“ഈ ശിവശൈലത്തിനു ഒരു തമ്പുരാനേയുള്ളൂ , അത് പ്രജാപതി രാജാക്കന്മാരല്ല , അത് ശങ്കരനാ ,, ഒരാളും ഈ മണ്ണിൽ കയറി നിങ്ങളെ ഒന്നും ചെയ്യില്ല , ഒരു തമ്പുരാക്കന്മാരും അതിനു ധൈര്യപ്പെടുകയുമില്ല ”
“നിനക്കെന്താ ഭ്രാന്തായോ ,,നീയാണോ ഈ മണ്ണിനെ കാക്കാൻ പോകുന്നത് ,,” ദേഷ്യത്തോടെ മുത്തശ്ശൻ ചോദിച്ചു.
“അതെ ,,,,,,,,അതെ ,,,,,ഞാൻ തന്നെ ” ഉറക്കെ അവൻ മറുപടി പറഞ്ഞു
“ഉരുട്ടി വെച്ച ഈ പേശികളല്ലാതെ ആരോഗ്യമുള്ള ഒരാളെ എതിരിടാനുള്ള ആരോഗ്യമില്ലാത്ത നീയോ ,, കഴിഞ്ഞ തവണ തിമ്മയ്യൻ മുതലാളിയുടെ കങ്കാണികൾ ഇവിടെ കയറി അക്രമം കാണിച്ചപ്പോൾ മണ്ണിൽ ഇഴഞ്ഞു നീങ്ങിയ നീയാണോ അറിവഴകാ ഞങ്ങളെ കൊട്ടാരത്തിലെ തമ്പുരാക്കൻമാരിൽ നിന്നും സ൦രക്ഷിക്കാൻ പോകുന്നത് ,,എവിടെയാടാ നിനക്കതിനുള്ള കരുത്ത് ? നിന്നെ വിശ്വസിച്ചു മുന്നോട്ടു പോയാൽ ഞങ്ങളെ തമ്പുരാക്കന്മാർ ജീവനോടെ കുഴിച്ചു മൂടും , ഞങ്ങളെ കൊലയ്ക്ക് കൊടുക്കാനായി വന്നതല്ലേ നീ ”
സ്വാമി മുത്തശ്ശൻ അവനെ ഉള്ളിലെ പേടിയും രോഷവും കൊണ്ട് ആക്ഷേപിച്ചപ്പോൾ അവൻ മറുപടിയൊന്നും പറയാതെ കസ്തൂരിയെ നോക്കി
കസ്തൂരിയും ആകെ വിഷമത്തിലായി.
ആര് വരുമെന്ന് പ്രതീക്ഷിച്ചാണോ സ്വാമി മുത്തശ്ശൻ ദിവസങ്ങൾ തള്ളിനീക്കിയത് ആര് വരാഞ്ഞിട്ടാണോ സ്വയം ആത്മാഹുതിക്ക് ശ്രമിച്ചത് ആ ആളെ തന്നെ തിരിച്ചറിയാൻ സാധിക്കാതെ അയാളോട് ദേഷ്യം കാണിക്കുന്നത് കണ്ടപ്പോൾ അവനാണ് രുദ്രതേജൻ എന്ന് പറയാൻ സാധിക്കാത്ത ഒരു വിഷമം ആദിയില്‍ ഉണ്ടായിരുന്നു.
ഈ മണ്ണിന്‍റെ സര്‍ക്കാര്‍ ആണ് എന്നറിയാതെ ആദിയെ വഴക്കു പറയുന്നതു കണ്ടപ്പോള്‍ കസ്തൂരിക്കും വിഷമം വന്നു.
“എന്തിനാ അറിവഴകാ ഈ ചതി ചെയ്തത് ?”
പളനി അണ്ണൻ അവനോടു വിഷമത്തോടെ ചോദിച്ചു.
“ഞങ്ങൾ പ്രജാപതികളോട് അടിമപ്പെട്ടവരാണ് , അവർ പറയുന്നതെന്തും അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് , ഇതിപ്പോ അദ്ദേഹം പോയി തമ്പുരാക്കന്മാരെ അറിയിക്കും അവർ പടനയിച്ച് വരും ,ഞങ്ങളെ ചിലപ്പോൾ കൊല്ലാനും മടിക്കില്ല”
“നിങ്ങളെയാരും ഒന്നും ചെയ്യില്ല , ഞാനിവിടെ ഉള്ളിടത്തോളം കാലം ”
“നിന്നെ ഞങ്ങൾക്ക് ഇഷ്ടമാണ് , പക്ഷെ ഈ പറയുന്ന നിന്‍റെ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസമില്ല , നിനക്ക് അവരെ എതിരിടാനുള്ള ഒരു കഴിവുമില്ല ,”പളനി അണ്ണൻ പറഞ്ഞു
“സ്വാമി ,,നമ്മളിനി എന്താ ചെയുക ” ഭയത്തോടെ വൈദ്യർ മുത്തശ്ശൻ ചോദിച്ചു.
