അപരാജിതന്‍ 36 [Harshan] 9018

അവൻ അമ്മയുടെ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ചു.

“അച്ഛൻ എവിടെയോ ഉണ്ട്, എവിടെയെന്നു മാത്രം മനസിലാകുന്നില്ല, കണ്ടുപിടിക്കും ഞാൻ , എന്നാലും പേടിയാ , എങ്ങനെയാ ഞാൻ അച്ഛനോട് ലക്ഷ്മിയമ്മ ഈ മണ്ണിൽ ഇല്ല എന്ന് പറയുക , അച്ഛന് അതൊട്ടും സഹിക്കാനാകില്ല , അത്രക്കും ഇഷ്ടമല്ലായിരുന്നോ ഈ സുന്ദരിയെ ,, ”

അവന്‍റെ കണ്ണുകൾ തുളുമ്പുകയായിരുന്നു.

“എന്താ ചെയ്യാ ,, എല്ലാം വിധിയല്ലേ ,, അല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഭാർഗ്ഗവഇല്ലത്തെ മരുമകളായി അച്ഛനോടൊപ്പം കഴിയേണ്ടതല്ലായിരുന്നോ, അതൊന്നും നമുക്ക് സാധിച്ചില്ലല്ലോ,,ഇപ്പോഴും സങ്കടമുണ്ട് എന്‍റെ ലക്ഷ്മിയമ്മയുടെ ഭസ്മം വേണ്ടും വിധമുള്ള കർമ്മങ്ങൾ നടത്തി ശാന്തി തരാതെ പോയതിൽ , അത് വേറെയൊന്നും  കൊണ്ടല്ല, നമ്മളിൽ നിന്നും അയാൾ നേടിയെടുത്ത ആ മണ്ണ്  എന്നെങ്കിലും തിരികെ വാങ്ങിച്ച് അവിടത്തെ കെട്ടിടമൊക്കെ ഇടിച്ചു കളഞ്ഞിട്ട് നമ്മുടെ പഴയ വീടുപോലെ ഒരു മാറ്റവുമില്ലാതെ ഒരു വീട്  പണിത് ആ മണ്ണിൽ എന്‍റെ ലക്ഷ്മിയമ്മക്കായി അസ്ഥിത്തറ പണിയണമെന്നുണ്ടായിരുന്നു, എന്‍റെ കൈയിൽ  അവശേഷിക്കുന്ന എന്‍റെ ലക്ഷ്മിയമ്മയുടെ ചാരം ഞാൻ ഏതേലും നദിയിൽ ഒഴുക്കിക്കളഞ്ഞാൽ പിന്നെ  എനിക്കതിനു സാധിക്കുമോ , നമ്മുടെ മണ്ണിൽ ഈ ചാരം അല്പം എങ്കിലും വീഴണ്ടെ ,, അതാ , തെറ്റ് പറ്റി  പോയി , ഇനിയാ മണ്ണ് തിരികെ കിട്ടുമോ എന്നൊന്നും അറിയില്ല , എന്നാലും ഭാർഗ്ഗവഇല്ലത്ത് പണിയണം  ഇപ്പോ  അതാ മോഹം , എന്‍റെ ‘അമ്മ ജീവിക്കാത്ത മണ്ണിൽ അവിടെ ഉറങ്ങണം അച്ഛ൯ നട്ട ആ പാരിജാതത്തിനു  സമീപം , അവിടെ എന്നും ഒരു തിരി തെളിയണം, അച്ഛനെ കണ്ടുപിടിക്കും ശിഷ്ടകാലം അവിടെ മതി , ആ മണ്ണിൽ  നമ്മുടെ ഇല്ലത്ത് ”

അവൻ വീണ്ടും അമ്മയുടെ ഫോട്ടോയിൽ നോക്കി.

“എന്റെയുള്ളിൽ ലക്ഷ്മിയമ്മ  വിത്തുപാകി വളർത്തിയ ആ മോഹമുണ്ടല്ലോ , ഇന്നവളെന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന്  കസ്തൂരി ചേച്ചി പറഞ്ഞു, ഏത്ര ആഗ്രഹിച്ചിരുന്നതാ അവളെ , പൂർണ്ണമായും ഇപ്പോളും മറക്കാൻ പറ്റിയിട്ടില്ല,, എത്രവട്ടം മനസിൽ പകൽ സ്വപ്നം കണ്ടിട്ടുണ്ട് , എത്ര ആഗ്രഹിച്ചിട്ടുണ്ട് , അപ്പു ,, അപ്പുനെ എനിക്ക് വേണം , അപ്പു ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്നൊക്കെ എന്നോട് പറയുന്നത് ,, ഒന്നും നടന്നില്ല ,, അതൊക്കെ നമ്മുടെ വിധിയല്ലേ,,എന്നാലും വേണ്ട , വൈഗ ,, അവൾക്കു കൊടുത്തൊരു വാക്കുണ്ട് , അതെനിക്ക് പാലിച്ചേ പറ്റൂ ,,ഇല്ലെങ്കിൽ പിന്നെ ഞാനില്ലല്ലോ ,,”

