അപരാജിതന്‍ 35 [Harshan] 7906

ചത്ത് കിടക്കുന്ന മുതലയുടെ കഴുത്ത് ഭാഗത്തു തൊലിയിൽ മുറുകെ പിടിച്ചു കൊണ്ട് തൊലി ഉരിയാനാരംഭിച്ചു.

എല്ലാവരും അത്ഭുതത്തോടെ  ആ കാഴ്‌ച കണ്ടു നിന്നു.

ആദി മുതലയുടെ പുറം ഭാഗത്തു നിന്നും തൊലി ഉരിഞ്ഞു കൊണ്ട് മുതലയെ മലർത്തിയിട്ട് കീഴ്ഭാഗവും ഉരിഞ്ഞു കീറി വാൽഭാഗത്തെ വലിച്ചു ഊർത്തി മുതലയുടെ തോൽ പൂർണ്ണമായും ഊരിയെടുത്തു മണ്ണിലേക്ക് ഇട്ടു .

നല്ല ഭാരമുണ്ടായിരുന്നു തോലിന്.

“ആര്‍ക്കെലും മുതലയിറച്ചി വേണോ ?” അവന്‍ അവിടെ കൂടി നില്‍ക്കുന്നവരൊട് ചോദിച്ചു .

മുതലയിറച്ചിയുടെ രുചിയറിഞ്ഞിട്ടുള്ള അഞ്ചാറു പേര്‍ താല്‍പര്യം പറഞ്ഞു.

ഭാസുരന്‍റെ കൂട്ടാളികള്‍ അരിവാള് കൊണ്ട് അറുത്ത് അവര്‍ക്കുള്ള മാംസം കൊടുത്തു.

“മാമന്‍റെ പൊന്നിന് വേണോ “ അവന്‍ കളിയാക്കി ഗൌരിയോട് ചോദിച്ചു

“ഹീ ,,,,,,,” എന്നുപറഞ്ഞു അവള്‍ തലയാട്ടി വേണ്ട എന്നു കാണിച്ചു.

അതേ സമയം ഫോണിലൂടെ ഭാസുരന്‍ ഒരു ലക്ഷം രൂപയുടെ കച്ചവടം ഉറപ്പിച്ചു.

ആദിയോടു എത്ര ഷെയര്‍ വേണമെന്ന് ചോദിച്ചു.

അവന്‍ ചിരിച്ചു കൊണ്ട് നിരസിച്ചു.

“എടാ നീയൊക്കെ പോലീസ് പിടിക്കാതെ നോക്കണം , ഇതൊക്കെ നിയമവിരുദ്ധമാ “

“അതൊക്കെ ഞങ്ങള് നൊക്കികോളാ അണ്ണാ ,,, “ ഭാസുരന്‍ പറഞ്ഞു.

“എടാ ,,ഞാന്‍ വീട്ടിലുണ്ടാകും , എല്ലാം കഴിഞ്ഞു വാ നമുക്ക് കുറച്ചു പണികള്‍ ഉണ്ട് ,, “

“ശരി അപ്പുവണ്ണാ ,,ഇതൊന്നു ഒതുക്കി ഇവരെ പറഞ്ഞയച്ചിട്ടു അങ്ങോട്ടേക്ക് വരാം “

ഭാസുരന്‍ പറഞ്ഞു.

ആദി മുന്നില്‍ നടന്നു

ബഹുമാനത്തോടെ രണ്ടു ഗ്രാമീണര്‍ ആ മുതല തുകല്‍ എടുത്ത് ആദിയുടെ മണ്‍വീടിലേക്ക് നടന്നു.

അവര്‍ക്കു പുറകെ അവിടെ കൂടിയിരുന്ന ശിവശൈല ഗ്രാമവാസികളും.

<<<<O>>

മനുഷ്യനായി പിറന്ന ഒരുവനും ഇത് സാധിക്കില്ല എന്നു കരുതുന്ന ഒരു കാര്യത്തെ

തന്‍റെ  കരുത്തിനെ അറിയാത്തവർക്ക് മുന്നിൽ സകലതിനും മേൽ അവന്‍റെ  പ്രബലത്വം പ്രദർശിപ്പിക്കാനുള്ള  അവസരവും അതോടൊപ്പം അവന്‍റെ പ്രമാണിത്വത്തെ അല്പം ഭയം കൊണ്ട് ഗ്രാമീണരെ കൊണ്ട് അംഗീകരിപ്പിക്കാനും  ഒരുക്കിയതാകണം ആ രാക്ഷസമുതലയുടെ ആക്രമണം.അത് അറിയുന്നത് മൂന്നാം കണ്ണില്‍ അറിഞ്ഞത് കൊണ്ടാകാം ചുടല അവനോടു മുതല തുകല്‍ വേണമെന്ന് ആവശ്യപ്പെട്ടതും .

മറ്റൊരു മുന്നറിയിപ്പ് കൂടെ അതിലുണ്ട്

ഏതു  പ്രജാപതി തമ്പുരാൻ തന്നോട് എതിരിടാൻ വന്നാലും ഇതുപോലെ വലിച്ചു കീറി കാലപുരിക്ക് അയക്കുമെന്ന മുന്നറിയിപ്പ്,

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.