് ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്ന ആദിശങ്കരൻ എന്ന പ്യുവർ ഹാർട്ടഡ് ഹ്യൂമൻ ബീയിങ്ങിന്റെ മനസ്സ്.. ❤️❤️❤️

    അത് കഴിഞ്ഞ് ആ കേറിങ് സീൻ ഒക്കെ ഔട്‍സ്റ്റാന്ഡിങ് ആയിരുന്നു, അറിയാതെ ആണേൽ കൂടി അവൾ അവൻറെ അടുത്ത കാണിക്കുന്ന ആ ചിണുക്കം ഒക്കെ, അതുപോലെ അവൻ അവളെ പറഞ്ഞു മരുന്ന് വെപ്പിക്കുന്നതും ഒക്കെ.. എന്റെ മോനേ.. ????

    പക്ഷെ എനിക്ക് അവൾക്ക് അവൻറെ ആ സൗണ്ട് മനസിലായില്ല എന്നുള്ളത് അങ്ങോട്ട് ദഹിക്കുന്നില്ല, മാലിനിക്ക് കൂടി മനസിലായില്ല, 5 വർഷം കേട്ട ശബ്ദം എങ്ങനെ മറന്നു പോയി,അത് പോട്ടെ,പക്ഷെ പാറുവിനെങ്കിലും അത് മനസിലാക്കേടതല്ലേ.. ?

    അത് കഴിഞ്ഞ് അവൾ അവനെ വിത്തുകാളെ എന്ന് വിളിക്കുന്ന ആ സീൻ ഒക്കെ, ഹോ, സീൻ, അതോക്കെ പറയാൻ നിന്ന തീരില്ല.. ?????

    പിന്നെ ആ ആയി പിശാശിന്റെ മുഖത്തു നോക്കി അടിച്ച ഡയലോഗ്.. പോരെ പൂരം, ഇന്നലെ എന്റെ ഫേവറിറ്റ് ദിവസം ആയിരുന്നു, അത്രക്ക് എൻജോയ് ചെയ്തു ഞാൻ ഇന്നലെ ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോ.. ??❤️?

    അതെല്ലാം കഴിഞ്ഞ് അവസാനം ചുടല വന്നത്, അതെന്ന ചാദനാ തമ്പി, അതൊരുമാതിരി മറ്റേടത്തെ പരുപാടി ആയി പോയി, കോപ്പ് ബാലുവും മനുവും ജീവനോടെ ഉണ്ടായ മതിയായിരുന്നു.. ???

    ഹോ,എന്തായാലും ഞാൻ ഈ പാർട്ട്‌ ഒന്നുടെ വായിക്കും,അത്രക്ക് ഇഷ്ട്ടപെട്ടു ആ പാറുവിന്റെയും അപ്പുവിന്റെയും പോർഷൻസ്… ??

    ഇനി എന്ന് കാണും എന്ന് അറിയില്ല, പക്ഷെ എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഒള്ളു, ഐ ലവ് യു സൊ മച് മാൻ, ക്ലൈമാക്സ്‌ കൂടി കഴിഞ്ഞ അപരാചിതൻ എന്ന മാസ്മരിക കഥയോട് വിട പറയണമല്ലോ, ഈ ഓരോ പാർട്ട്‌ വരാൻ വേണ്ടിയുള്ള കാത്തിരിപ്പിന്റെ സുഖം ഒക്കെ അവസാനിക്കുമല്ലോ, അതൊക്കെ ഓർക്കുമ്പോ സങ്കടം ആണ്‌, ഇനി ഞാൻ വല്ലതും പറഞ്ഞ ചെലപ്പോ കരഞ്ഞു പോകും, അതുകൊണ്ട് നിർത്തുവാ.. ??❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  22. പേരില്ലാത്തവൻ

    ഹർഷൻ ചേട്ടാ .
    കഥ തീരാൻ പോകാന് .ചേട്ടന് അത് തീർക്കും എന്ന് ഞങ്ങൾക്ക് അറിയാം .ചേട്ടന് തന്നെ പറഞ്ഞു 3 സീസൺ എങ്കിലും ഇന്ദകേണ്ട കഥ ആണ് തേർകൻ പോകുന്നത് എന്ന് .പലതും അപൂർണമായ നിലനിൽക്കും എന്ന് ചേട്ടൻ പറഞ്ഞ് .ശെരിയാണ് chilapo ചേട്ടൻ ഈ കഥക് adimapettitundakam അതിൽ നിന്ന് രക്ഷപെടാൻ aagrahikunundakum .അതിന്നു ചേട്ടാ നെ കുറ്റം പറയാൻ പറ്റില്ല .പറയത്തും illa .