അവൻ അല്പം നേരം മൗനമായി കിടന്നു.

 

“ലക്ഷ്മിയമ്മെ …പലപ്പോഴും എന്‍റെയുള്ളിൽ എന്നെ വലിഞ്ഞുമുറുക്കി തളർത്തുന്ന ഒരു ചോദ്യമുണ്ട് , സത്യത്തിൽ ,,സത്യത്തിൽ നമ്മളല്ലേ ശരിക്കും ജീവിതത്തിൽ തോറ്റുപോയവർ ,, അല്ലെ,,, ”

“അതെ ,, സത്യമാ ,, നമ്മൾ ജീവിതത്തിൽ തോറ്റുപോയവർ തന്നെയാ , അച്ഛൻ , ലക്ഷ്മി’അമ്മ , പിന്നെ ഈ ഞാൻ , അച്ഛൻ വലിയ വൈഷ്‌ണവ ബ്രാഹ്മണൻ , കോടികളുടെ സ്വത്ത്  എന്നിട്ടോ വല്ലതും അനുഭവിക്കാൻ സാധിച്ചോ . ലക്ഷ്മിയമ്മ തിരുനയനാർ വംശം, എന്നിട്ടോ വല്ലതും അനുഭവിക്കാൻ പറ്റിയോ , എനിക്ക് വല്ലതും സാധിച്ചോ ഈ പ്രായത്തിനിടയ്ക്ക് , ഒന്നുമില്ല, കൈയില് സ്വർണ്ണവിഗ്രഹമുണ്ട് , നാഗമണി ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം നല്ല പ്രായത്തിൽ എല്ലാം നഷ്ടപ്പെട്ടു, സത്യത്തില് ഞാൻ എന്തിനാ ഈ യാത്ര തുടങ്ങിയത് , കുടുംബം എന്തെന്ന് ചോദിച്ചാ ചൂണ്ടികാണിക്കാൻ ഇതാണ് കുടുംബം എന്ന് പറയാൻ വേണ്ടി  മാത്രം , അതിനിടയിൽ എന്തൊക്കെ വേഷങ്ങൾ , എത്ര പാതകങ്ങൾ ,, അപരാജിതൻ ആകാനായി ഒരു പരാജിതന്‍റെ കൊണ്ടുപിടിച്ച ശ്രമങ്ങൾ , അതിൽ കൂടുതലായി പറയാനായി എന്താ ഉള്ളത് ,, ഒന്നൂല്ലാല്ലേ ,, ആ ഞാനാ ഇവിടത്തെ സാധുക്കളെ ജയിപ്പിക്കാൻ നോക്കുന്നത് , അത് നടക്കും , എല്ലാവരെയും ഞാൻ ജയിപ്പിക്കും അതെനിക്കുറപ്പുണ്ട്,,,പക്ഷെ അപ്പോഴും ഞാൻ പരാജിതനായി തന്നെ മുൻപോട്ടു പോകും ,, അത് മതിയെന്നെ,, ”

അവൻ ആ ചിത്രത്തിൽ ഒരു മുത്തം കൊടുത്തു.

“ശരി ഞാനെന്നാ കിടക്കട്ടെ , നാളെ എന്‍റെ ദിവസമാന്നാ ചുടല പറഞ്ഞത് ,,എന്താണാവോ ,, നോക്കാം ,, ”

അവൻ ഫോട്ടോ അരികിൽ വെച്ച് കണ്ണുകൾ അടച്ചു കിടന്നു.

 

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

466 Comments

  1. വിഷ്ണു ⚡

    ഹർഷാപ്പി?