“നമുക്ക് ഇപ്പോൾ തന്നെ കൊട്ടാരത്തിൽ പോകണം , പുറത്തു നിന്ന് സാഷ്ടാ൦ഗം വീണു ക്ഷമാപണം നടത്തണം , അറിവഴകാ നീയും ഞങ്ങളുടെ ഒപ്പം വരണം വന്നേ മതിയാകൂ നീ അവരുടെ കാലു പിടിച്ചു മാപ്പു പറയണം ”
“ഇല്ല ,,, തെമ്മാടികളായ ആ രാജാക്കന്മാരുടെ കാലിൽ വീണു മാപ്പു പറയാൻ അറിവഴകൻ ഒന്നുകൂടെ അമ്മയുടെ വയറ്റിൽ ജനിക്കണം ”
അത് കേട്ടപ്പോൾ സ്വാമി മുത്തശ്ശന് വീണ്ടും ദേഷ്യമായി.
“എങ്കിൽ ഇപ്പോൾ തന്നെ നീ ഇവിടെ നിന്നും ഇറങ്ങണം ,,,,,ഇറങ്ങിയേ പറ്റൂ ”
സ്വാമി മുത്തശ്ശൻ തന്‍റെ ഉറച്ച തീരുമാനം പറഞ്ഞു
“ഞങ്ങൾ പോയി കാലുപിടിച്ച് മാപ്പിരന്നു കൊള്ളാം ”
അത് കേട്ടപ്പോൾ കുട്ടികളും കസ്തൂരിയും ആകെ ആധിയിലായി.
അതുവരെ ശാന്തനായി നിന്നിരുന്ന ആദി ഒരു തമാശ കേട്ട പോലെ ഉറക്കെ ചിരിച്ചു.
സ്വാമി മുത്തശ്ശന് എതിരായി ചിരിക്കുന്നത് കണ്ടു സർവ്വരും ആശ്ചര്യപ്പെട്ടു.
“മുത്തശ്ശാ ,,എനിക്കിവിടെ താമസിക്കാൻ മാത്രമാണ് മുത്തശ്ശന്‍റെ അനുവാദം വേണ്ടിയിരുന്നത് ,പക്ഷെ ഇവിടെ നിന്നും എന്നോട് പോകാൻ പറയാൻ നിങ്ങൾക്കൊരാൾക്കും അധികാരമില്ല , ഞാൻ ഇവിടെ നിന്ന് എങ്ങോട്ടും പോകില്ല , പോകുകയുമില്ല “
“ഞാനീ ശിവശൈലത്തിന്‍റെ തലവനാണെങ്കിൽ എനിക്ക് നിന്നെ ഇവിടെ നിന്നും പുറത്താക്കാനുള്ള സകല അധികാരമുണ്ട് ” സ്വാമി മുത്തശ്ശൻ കോപത്തോടെ പറഞ്ഞു
“അറിവഴകനെ ശിവശൈലം മണ്ണിൽ നിന്നും ഇറക്കിവിടാൻ മുത്തശ്ശൻ ശിവമണി വാദ്യാരെ പരലോകത്തു നിന്നും കൊണ്ട് വരേണ്ടി വരും , അങ്ങേരു പറഞ്ഞാൽ ഞാനിവിടെ നിന്നുമിറങ്ങാ൦ ”
ചിരിച്ചു കൊണ്ട് ആദി മറുപടി പറഞ്ഞു.
അത് കേട്ടപ്പോള്‍ സ്വാമി മുത്തശ്ശന് മിണ്ടാട്ടം മുട്ടിപോയിരുന്നു.
{ശിവമണി വാദ്യാരുടെ രണ്ടു പെണ്‍മക്കളുടെ മക്കളാണ് സ്വാമിയയ്യ വൈദ്യരയ്യ അപ്പുവിന്‍റെ മുത്തശ്ശി അചല കസ്തൂരിയുടെ മുത്തശ്ശി എന്നിവര്‍ , ശിവമണി വാദ്യര്‍ അപ്പുവിന്‍റെ മുതുമുതു മുത്തശ്ശന്‍ തന്നെ }
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???