അപരാജിതന്‍ 35 [Harshan] 7906

“നിങ്ങളാരാ ,,നിങ്ങൾക്കെന്താ വേണ്ടത് ” ഭയത്തോടെ പാർത്ഥസാരഥി ചോദിച്ചു

“ഹ ഹ ഹ ,,,,,,ഞാനോ ,,,,,,,,,,,,” ആദി മുകളിലേക്ക് മുഖമുയർത്തി പൊട്ടിചിരിച്ചു

എന്നിട്ടു മുഖം അല്പം ക്രുദ്ധഭാവത്തിൽ പിടിച്ചു

അയാളാകെ ഭയന്ന് പോയിരുന്നു

മുഖം അല്പം താഴ്ത്തി ചുവന്ന കണ്ണുകളോടെ അയാളുടെ കണ്ണിൽ ക്രൗര്യഭാവത്തോടെ ദൃഷ്ടി പതിപ്പിച്ചു

ആ നോട്ടത്തിൽ അയാളുടെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു

മരണം മുന്നിൽ കണ്ടപോലെ അയാൾ ഭയന്ന് വിറച്ചു

 

അണുവാകി പൊരുളാകി അണ്ഡമാകി

അണ്ഡമതില്‍ ആടുകിന്ട്ര ഭൂതമാകി

ഉണര്‍വ്വാകി ഒളിയാകി ഇരുളുമാകി

ഓംകാരം ശെയ്കിന്ട്ര നാദമാകി

ഗണമാകി പൊഴുതാകി കാലമാകി

കലൈജ്ഞാന വടിവാകിയിരുപ്പവനേ നാന്‍

അന്ത ആട്ടം ആടികോൺട്രിറുപ്പവനും നാൻ

വിളയാടി കോൺട്രിറുപ്പവനും നാൻ

ചിലരെന്നെ രുദ്രനെന്നും ,

ചിലർ ശങ്കരനെന്നും വിളിക്കും 

എല്ലാമാണ് ഞാൻ”

 

വൈഷ്ണവഭൂമിയിൽ ശിവനാമവും ശിവസ്വരൂപങ്ങളും ഉയർന്നപ്പോൾ ഞെട്ടിവിറച്ചു കൊണ്ടയാൾ നിന്നുപോയി.

അവന്‍റെ  അന്നേരത്തെ സംഹാരഭാവം കണ്ടപ്പോൾ തന്നെ അയാളുടെ ദേഹം തളർന്നുതുടങ്ങി.

“ഈ മണ്ണിനു സംരക്ഷകനായി ഞാനുണ്ട് ,

ഒരു പ്രജാപതിയും  എന്നെ ഒരു മയിരും ചെയ്യില്ല

നിങ്ങൾക്ക് വേണമെങ്കിൽ അവരോടു പറയാം

ഞാനിവിടെയുണ്ടെന്ന്,,

പക്ഷെ അത് കാലനെ കൊട്ടാരത്തിലേക്ക്

ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാകും ,, “

 

ഭയന്ന് വിറച്ചു കൊണ്ട് പാർത്ഥസാരഥി ആ നിൽപ്പ് നിന്നു.

“എല്ലാം മനസിൽ വെച്ചാൽ നിങ്ങളുടെ തമ്പുരാക്കന്മാർക്ക് ഗുണം ,,”

ആദി വലത്തേ കൈയുയർത്തി കാണിച്ചു

കൈ വിരലുകൾ മടക്കി ഒരു പുഞ്ചിരിയോടെ

 

“ഞാൻ വന്നത് ശിവശൈലത്തേക്കാ,,

ശിവനെന്ന സംഹാരകന്‍റെ മണ്ണിലേക്ക്,,

അപ്പോൾ ഈ കൈയിൽ ഇനിയും ചോര കൊണ്ട് നനയിപ്പിക്കുവാൻ

എനിക്കൊരു മടിയുമില്ല ,,

 

മുഖം കൂടുതൽ രൗദ്രമായികൊണ്ടവൻ പറഞ്ഞതും പാർത്ഥസാരഥി അതുകേട്ടു നടുങ്ങി വിറച്ചു.

 

“ആ വംശത്തില്‍ ഒരെണ്ണത്തിനെയും ഞാൻ ബാക്കിവെച്ചേക്കില്ല ,,

ആണായാലും പെണ്ണായാലും ,,അറുത്ത് കൊല്ലും ഞാൻ,,

പണ്ട് ഭാർഗ്ഗവരാമൻ ക്ഷത്രിയരുടെ തല അറുത്ത് തള്ളിയ പോലെ “

 

ഭയവിഹ്വലനായ അയാൾ കൈകൾ കൂപ്പി നിന്നുപോയി

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.