    എന്താ പറയുക വായിച്ച് തീർന്നതും ഒരു വല്ലാത്ത അവസ്ഥ.കഥയുടെ ഒരു സംഗ്രഹം ഇട്ടതിനു ശേഷം ഉള്ള ഭാഗം മുതൽ ഇവിടെ വരെ വായിച്ച് വന്നു.ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടമായത് ഈയൊരു ഭാഗം തന്നെയാണ്.പക്ഷേ ഒരുപാട് പെടികുന്നതും ഈ ഭാഗത്തിൻ്റെ അവസാനം കൊണ്ട് തന്നെ.

    തുടക്കത്തിലെ ആധിയുടെ മാറ്റം തന്നെ ഒരുപാട് ഇഷ്ടമായി.കസ്തൂരി ചേച്ചിക്ക് ഏറെക്കുറെ ഒക്കെ അറിയാം എങ്കിലും മറ്റുള്ളവർക്ക് ചെറിയ സംശയം ഉള്ളത് ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു.ചുടല പറഞ്ഞു കൊടുത്തത് പ്രകാരം എന്താണ് അവൻ്റെ മനസ്സിൽ ഉള്ളത് എന്ന് ഒക്കെ അറിയണം എങ്കിൽ ഇനിയും കാത്തിരിക്കണം.

    അതുപോലെ പാറു.പണ്ടത്തെ ഒരു പൊട്ടി പെണ്ണ് സംസാരിക്കുന്നത് പോലെ അല്ല അവളുടെ ഇപ്പോഴത്തെ സംസാരവും പ്രകൃതവും.എല്ലാം കൊണ്ട് ഒരു പക്വത വന്നത് പോലെ എല്ലാം തോന്നുന്നു.പക്ഷേ എന്തിനും അപ്പുറം അപ്പു മതി എന്ന് ഉള്ള അവളുടെ ആഗ്രഹം മാത്രം കൂടി വരുന്നതേ ഒള്ളു.

    പിന്നെ അപ്പുവിൻ്റെ സ്വപ്നം.അവൻ്റെ സ്വപ്നത്തില് അവൻ അനുഭവിച്ച കാര്യങ്ങൽ കാണിക്കുന്നത്.ആദ്യം ശെരിക്കും മനസ്സിലായില്ല.പിന്നെയാണ് അപ്പുവിനെ ആണ് പണ്ട് അങിനെ പോലീസ്കാർ മർദിക്കുന്നത് ഓർത്തത്.അതുപോലെ ലകമി അമ്മ കരയുന്ന സംഭവം മാത്രം ഇനിയെങ്കിലും എഴുതരുത്.സഹിക്കാൻ പറ്റുന്നില്ല.അതേപോലെ അപ്പോ തന്നെ അവൻ്റെ ഫോണിൽ പാറു വിളിക്കുന്നതും അവരുടെ സംസാരവും എല്ലാം ഒരുപാട് മനസ്സിൽ തന്നെ നില്കുന്നു.പാറുവിനെ അവൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അവനിൽ നിന്നും അവള് കേൾക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു.അതും അവള് ഇതുവരെ അവനിൽ നിന്നും കേട്ടിട്ടില്ല.അതുപോലെ പാറുവിൽ നിന്നും അപ്പുവും അത് കേൾക്കണം എന്ന് ഉണ്ടായിരുന്നു.അത് അതേപോലെ തന്നെ നടന്നു.അറിയാതെ ആണെങ്കിലും എല്ലാം അവൻ തുറന്നു പറഞ്ഞത് ഓക്കേ ഒരുപാട് ഇഷ്ടായി.അതുപോലെ അവസാനം പാറു കാണുന്ന സ്വപ്നം.പറയാതെ ഇരിക്കാൻ വയ്യ എൻ്റെ ഹർഷപ്പി.അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ വായിക്കാൻ ആണ് ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം.അപ്പുവിനെ വിത്തുകളെ എന്ന് ഒക്കെ വിളിക്കുന്നത് ഒക്കെ വായിച്ചപ്പോ എനിക്ക് ഒന്നും പറയാനില്ല.ഏറ്റവും അധികം എൻജോയ് ചെയ്ത വായിച്ച ഒരു ഭാഗം അതാണെന്ന് പറയാം..സ്വപ്നത്തില് അല്ലാതെ യാഥാർത്ഥ്യത്തിൽ നടക്കും എന്ന് ഓർത്ത് ഇരുന്നപ്പോ ആണ് അവസാനം പാറുവിനേ കുറിച്ച് ചോദിച്ചപ്പോൾ ബാലു ചേട്ടൻ്റെ ഒരു മുഖം മാറ്റം.അത് വായിച്ചപ്പോൾ ഒരു നിമിഷം അങ്ങ് ഇല്ലണ്ടായി പോയി?.അത് ഓർത്ത് കുറച്ച് നേരം ഇരുന്നു കഴിഞ്ഞാണ് വായന പിന്നെയും തുടങ്ങിയത്.

