കാത്സുഷിക ടൌണ്‍
ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോയിലെ കിഴക്കുള്ള നഗരം
അവിടെയുള്ള ടോക്കിയോ ഡിറ്റൻഷൻ ഹൌസ് .
ജപ്പാനിലെ പ്രസിദ്ധ ഏഴു ജയിലുകളിൽ ഒന്നാണ് ടോക്കിയോ ഡിറ്റൻഷൻ ഹൌസ്
യോറി ഹയാബുസാ , തന്‍റെ മിത്സുബിഷി ലാൻസർ കാർ അവിടത്തെ പാർക്കിങ്ങിൽ നിർത്തി.പുറത്തേക്ക് നടന്നു.ടോക്കിയോ ഡിറ്റൻഷൻ ഹൌസ് ലേക്കുള്ള മെയിൻ എൻട്രൻസിൽ സെകുരിറ്റി ഓഫീസർസ് ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെയുള്ള എക്സ് റേ മെഷിനിലൂടെ യോറി തന്‍റെ ഹാൻഡ് ബാഗ് കടത്തി വിട്ടു.ഓഫീസര്‍സ് യോറിയെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചു.റിസപ്‌ഷനിൽ ചെന്ന് യോറി തന്‍റെ ഐഡന്റിറ്റി കാർഡ് കൊടുത്തു പാസ് എടുത്തുആ പാസും കൊണ്ട് എൻട്രി ഗേറ്റ്ലൂടെ നടന്നു.
ഉള്ളിലേക്ക് ചെന്നപ്പോൾ അവിടെ പലയിടത്തും ടൈറ്റ് സെകുരിറ്റി കാണുകയുണ്ടായി. അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.
അല്പം കഴിഞ്ഞ് , അവിടത്തെ സ്റ്റേഷൻ ഓഫീസർ അവിടെയെത്തി.
അയാൾ യോറിയുടെ ഒരു സുഹൃത്തായിരുന്നു.
അയാൾ യോറിയെ തന്‍റെ ഓഫീസിലേക്ക് കൊണ്ട് പോയി
അവിടെ ചില ഡോകുമെന്റ്സ്ൽ സൈൻ ചെയിപ്പിച്ചു.
അതിനു ശേഷം യോറിയെ അവിടെ നിന്നും താഴത്തെ ഫ്ലോറിലുള്ള മാർബിൾ പാകിയ ഒരു മുറിയിലേക്ക് കൊണ്ട് പോയി .അവിടെ മുഖാമുഖമായി ഇട്ടിരുന്ന വലിയ ലെതർ സോഫയിൽ ഇരുത്തി.
അയാൾ അവിടെ നിന്നും ആരെയോ കൊണ്ട് വരാനായി ഫോൺ ചെയ്തു .
അവിടെ ഒരു കോണിൽ ഇരിക്കുന്ന അമിതാഭ ബുദ്ധപ്രതിമയിൽ യോറിയുടെ ദൃഷ്ടി പതിഞ്ഞു.
അയാൾ ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു.
അവിടെ ടീപോയിൽ ഇരുന്ന ജാപ്പനീസ് ദിനപത്രമായ യോമിയുരിഷിമ്പു൯ പത്രം കയ്യിലെടുത്തു
വാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു ഗാർഡ്‌സ് അവിടത്തെ ഒരു അന്തേവാസിയെ അങ്ങോട്ട് കൊണ്ട് വന്നു.
നീണ്ട മുടിയും അല്പം താടിയും ഉള്ള ഒരു ജാപ്പനീസ് പൗരൻ .
അവിടത്തെ യൂണിഫോമായ വെള്ള പ്‌ളെയിൻ ടീഷർട്ടും ഇളം പച്ച പാന്റുമാണ് അയാൾ ധരിച്ചിരുന്നത്
അയാളെ കണ്ടു ബഹുമാനത്തോടെ യോറി ഹയാബുസാ എഴുന്നേറ്റു.
അയാളുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.
മുകളിൽ ഉറപ്പിച്ച സീലിംഗ് ഫാനിന്‍റെ കാറ്റിൽ അയാളുടെ മൃദുവായ തലമുടികൾ പാറിപറന്നുകൊണ്ടിരുന്നു.
അയാൾ അരികിലെത്തിയപ്പോൾ യോറി തന്‍റെ വലം കൈ ഹൃദയത്തോട് ചേർത്തു.
ആദരവ് നിറഞ്ഞ മുഖത്തോടെ ഭക്തി നിറഞ്ഞ പുഞ്ചിരിയോടെ ആ വന്നയാളെ നോക്കി.
“വാതാഷി നോ അയിസുരു യൊഗേ൯ഷാ “
(-എന്‍റെ പ്രിയ പ്രവാചകാ -)
നിലത്തു മുട്ട് കുത്തി നിന്നു.
സ്റ്റേഷൻ ഓഫീസർ യോറിയോട് ഇരു കൈകളും കാണിച്ചു പത്തുമിനിറ്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ നിന്നും പുറത്തേക്കിറങ്ങി കൂടെ ഗാർഡുകളും.
ആ വന്നയാൾ അവിടെ ലെതർ സോഫയിൽ ഇരുന്നു.
കാലിനു മുകളിൽ കാൽ കയറ്റിവെച്ചു കൊണ്ട് ഭാഗികമായ കാഴ്ചയുള്ള കണ്ണുകളിലൂടെ യോറിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“യോറി,,,,,, വാതാഷി നോ അയിസുരു ദിശി”
(എന്‍റെ പ്രിയപ്പെട്ട ശിഷ്യാ )
യോറി അയാളുടെ വലത്തേ കൈപ്പത്തിയിൽ പിടിച്ചു ചുണ്ടോടു ചേർത്ത് ചുംബിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് കൊണ്ട് പറഞ്ഞു
“വാതാഷി നോ യൊഗേ൯ഷാ, വഗാ കാമിയോ ”
(എന്‍റെ പ്രവാചകാ, എന്‍റെ ദൈവമേ )
അയാളുടെ പാദത്തിൽ നെറ്റി മുട്ടിച്ചു നമസ്കരികുകയും ചെയ്തു.
ജപ്പാനിലെ കാത്സുഷിക നഗരത്തിലെ ടോക്കിയോ ഡിറ്റൻഷൻ ഹൌസിൽ, ജപ്പാന്‍ സുപ്രീം കോടതി സ്പെഷ്യല്‍ പെറ്റീഷന്‍ തള്ളിക്കളഞ്ഞു വധശിക്ഷ ശരിവെച്ചതിന്‍ പ്രകാരം മരണം കാത്തു ദിവസങ്ങള്‍ തള്ളിനീക്കുന്ന തന്‍റെ
യോഗേ൯ഷായെ
(തുടരും)
അടുത്ത ആഴ്ച കൊണ്ട് പബ്ലിഷ് ചെയ്യുന്ന പാര്‍ട്ടോടെ നമ്മുടെ പബ്ലിഷിങ് തീരും.
അത് കഴിഞ്ഞു ക്ലൈമാക്സ് എഴുതി കഴിഞ്ഞതിന് ശേഷം മാത്രം പബ്ലിഷിങ് ആരംഭിക്കും.
എല്ലാവ൪ക്കും നന്ദി.
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???