അപരാജിതന്‍ 35 [Harshan] 7906

പ്രജാപതി കൊട്ടാരത്തില്‍

ഭയന്ന് വിറച്ചാണ് പാർത്ഥസാരഥി കൊട്ടാരത്തിലെത്തിയത്.

എത്തിയപാടെ അയാൾ രാജാമാതാവായ മഹാശ്വേതാ ദേവിയുടെ സമീപം ചെന്നു.

അയാളുടെ ഭയം കണ്ടു അവർ കാര്യം തിരക്കി.

“ദേവമ്മെ ,, അനർത്ഥം സംഭവിക്കാൻ പോകുന്നു ദേവമ്മെ ”

“കാര്യമെന്തെന്നു പറയൂ സാരഥി ”

“ദേവമ്മെ ,,ആ യുവാവിനെ ഞാൻ കണ്ടു ,,അന്ന് നമ്മുടെ തടഞ്ഞു ഇശ മോളെ തല്ലിയവനെ ”

“എവിടെ , എവിടെ വെച്ച് ” ഒരു ഞെട്ടലോടെ അവർ ചോദിച്ചു.

“അവൻ ശിവശൈലത്തുണ്ട് , അവിടെ അവരെ സഹായിക്കുന്ന അറിവഴകൻ ആ യുവാവാണ് ”

അതുകേട്ടു ഒരു ഭയപ്പാടോടെ തരിച്ചിരുന്നു പോയി അവർ.

“സത്യമോ ?”

അവർ ഉറപ്പിക്കുവാനായി വീണ്ടും തിരക്കി.

“പരമസത്യം ദേവമ്മെ ”

“എന്തിനാ അയാൾ അവിടെ ?”

“അറിയില്ല ദേവമ്മെ ,, പക്ഷെ അയാൾ നമ്മൾ കരുതും പോലെയല്ല , ആ കണ്ണുകളിൽ പ്രജാപതിവംശത്തോടുള്ള അടങ്ങാത്ത പകയാണ് ഞാൻ കണ്ടത് ” ഭയത്തോടെ സാരഥി പറഞ്ഞു

“അങ്ങനെയെങ്കിൽ  ഉടനെ ശ്രീധർമ്മനെ വിവരമറിയിക്കണം ”

“അയ്യോ ദേവമ്മെ ,,,അവിവേകം പ്രവർത്തിക്കരുതേ ”

“എന്തവിവേകം സാരഥി  , നമുക്ക് ദോഷമായി വന്നാൽ നമ്മൾ നടപടികൾ എടുക്കണ്ടെ”

“ദേവമ്മെ ,, യമദേവനെ കാലേകൂട്ടി വിളിച്ചു വരുത്തുന്നതിന് തുല്യമാകുമത് ”

“എന്തൊക്കെയാ സാരഥി ഈ പറയുന്നത് ?”

“അതെ ദേവമ്മെ ,,,,ആ യുവാവ് എന്നോട് പറഞ്ഞത് ഇതാണ്

എനിക്കൊരു മടിയുമില്ല ,,, പ്രജാപതി വംശത്തില്‍  ഒരെണ്ണത്തിനെയും ഞാൻ ബാക്കിവെച്ചേക്കില്ല ,, ആണായാലും പെണ്ണായാലും ,,നിങ്ങൾ ഇവിടെ വന്നിട്ടുമില്ല എന്നെ കണ്ടിട്ടുമില്ല , കൂടുതൽ രാജഭക്തി കാണിക്കാനാഗ്രഹമുണ്ടെങ്കിൽ കാണിച്ചോളൂ ,, എനിക്ക് സന്തോഷമേയുള്ളൂ ,,തമ്പുരാക്കൻമാരുടെയും തമ്പുരാട്ടിമാരുടെയും  പട്ടട കൂടെ ശ്മശാനഭൂമിയിൽ കൊളുത്തിയിട്ടെ ഈ അറിവഴക൯ ഇവിടെ നിന്നും പോകൂ ,,”

പാർത്ഥസാരഥി പറയുന്നത് കേട്ട് അവർ ഞെട്ടി വിയർത്തു കൊണ്ട് കസേരയിൽ ഇരുന്നുപോയി,

 

“സാരഥി ,,,,,” അവർ അതിഭീതിയോടെ അയാളെ വിളിച്ചു.