    പിന്നെ ആമിയുടെ ഡാൻസ്.അതും മറ്റൊരു ആഗ്രഹം ആണ്.വേറെ ഒരു സംശയം ഉള്ളത് ആമിയുടെ സ്വപ്നത്തില് ഒരാള് വന്നു എന്ന് പറഞ്ഞല്ലോ.അത് അപ്പോ അപ്പുവല്ല കാരണം അപ്പുവിനെ അവൾക് നേരത്തെ സ്വപ്നത്തില് കണ്ടൂ പരിചയം ഉള്ളതാണല്ലോ..പിന്നെ അതും ആരാണ് എന്ന് ഒരു സംശയം മനസ്സിൽ ഉണ്ട്.അയാൾക്ക് അവള് വഴങ്ങും എന്ന് പറഞ്ഞപ്പോ ചെറിയ ഒരു കൺഫ്യൂഷൻ.എന്തായാലും അത് അവളുടെ ഒരു സ്വപ്നം ആണ് എന്ന് കരുതി ആശ്വസിക്കാം എന്ന് വിചാരിച്ചാൽ മനസ്സ് പറയും അപ്പോ അപ്പുവിനെ അവള് കണ്ടതും സ്വപ്നം ആണല്ലോ എന്ന്.അതുകൊണ്ട് തന്നെ അതും ഒരു സംശയം ആയി മനസ്സിൽ നിക്കുന്നു.

    അതുപോലെ അപ്പു മരുന്നും ആയി പാറുവിനെ കാണാൻ പോവുന്നത്.ഏറ്റവും ഇഷ്ടമായ മറ്റൊരു സീൻ.എന്താ പറയുക അപ്പുവിൻ്റെ മനസ്സ് അവൻ ഇത്രയൊക്കെ ശ്രമിച്ചാലും പാറുനെ നോക്കാതെ ഇരിക്കാൻ സാധിക്കില്ല.അതാണ് വായിക്കാൻ ഇതിൽ എനിക്കും ഇഷ്ടം..?

    ചുടല ആണ് ഞെട്ടിച്ചത്.എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു പിച്ച താ.. എന്ന ചോദ്യം കേട്ടപ്പോ തന്നെ മനസ്സിൽ വിചാരിച്ചു.ചുടല എന്ന് അവസാനം കണ്ടപ്പോ ??.കിളി പറന്ന അവസ്ഥ..അപ്പോ ഇനി കാത്തിരിപ്പാണ്..ഒരുപാട് എന്ന് പറഞ്ഞാല് എല്ലാം കൊണ്ട് ഒരുപാട് ഇഷ്ടായി ഈ ഭാഗം..
    ഒരുപാട് ഒരുപാട് സ്നേഹം ഹർഷാപ്പി
    കാത്തിരിക്കുന്നു
    വിഷ്ണു
    ❤️❤️❤️❤️❤️

  2. അപരാജിതൻ വായിക്കുമ്പോൾ അപ്പുവായി ഒരേഒരു മുഖം മാത്രമേ മനസ്സിൽ വരാറുള്ളൂ…… ഉണ്ണിമുകുന്ദൻ ?

    1. എനിക്കും ???

      ഉണ്ണിയേട്ടൻ ഉയിർ ❤️

    2. Enikku varunnath Tovinoyude face anu. karanam pala sceneilum alpam konchiyulla samsaram undallo. pinne mass scenesum.

    3. ഇനിക്കും മനസ്സിൽ വന്നത് അപ്പുവായി ഉണ്ണിമുകുന്ദന്റെ മുഖമാണ്

  3. comic series akkam. japanese. thai edukunna pole cheytal super ayirikm

  4. ഞാൻ ചണ്ടാളൻ

    ഇനിയും 6 മാസം കാത്തിരിക്കണമല്ലേ,,,

  5. അപരാജിതൻ സിനിമ ആക്കിയാൽ..
    ആരൊക്കെ ആയിരിക്കണം മെയിൻ കഥാപാത്രങ്ങൾ ആയി വരേണ്ടത്… ഒരു ചർച്ച ആയാലോ …
    അപ്പുവായി… പൃഥ്വിരാജ് ഒരു അല്ലു അർജുൻ.
    പാറു… കീർത്തി സുരേഷ്..
    അമൃത പാലി.. നയൻസ്..
    അപ്പൊ ഇനിയും ഉണ്ടല്ലോ കഥാപാത്രങ്ങൾ..
    പോരട്ടെ…

    1. @ or… Not ഒരു..

