അപരാജിതന്‍ 35 [Harshan] 7906

ശിവശൈലത്ത്:

രാത്രി.

ആദി വീട്ടിൽ അടുക്കളയിൽ നിലത്തിരുന്നു കൊണ്ട് സ്ടവ്വ് കത്തിച്ചു അതിൽ മോര് കാച്ചുകയും

ഒപ്പം മെഴുക്ക് പുരട്ടിക്കായി പച്ചക്കറി അരിയുകയുമായിരുന്നു.

അപ്പോളാണ് കസ്തൂരി അങ്ങോട്ടേക്ക് വന്നത്.

അവനവിടെ ഒറ്റക്കിരുന്നു ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടപ്പോൾ കസ്തൂരിക്ക് നല്ല പോലെ വിഷമം വന്നു.

,ഈ നാടിന്‍റെ രക്ഷകനായ സര്‍ക്കാരാണ് ,

ഇതൊന്നും ആരെയും അറിയിക്കാതെ വെറുമൊരു സാധാരണക്കാരനായി തന്നെ അവൻ ജീവിക്കുമ്പോൾ അവൾക്ക് തന്‍റെ അനിയനോടുള്ള ആദരവ് ഏറെ കൂടികൊണ്ടിരുന്നു.

“മാറനിയാ ,,ഞാന്‍ ചെയ്തു തരാം “കസ്തൂരി പറഞ്ഞു

“വേണ്ട ചേച്ചി , ഇതിപ്പോ കഴിയും “

കസ്തൂരി അവനെ പിടിച്ച് മാറ്റി അവിടെയിരുന്നു

ചേനയും ഏത്തക്കയും അരിഞ്ഞ് തുടങ്ങി.

“എന്തിനാ ചേച്ചി ഇങ്ങനെ  ബുദ്ധിമുട്ടുന്നത് ?”

‘എന്‍റെ അനിയന് വേണ്ടിയല്ലേ ,, “ കസ്തൂരി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

“എനിക്കങ്ങനെ അത്ര രുചിയില്‍ ഉണ്ടാക്കാനൊന്നും അറിയില്ല ചേച്ചി , ഉപ്പ് കൂടും ചിലപ്പോ എരിവ് കൂടും , എത്ര മോശമായാലും കളയില്ല , കഴിക്കും ,,നിങ്ങളുടെ അവ്വയാറുടെ വീട്ടില്‍ ഒരുപാട് പട്ടിണി കിടന്നിട്ടുള്ളതാ , അന്നത്തിന്‍റെ വിലയൊക്കെ നല്ലപോലെയറിയാം “ അവനൊരു ചിരിയോടെ പറഞ്ഞു.

അതുകേള്‍ക്കുമ്പോ കസ്തൂരിയുടെ ഉള്ളൂ പിടഞ്ഞു.

 

“അവിടെ സാറിന്‍റെ അമ്മയുണ്ടായിരുന്നു , സാവിത്രി വല്യമ്മ, നല്ലൊരു അമ്മയായിരുന്നു , അവര് മാത്രമേ ഇത്തിരി സ്നേഹമൊക്കെ കാണിച്ചിട്ടുള്ളൂ , നിങ്ങള്‍ ഇവിടെ എങ്ങനെ ജീവിച്ചോ അതുപോലെ തന്നെയാ ഞാനും അവിടെ ജീവിച്ചത് “

“അനിയാ ,,,”

“എന്തോ ?”

“ഒരു കാര്യം ചോദിച്ചോട്ടെ ?”

“ചോദിച്ചോ “

“അപ്പോ പാര്‍വ്വതി എങ്ങനെയായിരുന്നു അനിയനോട്  ദേഷ്യമാണെന്ന് അറിയാം , പറഞ്ഞിട്ടുണ്ടല്ലോ ,,, അല്ലാതെ മറ്റെന്തെങ്കിലും “

“അതോ ,, അവള്‍ ആ തന്തയുടെ കൂട്ടത്തിലാ, പകയും വൈരാഗ്യവും ഒക്കെ സൂക്ഷിയ്ക്കും , പക്ഷേ അവളുടെ ആങ്ങള പാവമായിരുന്നു , അവന്‍റെ പഴേ ഉടുപ്പൊക്കെയാ ഞാന്‍ ഇട്ടൂണ്ട് നടന്നത്, ഞാന്‍ അവിടെ ചെല്ലുമ്പോ അവള്‍ക്ക് പതിനഞ്ച് ആയിട്ടില്ലന്നാ ഓര്‍മ്മ , അന്ന് തൊട്ടേ എന്നെ കണ്ടൂടാ , കള്ളന്‍റെ മോന്‍ എന്നല്ലാതെ എന്നെ വിളിക്കില്ലായിരുന്നു , എന്തൊരു ദേഷ്യമായിരുന്നു , എന്നെ പോലീസിനെ കൊണ്ട് വരെ പിടിപ്പിച്ചിട്ടുണ്ട് , പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ സ്വഭാവമുണ്ടാകുമോ എന്നാ അന്ന് ചിന്തിച്ചത് , പിന്നെയാ അറിയാ൯ കഴിഞ്ഞത് ,വേറെ പുറത്തോ മറ്റുള്ളവരോടൊ ഒന്നും  ഈ മുഷ്കില്ലാ , എന്നോടു മാത്രമേ ഉണ്ടായിരുന്നുള്ളൂ “

അപ്പോളേക്കും കസ്തൂരി സ്റ്റോവില്‍ മെഴുക്ക്പുരട്ടി ഉണ്ടാക്കാന്‍ ആരംഭിച്ചു.

“എന്നിട്ടും അനിയനെന്തിനാ അവളെ സ്നേഹിച്ചത് ?”

 

“എന്‍റെ ചേച്ചി,.അന്നാദ്യമായി ആ വീട്ടിൽ കയറിചെന്നപ്പോൾ അവളും അവളുടെ അമ്മയും കൂടെ കുടുംബക്ഷേത്രത്തിൽ പോകാനിറങ്ങുകയായിരുന്നു, അവളുടെ കൈയിൽ മഹാദേവനായി അവൾ കൊരുത്ത  കൂവളമാലയുമുണ്ടായിരുന്നു. അവളെ ആദ്യമായി കണ്ട ആ നിമിഷം  ജീവിതത്തിൽ ഒരുപാട് ഒരുപാട് അടുപ്പമുള്ളയാളെ പോലൊരു തോന്നൽ മനസ്സിൽ വന്നു, സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരാളെ പോലെ,, അതുവരെ ഒരുപെണ്ണിനോടും തോന്നാത്ത എല്ലാ വികാരവും ഒരുമിച്ചു വന്നു.കാരണമൊന്നും എനിക്കറിയില്ല, സംഭവിച്ചു പോയി”

 

“അന്ന് അറിവില്ലായ്മ കൊണ്ട് സംഭവിച്ച പോയ തെറ്റുകൾ കൊണ്ടാ ,അനിയാ ഇന്ന് അനിയനെ കിട്ടാന്‍  അവള്  വിഷമിക്കുന്നത് “

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.