അപരാജിതന്‍ 35 [Harshan] 7906

“എന്താ മക്കളെ “ എന്ന് മുത്തശ്ശന്മാ൪ ചോദിച്ചു

“അപ്പുവേട്ടനെ ആനമുതല പിടിച്ചു മുത്തശ്ശ ,,” എന്ന് കുട്ടികൾ ഒരേസ്വരത്തിൽ അലറി പറഞ്ഞു

“അയ്യോ ,അനിയാ ,,,,,,,,” എന്നാർത്തലച്ചു കരഞ്ഞു കൊണ്ട് കസ്തൂരി കുഞ്ഞിനെ താഴെ നിര്‍ത്തി  വെള്ളത്തിലേക്ക് ഇറങ്ങാൻ പോയെങ്കിലും മറ്റുള്ളവർ  അവളെ തടഞ്ഞു.

“അവള്‍ നെഞ്ചതടിച്ചു അലമുറയിട്ടു കരഞ്ഞു.

“ശിവശങ്കരാ ,,,,,,,,ചതിച്ചല്ലോ,,, കുഞ്ഞിനെ കാത്തോളണേ ” എന്ന് വൈദ്യര്‍  മുത്തശ്ശന്‍ ഭയത്തോടെ നിലവിളിച്ചു.

ശാംഭവിയിൽ ആനമുതല കയറിയാൽ അത് നദിയെ കളങ്കപെടുത്തുന്ന ദുഷ്ടശക്തികളുടെ ആക്രമണമായാണ് വിശ്വസിക്കുന്നത് , അത് ഗ്രാമത്തിനും ദോഷം എന്ന് കരുതപ്പെടുന്നു

“മോനെ ,,,,,,,,അറിവഴകാ ” എന്നലറി വിളിച്ചു കൊണ്ട് സ്വാമി മുത്തശ്ശൻ ആ കടവിലേക്ക് ഇറങ്ങി. ഒപ്പം തന്നെ വൈദ്യർ മുത്തശ്ശനും

വേറെ മുതലകൾ ഉണ്ടോ എന്ന് പോലും അവർ നോക്കിയില്ല

കരയിലെ ആനയുടെ ശക്തിയാണ് വെള്ളത്തിൽ മുതലയ്ക്ക്

മുതലയുടെ പിടിയിൽ നിന്നും മനുഷ്യന് രക്ഷപെടുക അസാധ്യം

കസ്തൂരി ഉറക്കെയുറക്കെ വിലപിച്ചു കൊണ്ടേയിരുന്നു.

നദിയിൽ എന്താണ് സംഭവിക്കുന്നത് എന്നാർക്കും മനസിലാകുന്നുണ്ടായിരുന്നില്ല

കുറച്ചു നേരത്തേക്ക് നല്ലപോലെ ഓളം വെട്ടൂന്നുണ്ടായിരുന്നു.

കുട്ടികളുടെ കരച്ചിൽ ഉറക്കെ മുഴങ്ങികൊണ്ടിരുന്നു.

അപ്പോളേക്കും ഓളം വെട്ടലും കഴിഞ്ഞു

കടവിന്‍റെ  മദ്യഭാഗത്തെ വെള്ളം രക്തത്താൽ ചുവന്നു തുടങ്ങി

“ചതിച്ചല്ലോ ശങ്കരാ ,,,,,,” എന്ന് മുത്തശ്ശന്മാർ അലറിക്കരഞ്ഞു.

കസ്തൂരി ബോധമറ്റു നിലം പതിച്ചു

മുത്തശന്മാർ നിൽക്കുന്നയിട൦ വരെ ചോര കൊണ്ട് ചുവന്നു

“അയ്യോ ,,,കുഞ്ഞേ ,,,,,,,അറിവഴകാ ” എന്നലറികൊണ്ടു വൈദ്യർ മുത്തശ്ശൻ കുഴഞ്ഞു വെള്ളത്തിൽ ഇരുന്നു പോയി.

<<<<O>>>>

അതെ സമയമാണ്

ശിവശൈലത്ത് ഭാസുരനും മറ്റു കൂട്ടാളികളും ഒരു സുമോയിൽ അങ്ങോട്ടേക്ക് വന്നത്.

ഗ്രാമവാസികൾ പുഴയിലേക്ക് ഓടുന്നത് കണ്ടവർ വേഗം അവരുടെയൊപ്പം അങ്ങോട്ടേക്ക് ഓടി.

“എന്താ ,എന്താ പറ്റിയത് ” ഭാസുര൯ ചോദിച്ചു

“അറിവഴകനെ മുതല കൊണ്ടുപോയി ”

‘അയ്യോ ,,അപ്പുവണ്ണ ,,, ” എന്നുറക്കെ അലമുറയോടു കൂടെ ഭാസുരൻ അതിവേഗമോടി.

അവനുപുറമെ കൂട്ടാളികളും

അവർ പുഴക്കരയിൽ ചെന്നു.

മധ്യഭാഗത്തു വെള്ളം ചുവന്നു കിടക്കുന്നു.

തളർന്നു വീണ കസ്തൂരിയെ തട്ടി വിളിച്ചു ഗൗരി കരയുന്നു.

ശംഭുവും ശങ്കരനും മുത്തശ്ശന്മാരും ഉറക്കെ നിലവിളിക്കുന്നു.

“മണിയണ്ണനോട് എന്തുപറയും അപ്പുവണ്ണാ,,എന്ന് വിലപിച്ചു കൊണ്ട് ഭാസുര൯ പുഴയിലേക്ക് ചാടാനായി കുതിച്ചു .

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.