    2. സിനിമ ആക്കേണ്ട എന്നാണ് എന്റെ അഭിപ്രായം.. പിന്നെ ഇതിലെ കഥാപാത്രങ്ങള്‍ക്ക് എന്റെ മനസ്സില്‍ ഒരു രൂപവും ഇല്ല..

      Jeevichirikkunnavaro marichavaro ആയി ഒരു samyavum ഇല്ല

      1. മരക്കാറിലെ കീർത്തിയുടെ വീണ വായന കണ്ടപ്പോൾ പാറു ഓർമ്മ വന്നു ??

        1. Paru ❤❤❤
          കീര്‍ത്തി ??

          1. അമ്രപാലി > പഴുതാര ????

    3. ഈ പറഞ്ഞ കാസ്റ്റിംഗ് വച്ച് അപരാജിതൻ എടുത്താൽ എടുക്കണവന്റെ തല അടിച്ച് donald duck മാതിരി ആക്കും?

      1. അറക്കളം പീലിച്ചായൻ

        ????

      2. കറക്റ്റ്

      3. നരേന്ദ്രൻ?❤️

        correct

    4. ഒന്നാമത് ഇത് ഒരു സിനിമ ആക്കാൻ കഴിയില്ല ഇനി എടുക്കാൻ തീരുമാനിച്ചാൽ തന്നെ ഡയറക്ടർ, പ്രൊഡ്യൂസർ ഒകെ പെട്ടു കടക്കും കാരണം കഫംഹ അങ്ങനെ നീണ്ടു നിവർന്നു കിടല്ലേ എന്തോ കാട്ടും??????

      പിന്നെ characters അത് ഒന്നും നടക്കില്ല bruda ഇതിലെ charactersന് oke oru imaginary body language and style ഒകെ ഉണ്ട് അതുയൊന്നും ചെയ്യാൻ നിലവിൽ ആരെ കൊണ്ടും പറ്റൂല്ല (ആരേം താഴ്ത്തി കെട്ടി പറഞ്ഞത് ഒന്നും അല്ല )

      പിന്നെ പാറുനെ ഒകെ കീർത്തി ആക്കിയ ayyeee ആ ഒരു image അങ് പോകും എനിതിനെ വെറുതെ

      ഇതിപ്പോ ഓരോ പാർട്ടും വരാൻ ദിവസം എണ്ണി കാത്തിരിക്കും എന്നിട്ട് ആ കഥയിൽ അങ്ങനെ വഴി അറിയാതെ ഹാർഷേട്ടൻ തരുന്ന വാക്കുകളിലൂടെ ഒരു യാത്ര എത്ര ഫീൽ കിട്ടുന്നു uffff അവസാനഭാഗം ഒകെ ആവുമ്പോഴും പ്രാർത്ഥിക്കും കഴിയല്ലേ എന്ന് അങ്ങനെ ഉള്ള ഈ സ്റ്റോറി സിനിമ ആക്കൽ വേണ്ടാ

      1. Ithile characters oru roopam ithuvare illa angane vayikumba kittunna feel vere levelaa harshettan imagine chaithu ezhuthunna vechu oru character roopam kollan arkkum pattilla it’s totally unimaginable ??

    5. അമ്രപാലി പഴുതാര ??????????

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        മാണ്ടാ മാണ്ടാ ആമിയെ തൊട്ട് കളിക്കണ്ടാ…!!!??

        1. Arappanu വെറുപ്പാണ്…???

    6. വിഷ്ണു ⚡

      Keerthy suresh??

    7. Amrapaali – Nora fathehi ?

  6. നമ്മുടെ സൂഫി കുട്ടികളെ അന്ന് അപ്പു ഇവിടെ അണ് വീട് ഏന്നാൽ അവിടെ ഏതികാൻ parajille???? അവർ അവിടെ ഇപ്പോളും ഏതില്ലല്ലോ..!!

