അപരാജിതന്‍ 35 [Harshan] 7906

അവർക്കു പുറകെ ശംഭുവും ശങ്കരനും കൈയുയർത്തി

അങ്ങനെ അങ്ങനെ സകലരും കൈയുയർത്തി.

ആദി ശിവലിംഗത്തെ സാഷ്ടാ൦ഗം തൊഴുതു കൊണ്ട് എഴുന്നേറ്റു.

“അറിവഴകാ ,,,,”

“എന്താ സ്വാമി മുത്തശ്ശാ ,,, ”

“നീ ഒരു കാര്യം സത്യം പറയണം ”

“എന്ത് കാര്യം ?”

“ആരാ  സർക്കാർ, അത് നീയാണോ?”

അവനൊന്നു നടുങ്ങി

“രാക്ഷസമുതലയെ വെറും കൈകൊണ്ടു നേരിടാൻ കെൽപ്പുള്ളവർ മുൻപ് ജീവിച്ചിരുന്നു , പക്ഷെ നൂറ്റാണ്ടുകൾക്കു മുൻപ് ആ വംശം തന്നെ വേരറ്റുപോയി, നൂറ്റാണ്ടുകൾക്ക് ശേഷം ഒരു മനുഷ്യൻ വെറു൦ കൈയാലേ രാക്ഷസമുതലയെ എതിരിട്ടു കൊന്നുവെങ്കിൽ അയാൾ സാധാരണക്കാരാനാകില്ല , ദയവു ചെയ്തു നീ പറയൂ ,,നീയാണോ സർക്കാർ ”

ആദി മഹാദേവനെയൊന്നു നോക്കി

“അല്ല മുത്തശ്ശാ ,,,അറിവഴകൻ ഒരു സാധുവാണ് , അറിവഴകനല്ല സർക്കാർ , അതീ മഹാദേവൻ സത്യം , നമ്മുടെ സർക്കാർ സാക്ഷാൽ ശങ്കരനാണ്” അവന്‍ ശിവലിംഗത്തില്‍ തൊട്ട് സത്യം ചെയ്തു.

കസ്തൂരി അതുകേട്ടു അല്പം സംശയത്തോടെ ആദിയെ നോക്കി.

സ്വാമി മുത്തശ്ശൻ മഹാദേവനെ നോക്കി തൊഴുതു.

“ഈ സത്യം ഞങ്ങള്ക്ക് വിശ്വാസം ” എന്നുറക്കെ പറഞ്ഞു

“എല്ലാവരും തിരികെ പൊക്കോളൂ . എനിക്കെന്തെങ്കിലും നിങ്ങളോടു സംവദിക്കാൻ  ഉണ്ടെങ്കിൽ ഇവിടെ നമ്മൾ  ഒത്തുചേരും ഈ മഹാദേവന് മുന്നിൽ ”

എല്ലാവരും അതുകേട്ടു മഹാദേവനെ വണങ്ങി ഗ്രാമത്തിനുള്ളിലേക്ക് നടന്നു.

എല്ലാവരും പോയതിനു ശേഷം

“എന്താ അപ്പുവണ്ണ ,,കള്ളം പറഞ്ഞത് , അത് ശരി ആയില്ല ”

“ഞാൻ കള്ളം പറഞ്ഞിട്ടില്ലെടാ ,, ”

“അപ്പോ പിന്നെ സർക്കാർ അല്ലെന്ന് പറഞ്ഞതോ ”

“എടാ ,, അറിവഴകൻ സർക്കാർ അല്ലെന്നല്ലേ ഞാൻ പറഞ്ഞത് , യഥാർത്ഥത്തിൽ ഞാൻ അറിവഴകനും അല്ല , ഞാൻ  ആദിശങ്കരനല്ലേ ,, ഞാനല്ല സർക്കാർ എന്ന് പറഞ്ഞില്ലല്ലോ  , ആദിശങ്കരനല്ല സർക്കാർ എന്ന് പറഞ്ഞിട്ടില്ല , അറിവഴകൻ അല്ല സർക്കാർ എന്നെ പറഞ്ഞിട്ടുള്ളൂ , മഹാദേവനെ പിടിച്ചു ഞാൻ കള്ള സത്യം  ഇട്ടിട്ടില്ലല്ലോ ,, തത്കാലം സർക്കാർ എന്നത് ഒരു ഇമാജിനറി പേഴ്സൺ ആയി ഇരുന്നാല് മതി , അതാണ് ഇപ്പോൾ നമുക്ക്  സൗകര്യം ”

“അങ്ങനെ ,, ഈ അണ്ണന് വല്ലാത്ത ബുദ്ധിയാ ,, അപ്പൊ എന്താ എന്നോട് പറയാനുള്ളത് ”

“എടാ നമുക്ക് ഇപ്പോൾ ശ്മശാനത്തിലേക്ക് പോകാം , ചുടലയെ കാണണം , അവനു ഈ തുകൽ കൊടുക്കണം , ഒപ്പം  നാളെ തീർക്കേണ്ട കുറച്ചു അത്യാവശ്യജോലികൾ ഉണ്ട് , അത് നമുക്കൊന്ന് ചർച്ചചെയ്യണം “”

“ഓക്കേ അണ്ണാ ,, ”

“ഇനി പ്രജാപതികളാണ് എന്റെ ലക്ഷ്യം. അതിനുള്ള തുടക്കം ഇന്ന് കുറിച്ചിട്ടുണ്ട് , ഇനിയതിന്റെ വ്യാപ്തി  കൂട്ടണം , നീ വാ “

“ഒക്കെ അണ്ണന്‍ പറയുന്ന പോലെ “

ആദി ഭാസുരനുമായി അവിടെ നിന്നും ശ്‌മശാനത്തിലേക്ക് തിരിച്ചു

<<<<O>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.