    ജീവിതത്തിൽ ഒരിക്കൽ പോലും ഒരു കഥ വായിക്കാൻ ആഗ്രഹികടവൻ ആണ് ഞാൻ .ഇന്ന് ഞാൻ ഒരുപാട് കഥകൾ വയികുന്ന് .എല്ലാം ഈ കഥയിൽ നിന്ന് തുടക്കം kurichat കൊണ്ടാണ് .ento ഒന്ന് പിടിച്ചു നിർത്തുന്ന ഒന്ന് ഈ കഥയിൽ ind .orikalum sambavikata fiction items വരെ ചേട്ടൻ്റെ വരികളിൽ vishwasaniyam ആയി തോന്നുന്നു .ഒരിക്കലും അത് നടകില്ലന് തോന്നുന്നില്ല .

    മഹാദേവൻ ഈ കഥ എഴുതാൻ നിയോഗിച്ചത് ചേട്ടനെ ആണ് .അതിൽ ചേട്ടൻ നീതി പുലർത്തിയിട്ടുണ്ട് .മഹാദേവൻ എന്ന ലഹരി ഞങ്ങൾക്ക് സമനിച്ചട് ഒരു പക്ഷെ ചേട്ടൻ ആണ് .

    ശെരിയാണ് കഥ യുടങ്ങിയിട് വർഷങ്ങൾ ആയി .ഒരു അന്ത്യം വേണം അത് നിർഭാൻ്റം ആന്ന് .പക്ഷേ 2 സീസൺ ൻ്റെ കശപ്രു 500 പേജ് ഇൽ എത്ര കൊള്ളുക എന്ന് എന്നിക് അറിയില്ല.

    ചേട്ടൻ തന്നെ അതിൽ ത്രിപ്തൻ എല്ലാ എന്നാണ് തോന്നുന്നത് but ariyilla .

    Ente ഒരു ചെറിയ അഭിപ്രായം പറയട്ടെ.ഈ സീസൺ ചേട്ടൻ ആദ്യം തീരുമാനിച്ച പോലെ അവസനിപിച്ചുടെ .ennitu 2 and 3 season പിന്നെ ചേട്ടൻ എഴുതാൻ വച്ച കഥകൾ ഒക്കെ കഴിഞ്ഞിട്ട് എഴുതിയാൽ മതി .അത് ഇന്നി 1 ഓർ 2 or inni 10 kollam കഴിഞ്ഞ് ആയാലും മതി .ഇത് കഥ അറിയാൻ ഒള്ള ആവേശം അല്ലയോ .

    എന്തോ ഈ കഥ അപൂർണം ആവൻ agrahikunnuilla . ഒരു 10 30 കൊല്ലം കഴിയുമ്പോ ഇത് ഓർത്തു ചിലപ്പോ chettanu thanne ചിലപ്പോ വിഷമം വരും .

    Ipo ithu nirthi pandu plan ചെയ്ത പോലെ എന്നിട്ട് എല്ലാ തിരക്ക് മനസ്സിൽ ഒള്ള കഥകൾ ഒക്കെ എഴുതി തീർത്തു എഴുതിയാൽ മതി .

    Coming to the point .thoke broyude thalparyam aanu njan kai kadathunilla .ishtam pole cheyan olla swanthantryam Mahatma Gandhi kashtapettu vangi thannitundallo .so use it .

    Kadha stop cheyanamenki stop cheyam .I will support .bcz I know it’s a addiction.

    Entu cheytalum koode indakum .

    Ithu njan parayan olla Karanam chilapo Mahadevan thonnipichayavam .alla pinne

    Paranjat onnum thettayi edukarut .oru aniyan paranja pottataram aayi kandalum kozhapilla .

    Sneham matram

    1. Sneham maathram..
      Ellam shivamayam

      1. പേരില്ലാത്തവൻ

        Sneham only

        1. Randum moonnum ezhuthunnilla.
          Ee 500 600 pejil katha poornnamaakkum..

          1. പേരില്ലാത്തവൻ

            As u wish bro .always with u .

            Pinnala

            Ennalum enniku onnum അറിഞ്ഞുടാ

            ?