    1. അതു സൂഫി കുട്ടികൾ അല്ലായിരുന്നല്ലോ. അവർ ക്വാറിയിൽ അല്ലേ. അപ്പു രക്ഷിച്ചത് ഭിക്ഷ എടുക്കാൻ കൊണ്ടുവന്ന കുട്ടികളെ ആണു

  7. Almost oru 6 months akum alle next part?

    1. Ennalum kuzhappmailla
      Content undallo
      Kazhinja paravshym 5 month gap vannu
      Ennalum pathu ennooru page publish cheythallo..
      Ini climax alle..
      Gambheermakkatte

  8. പാറു: “അപ്പൂ…. ഞാൻ നിന്നെ സ്നേഹിക്കുന്നത് നീ നിൻറെ ജീവനേക്കാളും നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ്… അല്ലാതെ നീ എപ്പോഴെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടോ നിൻറെ ഹൃദയം തുറന്നു കാണിച്ചിട്ടുണ്ടോ ?.. ഒരിക്കലുമില്ല നീ എന്നോട് കൂട്ടുകൂടിയ സമയത്തൊക്കെ അല്ലെങ്കിൽ ഞാൻ നിന്നോട് കൂട്ടുകൂടിയ സമയത്തൊക്കെ ഒക്കെ നമ്മൾ ഏറ്റവും അടുത്ത കൂട്ടുകാർ ആയിരുന്നു അല്ലാതെ ഒരിക്കലും നിൻറെ മനസ്സ് തുറന്ന് എന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല അപ്പൂ… ഇല്ല… അതെനിക്ക് ഉറപ്പാണ്.. അപ്പൂ എന്നോട് പറയാത്ത സ്നേഹം ഞാൻ മനസ്സിലാക്കിയത് അപ്പൂൻറെ മനസ്സ് എനിക്ക് കാണുവാൻ സാധിച്ചത് കൊണ്ടല്ലേ??…. വളരെ വൈകിയാണ് എങ്കിൽപോലും…? അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു അപ്പൂ.. എന്നിട്ടും ഞാൻ എൻറെ അപ്പുവിനോട് ഇപ്പോൾ അടുത്തിട്ടും അപ്പൂ എന്തുകൊണ്ടാണ് എന്നെ തള്ളിപ്പറയുന്നത് അതിൽ എന്ത് ഇത് ന്യായമാണ് എൻറെ അപ്പൂന് എന്നോട് പറയാനുള്ളത്

  9. ഇവിടെ ഇപ്പോള്‍ ആരും vararillallo… ചർച്ചകൾ ഒന്നും kaananumilla

    1. അതെ ബ്രൊ ദിവസം രണ്ടായി ഇവിടെ അനക്കം ഒന്നുമില്ല. എല്ലരും എവിടെയാണാവോ

      1. Aalikkathi.. ഇപ്പോള്‍ ചെറിയ പുക മാത്രം

    2. പഴയ സന്യാസി

      Ennum ivide vannu nokum chumma oru rasam

    3. വിഷ്ണു വരുന്നു കമന്റ് ഇടുന്നു മൊയലാളി വായിച്ചു നോക്കുന്നു കമന്റ് ബോക്സ്‌ ക്ലോസ് ചെയ്യുന്നു ശുഭം ??

      1. ശേഷം screen il

    4. വരുമ്പോ കാത്തിരിപ്പിന് നീളം കൂടുന്നപോലെ ഒരു തോന്നൽ അത് കൊണ്ടാ

    5. കിളവാ… സുഖമാണെന്ന് വിശ്വസിക്കുന്നു… ❤️❤️❤️❤️

      How’s going ??

      1. ആ … എനിക്കൊന്നും ariyanmela

        1. By the by എല്ലാം അറിയാൻ നിങ്ങൾ one mr ചുടല അല്ലല്ലോ. ഹർഷൻ നാട്ടിൽ വന്നെന്ന് ഒരു അശരീരി കേട്ടു. ഉള്ളതാണോ

          1. ?
            അറിഞ്ഞൂടാ
            ?

  10. മാനവേന്ദ്രൻ ആകാൻ നടന്ന ചിലരൊക്കെ ഇപ്പോൾ പറയുന്നു ഞാൻ ചുടല ആണെന്ന് ?.

    1. എന്നും എപ്പോഴും vikadanga bhairavan ente ഹീറോ

  11. പണ്ടത്തെ പോലെ fight and emotional scense ൽ ഒക്കെ bgms & music കൊടുത്താൽ നന്നായിരിക്കും ?

  12. ഇത്രയും നല്ല കഥ പെട്ടെന്ന് തീർക്കാതെ നല്ലതായിട്ട് തീ൪ക്കു൦ എന്ന് വിശ്വസിക്കുന്നു

  13. ❤️❤️❤️❤️❤️❤️????????

