അപരാജിതന്‍ 35 [Harshan] 7906

 

പ്രജാപതി രാജകൊട്ടാരത്തില്‍

സൂര്യസേനനും ഇശാനികയും തുല്യ ദുഖിതർ തന്നെയായിരുന്നു.

അപമാനം സഹിക്കേണ്ടി വന്നതിന്‍റെ ദുഃഖം.

വൃദ്ധനായ ആദവനാഥരെ പോലും തോൽപ്പിക്കാനാകാത്ത സൂര്യസേനൻ എങ്ങനെ നിരവധി ശത്രുക്കളെ നേരിടും എന്നതായിരുന്നു കുടുംബത്തിൽ തന്നെയുള്ള പലരുടേയും സംശയം അത് പലരും തുറന്നു പറയുകയും ചെയ്തു.

ശത്രു എന്തെന്നോ ശത്രുവിന്‍റെ ബലം എന്തെന്നോ അവരുടെ സൈന്യബലം എന്തെന്നോ മന്ത്രബലം എന്തെന്നോ പോലും ശ്രീധർമ്മനും അറിയില്ല മകനായ സൂര്യസേനനും അറിയില്ല. പൂർവിക൪ പണ്ട് കലിശന്മാരോട് പോരാടി വിജയിച്ചിട്ടുണ്ട് എന്ന ചരിത്രവും അത് പൃഷ്ടഭാഗത്തു തഴമ്പ് പോലെ കൊണ്ട് നടക്കുകയാണ് എന്ന് വിമർശനം ഉയർന്നു വന്നു.

 

പണ്ട് മുതലേ അച്ഛനും മകനും കൂടെ  വലിയൊരു അനുചരവൃന്ദത്തെ കൂടെ കൊണ്ട്  നടന്നിരുന്നു അവരെ പാടി പുകഴ്ത്തുവാനും  അവർ ചെയ്യുന്ന കാര്യങ്ങൾ കണ്ടു കയ്യടിക്കുവാനും , വേഗത്തിൽ ഓടിയാൽ , കുതിരപുറത്തു കയറിയാൽ , അമ്പെയ്താൽ , വാളെടുത്താൽ എന്തിനും ഏതിനും അപദാനങ്ങൾ പാടി പുകഴ്ത്തുന്ന കൊട്ടാരം കവികൾ

 

ഇതൊക്കെ തന്നെയാണ് അവരെ ഇപ്പോഴും മൂഢ സ്വർഗ്ഗത്തിൽ കസേരയിട്ട് ചക്രവർത്തിമാരായി വാഴിക്കുന്നതും.

ഇശാനികയെ ആദിലക്ഷ്മി പീഠത്തിൽ ഇരുത്തിയിട്ട് അവിടെ നിന്നും എഴുന്നേൽപ്പിച്ചു അവിടെ മൂന്നാം സാമന്ത കുടുംബത്തിലെ പെണ്ണിനെ ഇരുത്തിയതിൽ രോഷം ശ്രീധര്‍മ്മന്‍റെ ഭാര്യ രൂപപ്രഭയ്ക്കും നല്ലപോലെ ഉണ്ടായിരുന്നു.

പക്ഷെ നാരായണ തീരുമാനമായിരുന്നതിനാൽ ആർക്കും മറുത്തൊരു വാക്കും പറയാനും സാധിക്കുന്നില്ല ,

ആദിലക്ഷ്മിയായി മൂന്നു വട്ടം പ്രശ്നം കണ്ടപ്പോളും അനർത്ഥങ്ങൾ മാത്രമായിരുന്നു ഫലം , അതെ സമയ൦ പാർവതിക്ക് വേണ്ടി കാറ്റും കാറ്റിനെ തടഞ്ഞപ്പോൾ കൃഷ്ണപരുന്ത് പോലും ആഗതനായി. അവള്‍  ദിവ്യത്വമുള്ള  കന്യകയാണ് എന്നതും അവർക്ക് അംഗീകരിക്കേണ്ടി വന്നു.

