അപരാജിതന്‍ 35 [Harshan] 7898

“സന്ധ്യസമയമായി മുത്തശ്ശന്മാരെ എനിക്ക് കുളിക്കണം , ജപിക്കണം ”

ആദി അവിടെ നിന്നും നേരെ വീട്ടിലേക്ക് കയറി.

തോർത്തും സോപ്പും എടുത്തു കൊണ്ട് ശാംഭവിയിലേക്ക് നടന്നു.

മുത്തശ്ശന്മാർക്കും ജപിക്കേണ്ട സമയമായതിനാൽ എല്ലാവരോടും പൂജ കഴിഞ്ഞുള്ള യോഗത്തിൽ പങ്കെടുക്കാൻ അറിയിച്ചു കൊണ്ട് അവരും തിരിച്ചു നടന്നു.

 

ആദി പുഴയിൽ നല്ലപോലെ നീന്തി തുടിച്ചുകൊണ്ടിരുന്നപ്പോൾ

ശംഭുവും ശങ്കരനും കുളിക്കാനായി കടവിലേക്ക് വന്നു.

“എന്തിനാ അപ്പുവേട്ടാ മുത്തശ്ശനെ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചത്  ?”

ശംഭു ചോദിച്ചു.

“നിനക്കെന്നോട് ദേഷ്യമായോ ശംഭു ”

“ആയി,, പേടിച്ചിട്ടാ,അപ്പുവേട്ടാ മുത്തശ്ശൻ അങ്ങനെയൊക്കെ പറഞ്ഞത് ആദ്യമായിട്ടാ ഒരാൾ മുത്തശ്ശനോട് ഇങ്ങനെയൊക്കെ കയർത്തു സംസാരിക്കുന്നത്, ഇങ്ങനെ ചെയ്യേണ്ടയിരുന്നു അപ്പുവേട്ടാ ” നിഷ്കളങ്കനായ ശംഭു ആദിയെ കുറ്റപ്പെടുത്തി സംസാരിച്ചു.

“എന്‍റെ  മനസ്സിൽ അന്നേരം എന്താണോ തോന്നിയത്  അതാ  പറഞ്ഞത് ”

“മുത്തശ്ശൻ ഇല്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ലല്ലോ അപ്പുവേട്ടാ ,, അപ്പുവേട്ടന് സംസാരിക്കാനല്ലാതെ ഒന്നും ചെയ്യാനാകില്ലല്ലോ,,അതല്ലേ മുത്തശ്ശൻ പോയി ക്ഷമ പറയാമെന്നു പറഞ്ഞത് ”

ശങ്കരന്‍ അപ്പുവിന്റെ മുഖത്തേക്ക് നോക്കി.

അവനു ശംഭുവിനോടു അപ്പൂവേട്ടന്‍ ആരെന്നു പറയാനും ആകുന്നില്ല എന്ന സങ്കട൦.

“അതാ ഞാനും പറഞ്ഞത് അതിനെന്നെ കിട്ടില്ല എന്ന് , രാജാക്കന്മാരുടെ കാലിൽ വീണു മാപ്പിരക്കാൻ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ” ആദി മറുപടി പറഞ്ഞു.

 

അപ്പോഴേക്കും  അന്തരീക്ഷമാകെ ഒരു വല്ലാത്ത മാറ്റ൦ പ്രകടമായി.

ഒരു വല്ലാത്ത കാറ്റും കോളും

“എടാ ശംഭു ,,നമ്മുടെ മുത്തശ്ശൻ എന്നും  ഈ മണ്ണിൽ നിലനിന്ന് കാണാൻ വേണ്ടിയാ ഞാനിന്നു ഇങ്ങനെയൊരു രംഗം  പോലുമുണ്ടാക്കിയത് , ഞാനുള്ളപ്പോൾ ഒരാളുടെയും കാലു പിടിക്കാൻ അങ്ങേരെ ഞാൻ അനുവദിക്കില്ല ,” ആദി വെള്ളത്തിൽ നിന്ന് കൊണ്ട് അവനെ നോക്കി പറഞ്ഞു.

ആദി അത് പറഞ്ഞു തീർന്നതും

നദിയിലെ വെള്ളം ശക്തിയിൽ മുകളിലേക്ക് ഉയർന്നു.

എന്തോ ഭീകരമായ ജീവി അവന് മേലേക്ക് കുതിച്ചു ചാടി വന്നു.

 

“അയ്യോ ,,,,,,,,” എന്നു കുട്ടികള്‍ ഉറക്കെയലറി

വെള്ളത്തിൽ നിന്നും മൂന്നാളുകളെ ഒരുമിച്ചു ചേർത്ത നീളവും അതിനൊത്ത ഭീകരമായ ശരീരത്തോട് കൂടിയ  ഒരു ഭീമാകാരനായ മുതലയാണ്  ആദിയുടെ മുകളിലേക്ക് കുതിച്ചു വന്നത്. പെട്ടെന്നുള്ള ആക്രമണമായതിനാൽ ആദിയുടെ നില തെറ്റി

“അപ്പുവേട്ടാ ,,,,,,,,,” എന്ന് വിളിച്ചു കൊണ്ട് കൊണ്ട് കുട്ടികൾ അലറി

 

മുതല വെള്ളത്തിലേക്ക് ആണ്ടുപോയപ്പോള്‍ മുതലയുടെ ദേഹത്തിന് അടിയില്‍ പ്പെട്ട ആദിയും വെള്ളത്തില്‍ താണുപോയി.

“അയ്യോ ,,,,,,,,,” എന്നുള്ള കുട്ടികളുടെ അലറിക്കരച്ചിൽ കേട്ട് മുത്തശ്ശന്മാരും ഗ്രാമത്തിലെ മറ്റുള്ളവരും അവിടേക്കു ഓടിവന്നു

പുറകെ കുഞ്ഞിനെയും ഒക്കത്തു ഇടുത്ത് കൊണ്ട് കസ്തൂരിയും.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.