  14. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  15. പല്ലിയുടെ കൂട്ടുകാരൻ

    Helo guys,

    നിങ്ങൾക്ക് അപരാജിതൻ വായിക്കുമ്പോ മനസിലേക്ക് വരുന്ന സിനിമകൾ ഏതെല്ലാം?

    എനിക്ക്

    KGF
    ബാഹുബലി
    Magadheera
    ഒരു കുപ്രസിദ്ധ പയ്യൻ
    സുന്ദർക്കില്ലാടി

    1. ഇത് വായിക്കുമ്പോള്‍ vereyonnum മനസ്സിൽ വരാറില്ല… aparajithan വായിക്കുമ്പോള്‍ aparajithan മാത്രം മനസ്സിൽ

      1. പല്ലിയുടെ കൂട്ടുകാരൻ

        ഞാൻ വായിക്കുമ്പോൾ മനസിൽ ആ സീൻസ് എല്ലാം ഒരു സിനിമ പോലെ കണ്ട ആണ് വായിക്കുന്നെ. ഹർഷൻ ബ്രോ ഓരോ കഥാപത്രങ്ങളെ കൊണ്ട് വരുമ്പോ അവർക്ക് കൊടുക്കുന്ന ഡെസ്ക്രിപ്ഷൻ വച്ച് ഓരോ സിനിമാതാരങ്ങളെ ആ കഥാപാത്രത്തിന് സങ്കല്പിച്ചു വായിക്കും. അതുപോലെ തന്നെ സന്ദർഭങ്ങളും.

    2. Aparajithan mathram

  16. എനിക്ക് തോന്നുന്നത് അടുത്ത ശിവരാത്രിയുടെ അന്ന് nxt publishing തുടങ്ങുമായിരിക്കും എന്നാണ് ?

    1. അടുത്തത് എന്ന് പറഞ്ഞാല്‍ 2023 ആണോ

    2. പല്ലിയുടെ കൂട്ടുകാരൻ

      Chances are high!!

    3. മാർച്ചിലല്ലേ 3 മാസം കൊണ്ട് തീർക്കാൻ പറ്റുവോ?

  17. കമ്പിളിക്കണ്ടം ജോസ്

    ഡിസംബറിലെ തണുപ്പൊന്നു മാറിയിട്ട് വരണേ….മൊയ്ലാളീ…?????

  18. Harshetta next part ezhuthi thudangiyo

    1. ഞാൻ ഒരു ഡിസംബർ പകുതി മുതൽ തുടങ്ങും.
      ജനുവരി ഫെബ്രുവരി കൊടൂര മഞ്ഞ് ആയതു കൊണ്ട് ഒരുപാട് എഴുതാൻ സാധിക്കില്ല.
      എന്നേലും എഴുതി കഴിഞ്ഞാൽ പബ്ലിഷ് ആക്കും. അതു് ഉറപ്പ്..

      1. സംഹാര ഇവിടെ അപരാജിതൻ തീർത്തതിന് ശേഷം ആണോ publishing

        1. അത് ഞാൻ ഡ്രാഫ്റ്റ് ലേക്ക് മാറ്റും
          അത് വേറെ ടൈപ്പ് ബുദ്ധിസം ആണ്.അതിനു നന്നായി റെഫർ ചെയ്യണം എന്നിട്ട് വേണം എഴുത്ത് തുടങ്ങാൻ…

        2. Samhara jhan vayichila evideyum kandila onnu parajhu tharumo

      2. manushyane tension aakkunna varthamanam parayalle saho

      3. അപ്പൊ അടുത്ത പാർട്ട്‌ ഒരുപാട് വൈകും അല്ലെ bro

      1. എങ്കിൽ ലാസ്റ്റ് പാർട്ടിൽ എഴുതാതെ വിട്ട പ്രജാപതി കൊട്ടാരത്തിലെ 25 സീൻസ് ഒരു പാർട്ട് ആയി ഇട്ടൂടെ

  19. പേരില്ലാത്തവൻ

    ഞാൻ: ഹാർഷാപ്പി നിങ്ങള് ഈ എഴുതൂ നിർത്തത്തിരികൻ ഞാൻ ഏതു ദൈവത്തിനു മുന്നിൽ ആണ് പ്രാർത്തികണ്ടെ. എന്താണ് തരേണ്ടെ.

    ആദി: ഡ ചേറുക നിനക്ക് അങ്ങനെ ഒക്കെ പറഞ്ഞ മതിലോ.ഇവിടെ തല്ല് വങ്ങാണ് കൊടുക്കാനും ഞാൻ ഒരുത്തൻ ആണ് ollatu . നിനക്ക് എൻ്റെ പോക കണ്ടെ മതിയവോളുലെ.പാവം ഞാൻ .

