അപരാജിതന്‍ 35 [Harshan] 7906

ശിവശൈലത്തെ എല്ലാവരും ഭയത്തിലും അത്ഭുതത്തിലുമായിരുന്നു.

ഒരാള് പോലും വീട്ടിൽ കയറാതെ അവരുടെ യോഗം ചേരുന്നയിടത്തു പരസ്പരം സംസാരിച്ചു നിൽക്കുകയായിരുന്നു.

അപ്പോളാണ് ഉറക്കെയുള്ള ശംഖനാദം കേട്ടത്

അതുകേട്ടു എല്ലാവരും കവാടത്തിലേക്ക് നടന്നു.

അവർ നോക്കുമ്പോൾ ശങ്കരൻ ആണ് ശംഖം വിളിച്ചത്.

അറിവഴക൯ പറഞ്ഞത് കൊണ്ട്.

അവർ എല്ലാവരും എന്താണ് കാര്യമെന്ന് അറിയാനായി പുറത്തേക്ക് ഇറങ്ങി.

ആദി അവിടെ ശിവലിംഗത്തിനു മുന്നിലായി നിൽക്കുകയായിരുന്നു.

മുത്തശ്ശൻമാർ അടക്കം സകലരും അവനു മുന്നിലായി നിരന്നു.

എല്ലാവര്ക്കും അവനിൽ ഒരു ഭയം ജനിച്ചിരുന്നു.

 

ഇതുവരെ കണ്ട അറിവഴകൻ അല്ല മറ്റൊരു മുഖവും ഭാവവും.

“എന്താ അറിവഴകാ ,,, ?” ഭയത്തോടെ സ്വാമി മുത്തശ്ശൻ ചോദിച്ചു

അവൻ സകലരെയും നോക്കി.

“ഈ മണ്ണ് , ശിവംശികളുടെയല്ല, ഇത് ശങ്കരന്‍റെ മണ്ണാ, ശിവാംശികൾക്ക് ഉള്ള പോലെ അറിവഴകനായ എനിക്കും ഈ മണ്ണിൽ അവകാശമുണ്ട് , എതിരഭിപ്രായമുണ്ടോ , ഉണ്ടെങ്കിൽ പറയാം ”

മുത്തശ്ശൻമാർ അടക്കം ആരുമൊന്നും മിണ്ടിയില്ല

അവന്‍റെ വാക്കുകൾക്ക് എതിർശബ്ദം ഉയർത്താൻ പോലും അവർക്കു ഭയമായി.

ആദി അപ്പുറത്തു നിൽക്കുന്ന ഭാസുരനെ നോക്കി.

ഭാസുരൻ അവനു പെരുവിരൽ കാണിച്ചു തംസ് അപ്പ് കാണിച്ചു.

“സ്വാമി മുത്തശ്ശൻ ഈ ശിവശൈല ഗ്രാമത്തിന്‍റെ തലവനായിരിക്കാം , അതിലൊന്നും ഒരു മാറ്റവുമില്ല , പക്ഷെ ആ അധികാരം ശിവശൈല ഗ്രാമത്തിന്‍റെ കവാടത്തിന്‍റെ ഉള്ളിൽ മാത്രം , മറ്റുള്ള തീരുമാനങ്ങൾ ഇനി ഞാനെടുക്കും,,ഞാൻ മാതമേ എടുക്കൂ ,,” ഉറച്ച ശബ്ദത്തോടെ അവൻ പറഞ്ഞു

“ഞാൻ പറയുന്നത് നിങ്ങൾ അനുസരിച്ചേ പറ്റൂ ,, ഈ മണ്ണിൽ നിങ്ങൾക്കുള്ള പോലെ എനിക്കും അധികാരമുണ്ട് ”

ആളുകൾ പരസ്പരം ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“പരസ്പരമല്ല ,,,നേരെ എന്നോട് പറയണം ,, ” അവൻ പറഞ്ഞത് കേട്ട് എല്ലാവരും നിശബ്ദരായി”

“ഇത് ഈ മഹാദേവൻ സാക്ഷിയാക്കി ഞാൻ എടുക്കുന്ന തീരുമാനമാണ് , എനിക്ക് ഈ മഹാദേവന്‍റെ താല്പര്യങ്ങളെയാണ് സംരക്ഷിക്കേണ്ടത് , ഈ മഹാദേവന് വേണ്ടി ആ നിയന്ത്രണമാണ് ഞാൻ എടുക്കുന്നത്”

ആരും ഒരു മറുപടിയും പറഞ്ഞില്ല

“ആർക്കെങ്കിലും എതിർപ്പുണ്ടോ , ഉണ്ടെങ്കിൽ പറയാം ”

അവൻ എല്ലാരും കേൾക്കെ പറഞ്ഞു.

ഒരാൾ പോലും മറുപടി പറഞ്ഞില്ല.

“നിങ്ങൾ എങ്ങനെ ജീവിച്ചുവോ , അതുപോലെ ജീവിച്ചുകൊള്ളൂ , ഞാൻ ഒരിക്കലും കവാടത്തിന്‍റെ ഉള്ളിലേക്ക് വരില്ല , നിങ്ങളുടെ നിയമങ്ങൾ അതുപോലെ തന്നെ പാലിക്കപ്പെടും ,സ്വാമി മുത്തശ്ശൻ തന്നെയാകും നിങ്ങളുടെ ജീവിതചര്യകളുടെയും ആചരണങ്ങളുടെയും മേധാവി , അതിലൊരു മാറ്റവുമില്ല , പക്ഷെ ഈ മണ്ണിന്‍റെ മാനേജ്‌മെന്റ് ഭരണം അത് കുറച്ചു കാലത്തേക്ക് എന്‍റെ കൈയിലായിരിക്കും , ഇവിടത്തെ വൈഷ്‌ണവരുടെ യുദ്ധവും മൽസരവും തീരുന്നത് വരെ ,, അതെനിക്ക് എടുത്തേ മതിയാകൂ,, ഒരാൾക്ക് പോലും എതിർപ്പില്ലേ ”

വൈദ്യർ മുത്തശ്ശൻ കൈയുയർത്തി

“എനിക്ക് സമ്മതമാണ് , അറിവഴകൻ ഈ മണ്ണിനോട് വിശ്വാസവഞ്ചന കാണിക്കില്ല എന്ന് എനിക്കുറപ്പുണ്ട് ”

ആദി അതുകേട്ടു പുഞ്ചിരിച്ചു.

“വിശ്വാസവഞ്ചന കാണിക്കില്ല എന്ന ഉറപ്പോടെ എനിക്കും സമ്മതം ”

സ്വാമി മുത്തശ്ശനും കൈഉയർത്തി

അവർക്കു പുറകെ കസ്തൂരിയും ശിവാനിയും കൈയുയർത്തി

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.