അപരാജിതന്‍ 35 [Harshan] 7906

“ഓ ,,,അതൊന്നുമില്ല , പോട്ടെ പോട്ടെ എല്ലാം പോട്ടെ ,,ഒക്കെ വിട്ടുകള ,, വിഷയം ക്ലോസ് ,, മതി മതി “

ആദി ആ സംസാരത്തിന് വിരാമ൦ ഇടുവിച്ചു.

 

അപ്പോളാണ് ശംഭുവും ശങ്കരനും അങ്ങോട്ടേക്ക് വന്നത്.

അവരുടെ കൈയിൽ തൂങ്ങി ഗൗരി മോളും.

ഗൗരി വന്നവന്‍റെ സമീപമിരുന്നു.

മൊബൈൽ കൈയ്യിലെടുത്തു കള്ളച്ചിരി ചിരിച്ചു

അവൻ പുഞ്ചിരിയോടെ അവൾക്ക് മൊബൈൽ ലോക്ക് തുറന്നു ഗെയി൦ എടുത്തു കൊടുത്തു.

അവൾ ഭിത്തിയിൽ ചാരിയിരുന്നു ഗെയ്൦ കളിച്ചു തുടങ്ങി.

 

“ശംഭു ഇന്ന് ചന്തയിൽ പോയിട്ടെന്തായി ? ആദി ചോദിച്ചു

“അപ്പുവേട്ടാ ,, അവിടെ ആകെ തകർന്നു പോയില്ലേ ,, മുൻപത്തെ കങ്കാണികൾ ആരും തന്നെയില്ല , തിമ്മയ്യൻ മുതലാളി പേടിച്ചങ്ങോട്ടു വരുന്നില്ലെന്നാ കേട്ടത്, എന്നാലും അവിടെയുണ്ടായിരുന്ന ഒരു കങ്കാണി നാലിൽ മൂന്നു ചുങ്കം വാങ്ങിച്ചു ”

“അത് കുഴപ്പമില്ല ,, അവരെ തത്കാലത്തേക്ക് പിണക്കാതെയിരിക്കാനാ ?”

“അതെന്തിനാ അപ്പുവേട്ടാ ?” ശംഭു ചോദിച്ചു

“അത് പിന്നെ അവര് നമ്മളോട് പിണങ്ങിയാ അവർക്ക് തന്നെയല്ലേ ദോഷം ,അതില്ലാതെയിരിക്കാനാടാ ശംഭു ”

“ഓ അങ്ങനെയാണല്ലെ ,, എടാ ശങ്കരാ ,,,,” ശംഭു ശങ്കരനെ വിളിച്ചു

“എന്താടാ ,,?”

“എടാ ഞാനേ ഇപ്പോളാ ഓർത്തത് ,,നമ്മടെ തിമ്മയ്യൻ മുതലാളിയുടെ മച്ചുനനില്ലേ നല്ലമുത്തു മുതലാളി ”

അത് കേട്ടപ്പോള്‍ അവനൊന്നു നടുങ്ങി , ആദിയെ  നോക്കി

 

“മുതലാളിയെ ആരോ അടിച്ചു കീറി എന്നു കേട്ടുടാ ,,വണ്ടിയും കത്തിച്ചു ”

“അതാരാടാ ശംഭു ,,,” ആദി  ഒന്നുമറിയാത്ത പോലെ  ചോദിച്ചു

“അറിഞ്ഞൂടാ അപ്പുവെട്ടാ .. ആരാണാവോ , പണ്ടയാള്‍ ഒരിക്കല്‍ ഇവിടെ വന്നു എന്നെ ബെല്‍റ്റിനു അടിച്ചിട്ടുള്ളതാ ,,അതുകൊണ്ടു നന്നായുള്ളൂ ”

“ആഹാ ,,അപ്പോ നിനക്കിഷ്ടപ്പെട്ടു അല്ലേ ,,”

“പിന്നില്ലേ അപ്പുവെട്ടാ ,, ”

“അത് കേട്ടാല്‍ മതി ,, എനിക്കും ഇഷ്ടപ്പെട്ടു ,,,നിനക്കിഷ്ടമായോടാ ശങ്കരാ ”

അപ്പുവിന്‍റെ ചോദ്യം കേട്ട് ശങ്കരൻ വേഗം തന്നെ “ആം ,,,ആ, ,,ഇഷ്ടായി അപ്പുവേട്ടാ ” എന്ന് പറഞ്ഞു

 

അപ്പോളാണ് സ്വാമി മുത്തശ്ശൻ അവിടേക്കു വന്നത്

വിളികേട്ടു അവൻ പുറത്തേക്കിറങ്ങി

തിണ്ണയിൽ സ്വാമി മുത്തശ്ശനിരുന്നു.

 

“കുഞ്ഞേ ഇന്നൊരു സംഭവമുണ്ടായി കൊട്ടാരത്തിൽ , അടിമവേലയ്ക്ക് പോയവർ പറഞ്ഞതാ ”

“എന്താ മുത്തശ്ശാ ?”

‘ഇന്ന് അവിടെ വിശേഷാൽ പൂജകളായിരുന്നു, അവിടെ നാരായണ ആരൂഢം  വെച്ചുള്ള പ്രശ്നപ്രവചനമൊക്കെ നടന്നു”

“ഓ ,,അവിടെ എന്ത് പ്രശ്നം നോക്കിയിട്ടെന്താ കാര്യ൦ മുത്തശ്ശാ ”

“അങ്ങനെയല്ല മോനെ ,, പാർവതി മോളുമായി ബന്ധമുള്ള കാര്യമാ”

അപ്പോളേക്കും കസ്തൂരിയും അങ്ങോട്ടേക്ക് വന്നു

മുത്തശ്ശൻ അവിടെ നടന്നതൊക്കെ പറഞ്ഞു കേട്ടത് വിസ്തരിച്ചു പറഞ്ഞുകൊടുത്തു.

എല്ലാം കേട്ട് അതിശയത്തോടെ കസ്തൂരി താടിക്ക് കൈ താങ്ങി നിന്നു.

 

ആദി വലിയ താല്പര്യം കാണിക്കാതെയിരുന്നു.

“അങ്ങനെ പാർവതിമോൾക്കാണ് ആദിലക്ഷ്മി സ്ഥാനം കിട്ടിയിരിക്കുന്നത്,,എന്താല്ലേ എത്ര മഹാഭാഗ്യമാ ”

“എന്നാലും ആ കൊട്ടാരത്തിലെ തമ്പുരാട്ടിക്ക് കിട്ടിയില്ലല്ലോ ,,അത് കേട്ടപ്പോൾ തന്നെ സന്തോഷമായി മുത്തശ്ശാ  ,നമ്മുടെ അവ്വയാര്‍ക്കല്ലേ കിട്ടിയത് ” കസ്തൂരി ഉത്സാഹത്തോടെ പറഞ്ഞു.

ആദി ഇഷ്ടകേടോടെ കസ്തൂരിയെ നോക്കി

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.