അപരാജിതന്‍ 35 [Harshan] 7906

ആദിനാരായണ ക്ഷേത്രത്തിൽ

പാർവ്വതിയും കുടുംബവും സന്ധ്യകഴിഞ്ഞുള്ള പൂജയിൽ പങ്കെടുക്കുകയായിരുന്നു.

വൈശാലിയിലെ മറ്റു നൂറ്റിഏഴു ക്ഷേത്രങ്ങളും ഇതിനോടകം ദർശിച്ചിട്ടുണ്ട്

എങ്കിൽ പോലും ഈ ക്ഷേത്രത്തിൽ നിന്ന് ഭഗവദ്ദർശനം ചെയ്യുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി തോന്നുന്നു.

വൈശാലിയിൽ ആദ്യമായി പണികഴിപ്പിച്ച നാരായണക്ഷേത്രമാണ്.

വേറെയെങ്ങും പോയില്ലെങ്കിലും ഇവിടെ വന്നു തൊഴാനാണ് ഗുരുനാഥൻ പറഞ്ഞതും.

അവൾ മനസ്സിൽ ചിന്തിച്ചു.

ഇവിടെ ആദിനാരായണനു മുന്നിൽ നിന്ന് തൊഴുമ്പോൾ അപ്പു കൂടെത്തന്നെയുള്ളതു പോലെ അനുഭവമാകുന്നു.

ഗുരുനാഥൻ ചൊല്ലിയനുഗ്രഹിച്ച ആ വാക്കുകൾ,

അതിപ്പോഴും കാതിൽ അലയടിക്കുന്ന പോലെ ,

ചിരായു൪വതി ദീർഘസുമംഗലി ഭവ എന്ന ആ അനുഗ്രഹം .

ദീർഘായുസ്സോടെ ദീർഘസുമംഗലി ആയി ഇരിക്കട്ടെ എന്ന ആ വാക്കുകൾ,

മണ്ണിൽ അവതരിച്ച ഭാർഗ്ഗവരാമസ്വരൂപനാണെന്നാണ് അദ്ദേഹത്തെ കുറിച്ചെല്ലാവരും പറയുന്നത്.

അത്രയുമേറെയുണ്ട് ആ ഐശ്വര്യവും ചൈതന്യവും

അങ്ങനെയൊരു മനുഷ്യൻ പറയുന്നത് പാഴ്വാക്കാകില്ല

അവൾ മനസ്സിലോർത്തു.

സർവ്വാഭരണവിഭൂഷിതനായി ദീപധൂപഅലങ്കാരങ്ങളോടെ പൂജകൾ കൈക്കൊള്ളുന്ന ആദിനാരായണവിഗ്രഹത്തിൽ  തന്നെ നോക്കി അവൾ ഉള്ളിലെ ആഗ്രഹ൦ പറഞ്ഞു.

“എന്‍റെയുള്ളിലെ മോഹമല്ല, എന്‍റെ ലക്ഷ്യമാണ് അപ്പു, എനിക്ക് തന്നെ തരണം ,

എന്‍റെ വിഷമങ്ങളിൽ കൂട്ടായി  എനിക്ക് താങ്ങാകുന്ന എന്‍റെ കണ്ണനോട് അത് മാത്രേ ചോദിക്കാനുള്ളു ,

വേറെയൊന്നും  വേണ്ട , അപ്പൂനെ  എനിക്ക് നഷ്ടപെടുത്തരുത് ,

എന്‍റെ മരണം വരെ ഞാൻ ഏകാദശി വ്രതമെടുത്തോളാ൦”

അപ്പോളേക്കും ആരതിയ്ക്ക് തുടക്കമായി.

ആരതിക്ക് ശേഷം ക്ഷേത്രപൂജാരി ആദിനാരായണ വിഗ്രഹത്തിനു മുന്നിലുള്ള കല്ലിൽ തേങ്ങയുടച്ചു. അർച്ചന തട്ടത്തിൽ വെച്ച് കൊണ്ട് അതുമായി പുറത്തേക്ക് വന്നു

“പാർവ്വതി , മൃഗശീർഷം “ എന്ന് പറഞ്ഞു

അവളുടെ പേരിലുള്ള അർച്ചന തട്ട൦ അവൾക്കു കൈമാറി.

“നല്ല ശകുനമാണല്ലോ , നാളികേരം കണ്ടില്ലേ ഒരു ചിന്നൽപോലും വീഴാതെ കൃത്യം പാതിയായി തന്നെ മുറിഞ്ഞിരിക്കുന്നു, സൗഭാഗ്യമാണ് , ഉള്ളിലെന്തു നിനച്ച്‌ പ്രാർത്ഥിച്ചുവോ  അത് നാരായണസ്വാമി നടത്തിത്തരും “

ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ കാതുകൾക്ക് ഒരു കുളിരും ഹൃദയത്തിനു നവോന്മേഷവും ലഭിച്ചു

അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.

താൻ എന്ത് നിനച്ചുവോ , അത് അതുപോലെ കണ്ണൻ നടത്തിത്തരും എന്നുള്ള ഉറപ്പല്ലേ അതിനുള്ള തെളിവല്ലേ കൃത്യം പാതിയായി ഉടഞ്ഞ നാളികേരം, അവളതിൽ തൊട്ടുവണങ്ങി.

പൂജാരി എല്ലാവര്ക്കും തീർത്ഥവും കളഭവും നൽകി.

അവിടെ അല്പം നേരം കൂടെ നിന്നു

അവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന പുളിയോധാരയും കഴിച്ചവർ അവിടെ നിന്നും തിരികെ ദേവർമഠത്തിലേക്ക് പുറപ്പെട്ടു

<<<<O>>>

 

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.