          2. DAVID JHONE KOTTARATHIL

            illla moone anakk ath poora ennu thonnum urapp

        2. To harshan:
          First of all thanks from my bottom of hearts.. നിങ്ങൾ ഈ കഥ എഴുതാൻ വേണ്ടി എടുത്ത പ്രയത്നം ????.. ഓരോ പാർട്ട് കഴിയുംതോറും അതിലുള്ള വിശദമായ ഡീറ്റെയിൽസ് കാണുമ്പോൾ തന്നെ അറിയാം നിങ്ങൾ അതിൽ എന്തുമാത്രം ഗവേഷണം ചെയ്തിട്ടാണ് എഴുതിയതെന്ന്…
          ????

          ചെറുപ്പത്തിൽ എന്നോ mobydick ഇരുന്നു വായിച്ചിട്ടുണ്ട്.. അതിനുശേഷം ആദ്യമായിട്ടാണ് ഞാൻ ഒരു കഥ ഇങ്ങനെ ഇരുന്നു വായിക്കുന്നത്.. പൊതുവേ എനിക്ക് വലിയ കഥകൾ വായിക്കാൻ ഇഷ്ടമില്ലാത്ത വ്യക്തിയാണ്.. ബട്ട് പക്ഷേ നിങ്ങളുടെ കഥക്ക് ഒരു പ്രത്യേകതരം ഊർജ്ജം ഉണ്ട്… ഒരു ജീവനുണ്ട്.. കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരുതരം ലഹരി അതിനുണ്ട്..

          ഇനി പറയാൻ വന്ന കാര്യത്തിലേക്ക് കടക്കാം.. ഒരു അപേക്ഷയാണ്.. നിങ്ങളുടെ ഇതുവരെയുള്ള കഥ വായിച്ചവർക്ക് അറിയാം ഒരു 500 പേരുകൊണ്ട് ഈ ഈ പോകുന്നപോലെ വിശദീകരിച്ചു തീർക്കാൻ പറ്റില്ല എന്ന് (maybe എന്റെ മാത്രം തോന്നലാവാം ).. അതുകൊണ്ട് നിങ്ങൾ പരിപൂർണ്ണമായി നിങ്ങൾ ഉദ്ദേശിച്ചിരുന്ന പോലെ അടുത്ത സീസണിൽ തീർത്താലും മതി ( അപേക്ഷയാണ്? ).. ഇത്രയും നാൾ വായിച്ചതിന് പരിപൂർണ്ണത വരണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.. നിങ്ങളാണ് ഇതിൽ അന്തിമ വിധി പറയേണ്ടത് അത് നിങ്ങളുടെ അവകാശം മാത്രമാണ്.. അതിനെ കൈകടത്തുന്നു ഇല്ല എന്നാലും ഇതൊരു അപേക്ഷയായി കണ്ടു വേണ്ടത് ചെയ്യണം..
          Pls.. എത്ര വേണേലും കാത്തിരിക്കാൻ തയ്യാറാണ്..

          സ്നേഹം മാത്രം -Asim

  23. Climax Otta part aayittano edunnathu?
    500 paginu mukalil undakumo?

    1. ഇന്നാണ് ഒന്ന് വായിക്കാൻ പറ്റിയത്…
      പതിവുപോലെ ഒരു രക്ഷയുമില്ല…കിടിലൻ…

      Nb: ട്വിസ്റ്റ് എനിക്ക് പിടികിട്ടി. തുടക്കത്തിൽ മനു നാടുവിട്ടു പോകാൻ കൂട്ടാക്കുന്നില്ല.. വീണ്ടും അപകടം മുന്നിൽ കണ്ട് ഭയന്ന് മനു നാട്ടിലേക്ക് പോകുന്നു.. The end???

  24. ആ ആയി തള്ളയ്ക്ക് നല്ല ചൊറിച്ചിൽ ആയിരുന്നു. അതങ്ങ് തീർത്ത് കൊടുത്തല്ലോ സന്തോഷമായി, തൃപ്തിയായി.

    1. ചുടല ഫാൻസ്‌ അസോസിയേഷൻ

      അവസാനം ഞങ്ങടെ ചുടലയെ കട്ടപ്പ ആക്കി അല്ലെ… ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിടേണ്ടി വരോ എന്റെ മുത്താപ്പാ…. പിരിച്ചു വിട്ടാലും വരി സംഗ്യ തിരിച്ചു കൊടുക്കുന്നതല്ല…..

      1. ചുടലയെ കട്ടപ്പ ആക്കി അല്ലെ….?????

Comments are closed.