അപരാജിതന്‍ 35 [Harshan] 7906

പെട്ടെന്നായിരുന്നു

നദിയുടെ നടുക്ക് ഭാഗത്തു നിന്നു മൂന്നാൾ നീളവും അതിനൊത്ത ഉയരവുമുള്ള ഭീമാകാരനായ മുതലയുടെ ശരീരം വെള്ളത്തിൽ നിന്നും അതിശക്തിയിൽ എടുത്തെറിയപ്പെട്ട പോലെ കരയിലേക്ക് ഭ്ധൂം ,,,,,,,,” എന്ന ശബ്ദത്തോടെ വന്നു വീണത്.

.

ആ ഒരു നിമിഷം സർവ്വരും നിശബ്ദരായി പ്പോയി

അതെ സമയം തന്നെ

അടിത്തട്ടിൽ നിന്നും മുതല പിടിച്ച അറിവഴകൻ ജലോപരിതലത്തില്‍ വന്നു വായിലെ മുതലചോര നിറഞ്ഞ വെള്ളം തുപ്പികളഞ്ഞു,

അവനെ കണ്ടതോടെ സകലരും അത്ഭുതപ്പെട്ടു നിന്നുപോയി

അവൻ കടവിലേക്ക് നീന്തിയടുത്തു.

“അപ്പുവേട്ടാ ,,,,” എന്ന് കുട്ടികൾ അലറികരഞ്ഞുകൊണ്ടേയിരുന്നു.

അവൻ രണ്ടു മുത്തശ്ശ൯ മാരുടെയും അടുത്തേക്ക് വന്നു നിന്നു

അവരങ്ങേയറ്റം ആശ്ചര്യത്തോടെ അവനെ തൊട്ടു നോക്കി

ഒരു മുറിപ്പാടുപോലും അവന്‍റെ  ദേഹത്തില്ല എന്നതാണ് അവരെ അതിശയപെടുത്തിയത്.

“ഒന്നൂല്ല മുത്തശ്ശാ ,,,,,,,,,” എന്ന് അവൻ കുഴഞ്ഞിരിക്കുന്ന വൈദ്യരു മുത്തശനോട് പറഞ്ഞു കൊണ്ട് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു കരയിലേക്ക് കയറി

ഗ്രാമീണർ ബോധം വീണ്ടെടുത്ത് മുതലയുടെ അടുത്തേക്ക് ഓടിക്കൂടി

മുതലയുടെ വായ ഒടിച്ചു വയറു വരെ കീറി അടർത്തി വെച്ചിരിക്കുന്നു

മുൻ വരികളിലെ പല്ലുകൾ ഒടിഞ്ഞിരിക്കുന്നു

വെറും കൈ കൊണ്ട് ഒടിച്ചുകീറിയതെന്നു സാരം

ജലത്തിൽ മുതലയുടെ ആക്രമണത്തിൽ സിംഹത്തിനും ആനയ്ക്കും പോലും രക്ഷപെടുക കഠിനമാണ് എന്ന അറിവ് അവർക്കുണ്ടായിരുന്നു

അപ്പോൾ സാധാരണ മുതലയെക്കാൾ ശക്തനായ രാക്ഷസമുതലയെയാണ് വായടിച്ചു കീറി കൊലപ്പെടുത്തിയിരിക്കുന്നത് .

അവർ അത്ഭുതത്തോടെ അറിവഴകനെ ഉറ്റുനോക്കി നിന്നു.

 

“അമ്മേ ,,,,,അമ്മേ ,,,,,,മാമാ ,,അമ്മ ,അമ്മ “ അവനെ നോക്കി ഗൌരി കരഞ്ഞു.

“ഒന്നോല്ലെടി പൊന്നേ “ എന്നു പറഞ്ഞു കൊണ്ട്

“ചേച്ചി ,,,,,,,,ചേച്ചിയെ ,ഓയി ,,, ,,,,ഇങ്ങോട്ട് എഴുന്നേറ്റെ ” എന്ന് അവൻ വെള്ളം കുടഞ്ഞു വിളിച്ചു.

കസ്തൂരി കണ്ണുകൾ തുറന്നു

“അനിയാ ,,,,എന്ന് വിളിച്ചു കൊണ്ട് തേങ്ങികരഞ്ഞു ,,അവന്‍റെ  ദേഹത്ത് കൈ കൊണ്ട് തലോടി , അവനൊരു കുഴപ്പവുമില്ലെന്നു ഉറപ്പു വരുത്തി

തനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന ഭയത്താൽ കരഞ്ഞത് തന്‍റെ  ചോര തന്നെയാണ് എന്നത് അവനെ അല്പം നൊമ്പരപ്പെടുത്തി.

അവൻ കസ്തൂരിയെ  എഴുന്നേൽപ്പിച്ചു

അവൾ കണ്ടത് ഭീമൻ രാക്ഷസൻ മുതല വാ മുതൽ വയറു വരെ കീറി കിടക്കുന്നതാണ്.

അപ്പോളാണ് മുന്നിൽ അറിവഴകനല്ലല്ലോ സര്ക്കാര്‍ അല്ലേ എന്ന യാഥാർഥ്യം അവൾക്കു വീണ്ടും ബോധ്യമായത്..

 

മുത്തശ്ശന്മാർ എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാത്ത അവസ്ഥയിലും.

എല്ലാവരുടെ ഉള്ളിലും ഭയം എന്ന വികാരമാണ്

അതിനോടൊപ്പം അത്ഭുതവും.

ആദി എല്ലാവരെയും നോക്കി.

“ആഹാ നിങ്ങളെപ്പോ വന്നു “

“പേടിപ്പിച്ച് കളഞ്ഞല്ലോ അപ്പുവണ്ണാ ,,,” ഭാസുരന്‍ അവനെ കെട്ടിപ്പിടിച്ചു.

“ഒന്നൂല്ലെടാ … ഇതൊക്കെ ചീളു കേസ് “

“ഹോ ,,എന്തൊരു ഐറ്റമാ ഈ കിടക്കുന്നത്”

ഭാസുരന്‍ മുതലയെ നോക്കി പറഞ്ഞു.

ഭാസുരന്‍ കൂടെയുള്ളവരെ നോക്കി

“അണ്ണാ ,, ഇതിനെ ഞങ്ങള്‍ എടുത്തോട്ടേ ,, ഇതിന്‍റെ ഇറച്ചി ചുട്ടു തിന്നാന്‍ നല്ല രുചിയാ , പറയുന്ന കാശ് തന്നു വാങ്ങാനും ആളുണ്ട് “

ആദി അതുകേട്ട് ചിരിച്ചു.

“തോല്‍ എനിക്കു വേണം , ചുടല വേണമെന്ന് പറഞ്ഞിരുന്നു”

“അതണ്ണനു തന്നേക്കാം,, വാ അണ്ണാ ,,, “

അവര്‍ മുതലയുടെ അടുത്തേക്ക് നടന്നടുത്തു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.