അപരാജിതന്‍ 35 [Harshan] 7906

പോയതിലും വേഗതയിൽ പാർത്ഥസാരഥി ഭയത്തോടെ ഓടിവരുന്നത് കണ്ട് എല്ലാരും അത്ഭുതപ്പെട്ടു.

“മാറ് ,,മാറ് ” അയാൾ ശിവലിംഗത്തിനു മുൻപിലായി കൂടി നിൽക്കുന്നവരോട് പറഞ്ഞു

അവർ വേഗം മാറി

അയാൾ ഭയത്തോടെ ആ വലിയ ശിവലിംഗത്തിനു മുന്നിൽ മണ്ണിൽ സാഷ്ടാ൦ഗം നമസ്കരിച്ചു കിടന്നു.

അതുകണ്ടു സർവ്വരും അതിശയത്തിലായി.

അയാൾ വേഗം എഴുന്നേറ്റ് ഓടി സ്‌കൂട്ടറിൽ കയറി.

സ്റ്റാര്‍ട്ട് ചെയ്തു നീങ്ങി

കസ്തൂരി ശങ്കരനെന്ന മഹാജ്ഞാനത്തെ അറിഞ്ഞവളാകയാൽ യാതൊരു അതിശയവും അവൾക്കുണ്ടായില്ല.അപ്പുവേട്ടന്‍റെ  മറ്റൊരു മുഖം കണ്ട ശങ്കരനും ആ കാഴ്ച അത്രയേറെ അതിശയം നൽകിയില്ല. എല്ലാവരും അവിടെ നിന്നും ആദിയെ തന്നെ നോക്കി നിന്നു.

സർവ്വരും ഭയത്തിലായിരുന്നു.

അന്നേരം , മുത്തശ്ശൻമാർ ഇരുവരും അവനു സമീപത്തേക്ക് നടന്നുചെന്നു.

അവരെ കണ്ടപ്പോൾ അവൻ ചുരുട്ട് ദൂരെയെറിഞ്ഞു.

പുറകിൽ കസ്തൂരിയും ശങ്കരനും ശംഭുവുമുണ്ടായിരുന്നു.

അവർക്കു പുറകെ ഗ്രാമീണരും.

രണ്ടു മുത്തശ്ശന്മാരും പേടിച്ചു വിരണ്ടിരിക്കുകയായിരുന്നു.

അവർ ആദിയുടെ മുന്നിൽ വന്നു നിന്നു.

ആദി ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരുവരെയും മാറി മാറി നോക്കി.

പെട്ടെന്നായിരുന്നു

 

“നീയാരാടാ ,,,,,,” സ്വാമി മുത്തശ്ശൻ ദേഷ്യത്തോടെ ചോദിച്ചു

പെട്ടെന്നുള്ള ആ ചോദ്യത്തിൽ  അവനൊന്നു പകച്ചു പോയിരുന്നു

 

“നീയാരാടാ ,,,,,നിന്നോടാ  ചോദിക്കുന്നത് നീയാരാ “അവന്‍റെ  ഇരു ചുമലിലും പിടിച്ചു കുലുക്കി കൊണ്ട് സ്വാമിമുത്തശ്ശൻ ചോദിച്ചു

 

“മുത്തശ്ശാ ,,ഞാൻ ,,,,”

 

“ഇവിടെ മറ്റുള്ള എല്ലാരുമായി പല പ്രശനങ്ങളുമുണ്ട് , ഇതിപ്പോ ഞങ്ങളുടെ യജമാന്മാരായ പ്രജാപതി തമ്പുരാക്കന്മാരെയല്ലേ നീ വെറുപ്പിലാക്കിയത് ,, ഇനിയിവിടെ എന്തൊക്കെ സംഭവിക്കുമോ ,,,,,എന്‍റെ   ശങ്കരാ ” സ്വാമി മുത്തശ്ശൻ തലയ്ക്ക് കൈ വെച്ച് മണ്ണിൽ ഇരുന്നു വിലപിച്ചു.

“കുഞ്ഞേ ,, എന്തിനാ കാര്യക്കാരനോട് അങ്ങനെയൊക്കെ പറഞ്ഞത് , ഈ ഗ്രാമം അവരുടെ ദാക്ഷിണ്യത്തിലല്ലേ  കഴിയുന്നത് , ഇക്കാരണത്താൽ അവർ വന്നു നമ്മളെയൊക്കെ ഒഴിപ്പിച്ചാലോ ,,നമ്മെ ഉപദ്രവിച്ചാലോ ” പേടിയോടെ വൈദ്യർ മുത്തശ്ശൻ അവനോട് ചോദിച്ചു

 

“നിനക്ക് എന്ത് കാര്യമുണ്ട് ,,നീ നാളെ അങ്ങ് പോകും ,ഞങ്ങൾക്കിവിടെ ജീവിക്കണ്ടേ ,, തമ്പുരാക്കന്മാരെ മുഷിപ്പിച്ചു കൊണ്ട് ഞങ്ങളെങ്ങനെ ഇവിടെ കഴിയും ,, അടുത്ത വാരം എന്‍റെ  പ്രാണൻ പോകും , അത് കഴിഞ്ഞാൽ  ഈ പാവങ്ങളുടെ ജീവിതം നീ കാരണം ദുസ്സഹമായില്ലേ ,,എന്ത് തെറ്റാടാ ഞങ്ങൾ നിന്നോട് ചെയ്തത് ”

ആദി എല്ലാം കേട്ടു നിന്നു. എന്നിട്ട് പറഞ്ഞു

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.