    ഹർഷൻ: അറിഞ്ഞുട

    ആദി: ഡ കൊപ്പെ എന്നികു അങ്ങു ചൊരിഞ്ഞു വരുന്നുണ്ട് . അവൻറെ ഒരു അരിഞ്ഞുട . മര്യാദക്ക് അവർ എന്നികി ജോലി ഒക്കെ തന്നു ഞാൻ ഒന്ന് set aayi വന്നതർനു.apola അവൻറെ ഒരു മഹസയൻ etc teams okke .

    ഹർഷൻ:നിനെ കൊണ്ട് പറ്റും ആദി കുട്ടാ.

    ആദി: എന്തു തേങ്ങ ആയാലും വേണ്ട പെട്ടണ് അവസാനിപ്പിക്കണം കഥ

    ഹർഷൻ: done ?

    ഞാൻ:അത് sheriyavula .ഇങ്ങനെ പെട്ടാണ് തീർത്ത ഞങ്ങൾ ഫാൻസ് ന് വിഷമം ആവിലെ.

    ഹർഷൻ:ആദി പറഞ്ഞ നോ അപ്പീൽ monuse .

    ഞാൻ : പൊന്ന് അപ്പൂസ് ഒന്ന് calm ആക്.namuk vennel ഹർഷൻ നോട് പറഞ്ഞു അപ്രമലി കുറച്ച് scenes കൂട്ടാം.വേണേൽ parunu കാണിച്ച ഡ്രീംസോക്കെ അപ്പു നെയും കനികൻ scope indakan .onnu samasikku mashe

    ആദി:ഹർഷ ചെക്കൻ ithrakum പറയലെ .ഒരു കൈ nokkano.

    ഹർഷൻ :(trip to kashi loading )

    അറിഞ്ഞുട .enniku ഒന്നും അറിഞ്ഞുട.

    1. ??????
      ??????
      ??????
      ?
      അറിഞ്ഞൂടാ
      ?

    2. ശ്രീ വികടാങ്ക ഭൈരവൻ.

      ???

      1. അണ്ണാ കുഴിയിൽ സുഖങ്ങള് തന്നെ

    3. വിളച്ചിലെടുക്കല്ല് കേട്ടോ ?????

    4. Kiduvee..!!!

  20. ഇതിനൊന്നും comment ചെയ്യാനുള്ള അറിവ് ഇല്ല. അതുകൊണ്ട് കൂടുതൽ decorations ഇല്ലാതെ പറയാം. കിടിലം ആയിട്ടുണ്ട്.❤??❤

  21. ഇനി ഒരു 2 പാർട്ട് കൂടെ എനിക്ക് വാഴിച്ച് തീർക്കാൻ ഉണ്ട്. എന്നിട്ട് ഒരു നെടുനീലൻ കമൻ്റ് ഇടാം എന്ന് വച്ചതാ എന്താ ചെയ്യുക മടിയാ ഇത്രയും ഇയുതേണ്ടെ എന്ന് ആലോചിക്കുമ്പോൾ തന്നെ മടി തോന്നുന്നു.

    Aa Dk ok സമദികണം, enthorama AA അപ്പൂപ്പൻ എയുതി വചേക്കുന്നെ അത് വഴികണം എന്ന് തോന്നി ചെന്നപ്പോ എൻ്റെ മോനെ അവൻ അവിടെ ഒരു നോവൽ എയുതി വചേക്കുന്ന് ……എന്താ ചെയ്യാ മടിയ
    ഇപ്പൊ നാട്ടിൽ അയൊണ്ട് ആണ് എന്ന് തോന്നുന്നു ഇലതിനോടും മടിയ

    1. നിങ്ങള്‍ എന്തിനാണ് നാട്ടില്‍ വന്നത്… aparajithan കഴിഞ്ഞിട്ട് വന്നാല്‍ പോരായിരുന്നോ

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      Njan oro parttinte review sapparet ezhuthi novel aakkiyathaa ???

      1. Devasuran next part enna

  22. ഈ പാർട്ടിൽ songs/bgm വലതും ആഡ് ചെയ്തിട്ടുണ്ടോ

    1. ഉണ്ടാവില്ല.. ഉണ്ടാവാന്‍ സാധ്യത ഇല്ല..

  23. Ohm nama sivaya

Comments are closed.