അവളെ അപായപ്പെടുത്തണമെന്ന് ഇശാനികയുടെ മനസിൽ തോന്നൽ വന്നുവെങ്കിലും അപ്പോൾ തന്നെ ഗരുഡന്‍ ഇടപെട്ടപ്പോള്‍  അവൾ ആ ചിന്ത പോലും മനസിൽ നിന്നും എടുത്തു മാറ്റി.

 

അന്നേരം മാനവേന്ദ്ര വർമ്മൻ അങ്ങോട്ടേക്ക് വന്നു.

“എന്താ നിങ്ങൾ ഇങ്ങനെ വിചാരങ്ങളിൽ മുഴുകിയിരിക്കുന്നത് ?”

“എല്ലാം ഇളയച്ഛന് അറിയുന്നതല്ലേ ?” രൂപപ്രഭ മറുപടി പറഞ്ഞു

“നിങ്ങളതൊന്നും മറന്നില്ലേ ,, അതൊന്നും ഓർക്കുക പോലും വേണ്ട ഇനി മുന്നോട്ടുള്ള കാര്യം നോക്കിയാൽ മതിയല്ലോ ,,എന്താ സൂര്യസേനാ ?”

“മുത്തശ്ശാ ,, എനിക്കങ്ങേരുടെ ആ മുറകൾ ഒന്നും ഒരു വശവുമില്ലാതെയായി , ഈ പ്രായത്തിലും  ഇങ്ങനെയൊക്കെ സാധിക്കുമോ

“സാധിക്കും ,,ആദവനാഥർക്ക് സാധിക്കും ,, കാരണം അതെല്ലാം പരശുരാമ മുറകളാണ് ,, ”

“ഞാനിതൊന്നും പഠിച്ചിട്ടില്ലല്ലോ മുത്തശ്ശാ ,, ”

“അതൊന്നും ക്ഷത്രിയരെ അഭ്യസിപ്പിക്കില്ല ”

“ഇനിയുമുണ്ടോ ഇങ്ങനെയുള്ള മുറകൾ  മുത്തശ്ശാ ?”

“ഇതിലധികവും ഉണ്ട് ,സൂര്യാ ,,അതെല്ലാം അയാൾക്കറിയാം ,,”

 

“എങ്കിലും  ഇളയച്ഛാ,,  എന്‍റെ മോന് ഗുരുത്വമില്ലെന്ന് അങ്ങേര് പറഞ്ഞല്ലോ “ രൂപപ്രഭ വിഷമം പങ്കുവെച്ചു.

“അതൊക്കേ മറന്നുകളയൂ, ,, എന്തായാലും സൂര്യന്‍ എല്ലാ ശത്രുക്കളെയും തകര്‍ത്ത് സാളഗ്രാമം പ്രതിഷ്ടിക്കും എന്ന് ആരൂഢം തന്നെ പറഞ്ഞില്ലേ ,പിന്നെയെന്തിനാ അതൊക്കെ ഓര്‍ക്കുന്നത്” മാനവേന്ദ്രവര്‍മ്മന്‍ സമാധാനിപ്പിച്ചു.

 

സൂര്യാ നീ ഇനി മുതൽ കൂടുതൽ നേരം ആയോധന പരിശീലനം നടത്തണം ഗദയും ഖഡ്ഗവും സിലമ്പവും ഉറുമിയും അസ്ത്രപ്രയോഗവും ,, മത്സരങ്ങൾ  അടുത്ത് കൊണ്ടിരിക്കുകയാണ് ,, അതിനു മുൻപ് നിന്‍റെ കിരീടാരോഹണം ,, പിന്നെ നീയാകും  രാജാവും സകല തീരുമാനങ്ങൾ എടുക്കേണ്ടവനും ,, നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല സൂര്യാ ”

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.