 

“അതെ ദേവമ്മെ ,,ഈ കൊട്ടാരത്തിൽ കാലനെ നമ്മളായി വിളിച്ചു വരുത്തണോ, അസുരനാണ് ആ യുവാവ് ഒരു ദയവും ആ അസുരനിൽ നിന്നും പ്രതീക്ഷിക്കരുത് , ഇക്കാര്യം തമ്പുരാനറിഞ്ഞാൽ എന്താ സംഭവിക്കുക , അവനെതിരെ ഇവിടെ നിന്നുമൊരു  ചുവട് മുന്നോട്ടു വെച്ചാൽ , അവൻ എതിരികളുടെ ശിരസ്സ് അറുത്തെടുക്കും നമ്മുടെ കൊട്ടാരത്തിലെ അംഗങ്ങളെ പെടുമരണത്തിനു വിട്ടുകൊടുക്കണോ ”

 

“വേണ്ട ,,വേണ്ട സാരഥി ,, ഒരിക്കലും വേണ്ട , ആരുമറിയണ്ട,,ഈ വംശത്തിലെ ഈ തലമുറയിലെ ശക്തിയും ബലവും എനിക്ക് നന്നായിയറിയാം , ഊതി വീർപ്പിച്ചു വെച്ച കുമിള പോലെയാണ് , അങ്ങനെയൊരവസ്ഥയിൽ ആരും ഈ  കാര്യം അറിയരുത് ”

“അതെ ദേവമ്മെ ,, ഞാൻ അവിടെ പോയിട്ടുമില്ല ആരെയും കണ്ടിട്ടുമില്ല ”

 

“മതി മതി ,, അത് മതി ,,എനിക്കെന്‍റെ  കുടുംബമാണ് വലുത് , ഇവിടത്തെ ഒരാളുടെയും പ്രാണന് ഹാനിയുണ്ടാകരുത് “”തീർച്ചയായും ദേവമ്മെ ,,ഞാനായി ആരോടും ഈ കാര്യം പറയില്ല ”

അവർ ഒന്ന് മൂളി                   “

“ സാരഥി ?”

“എന്താ ദേവമ്മേ ?”

“ഇനി അയാള്‍ ആകുമോ ഇവിടെ നടന്ന നിഷ്ഠൂരമായ കൊലകള്‍ക്ക് പിന്നില്‍”

പെട്ടെന്നാണ് അയാള്‍ക്ക് ആ സംഭവം കൂടെ മനസില്‍ വന്നത്

“ദേവമ്മേ ,,അത് ,,, ചിലപ്പോ ,, ആകുമോ ദേവമ്മേ ,, എനിക്കും സംശയം ഇല്ലാതില്ല ,, ശിവശൈലത്തു കയറി ആക്രമിച്ചവരല്ലേ കൊല്ലപ്പെട്ടത്”

മഹാശ്വേത ദേവി വിറയലോടെ അയാളെ നോക്കി.

സാരഥി  ഭയത്തോടെ അവരെ തൊഴുതു  അവിടെ നിന്നും തിരിഞ്ഞു നടന്നു

 

“എല്ലാം കൊണ്ടും അനർത്ഥങ്ങൾ തന്നെയാണല്ലോ നാരായണ , ഒരു വശത്തു കലിശ൯മാർ , മറുവശത്ത് അറിവഴകനെന്ന അസുരന്‍  ” അവർ ഭീതിയോടെ ഉദ്യാനത്തിലെ കിഴക്കേകോണിലെ നാരായണ മണ്ഡപത്തിലെ നാരായണ  വിഗ്രഹത്തെ നോക്കി സ്വയം പറഞ്ഞു.

അവര്‍ ഭയനാശനത്തിനായി നാരായണ നാമം ജപിച്ച് കൊണ്ടിരുന്നു.

                                                              <<<<<O>>>>

                                   

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.