അപരാജിതന്‍ 35 [Harshan] 7906

അതെ സമയം തന്നെ

ആദി പാർത്ഥസാരഥിക്ക് നേരെ മുഖം തിരിച്ചു

അവന്‍റെ   മുഖം കണ്ട മാത്രയിൽ ഞെട്ടിത്തരിച്ചു കൊണ്ട് പാർത്ഥസാരഥി പിന്നോട്ടെക്കു മാറി.

ആദി അപ്പോൾ തന്നെ പാർത്ഥസാരഥി നിൽക്കുന്ന വശത്തേക്ക് തിരഞ്ഞു അയാൾക്ക് അഭിമുഖമായി  ബോണറ്റിൽ ഇരുന്നു

കാലിൽന്മേൽ കാൽ കയറ്റിവെച്ചു.

രാജരാജ ചക്രവർത്തിയെ പോലെ

 

“ഹ ഹ ഹ ഹ ,,,,,,,,,,,,,,….

“ഞാൻ പ്രജാപതികളുടെ കാലൻ ,

ഇപ്പോ മനസിലായില്ലേ പാർത്ഥസാരഥിക്ക്

ഹഹഹഹ “

ഉറക്കെയവൻ അട്ടഹസിച്ചു.

 

അങ്ങ് ദൂരെ മണ്ണ് ശിവലിംഗത്തിനു സമീപം ഭയത്തോടെ നിന്നിരുന്ന ഗ്രാമീണർ ഭയത്തോടെ ആ കാഴ്ച കണ്ടു നിന്നു ,

കസ്തൂരിയുടെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു.

ധൈര്യത്തിന്‍റെ  സുരക്ഷിതത്വത്തിന്‍റെ  തണലേറ്റ പുഞ്ചിരി

 

അവിടെയിരിക്കുന്നത് ചക്രവർത്തിയെ പോലെയിരിക്കുന്നത് മഹാദേവനയച്ച സർക്കാർ ആണ് എന്ന ബോധമവളുടെ രോമങ്ങളെ പോലും ത്രസിപ്പിച്ചു.

 

“നിങ്ങൾ ,,,നിങ്ങൾ ,,, ” ഭയത്തോടെ അയാൾ ആദിയെ നോക്കി ചോദിച്ചു

“ഞാൻ തന്നെ ,,അറിവഴകൻ ,,, ഇനി കൂടുതൽ വല്ലതും പറയണോ ”

“വേ ,,,വേ,,,,,,വേണ്ടാ ,,” അയാൾ പറഞ്ഞു

 

“അവിടെ ആ ശിവലിംഗം അത് സ്ഥാപിച്ചത് ഞാനാ,,

അതുടയ്ക്കാൻ തന്‍റെ  കൈ പൊങ്ങിയാൽ ,,,

തന്‍റെ  കൈയും കാലും തലയും ഈ മണ്ണിൽ വേർപെട്ട് കിടക്കും ,,,മനസിലായോ ”

“ഉവ്വ് ,,,,ഉവ്വ്,,” ഭയത്തോടെ അയാൾ വിയർത്തൊലിക്കുന്ന നെറ്റി തടവി പറഞ്ഞു.

“തന്‍റെ മാത്രമല്ല ,, അതിനു കൽപ്പനയിട്ട രാജാവിന്‍റെയും , ഈ അറിവഴക൯ ചെയ്യുന്നതേ പറയു ”

പുകയൂതി കൊണ്ട് ആദി അയാളുടെ മുഖത്തേക്ക് തീക്ഷ്ണമായ ഭാവത്തോടെ നോക്കിപ്പറഞ്ഞു

അയാൾ തൂവാല കൊണ്ട് മുഖമമർത്തി തുടച്ചു.

 

“ഈ മണ്ണിൽ നിന്നും എന്നെ പുറത്താക്കാൻ ഒരു നായ്ക്കൾക്കും അധികാരമില്ല ,,ആണും പെണ്ണും കെട്ട തന്‍റെ പ്രജാപതി തമ്പുരാൻമാർ കാണിക്കുന്ന തീട്ടൂരം കണ്ട് ഭയക്കുന്നവനല്ല ഞാന്‍ ,,, ഇത് ചോര വേറെയാ ”

 

അതുകേട്ട് ഭയത്തോടെ പാര്‍ത്ഥസാരഥി ആദിയോട് പറഞ്ഞു

“നിങ്ങൾ ,,നിങ്ങൾ വലിയ തെറ്റാണ് ചെയ്യുന്നത് പ്രജാപതി പൊന്നുതമ്പുരാക്കന്മാർ അറിഞ്ഞാൽ ,,നിങ്ങളെ ,,,,” പാര്‍ത്ഥ സാരഥി അതും പറഞ്ഞു മുഴുമിക്കും മുന്പെ

 

“മയിര് ,,”

ആദി മുടിയിൽ തൊട്ടു കൊണ്ട് പറഞ്ഞു

അയാൾ ആശങ്കയോടെ ആദിയുടെ മുഖത്തേക്ക് നോക്കി.

“തന്‍റെ തമ്പുരാന്മാർ എന്നെ മയിരുണ്ടാക്കും”

തമ്പുരാക്കൻമാരറിഞ്ഞാൽ ഞാനല്ല ഭയക്കേണ്ടത് , അവര്‍ ,,,

അവരെന്നെ ഭയന്നെ മതിയാകൂ ,,,

എതിരിടുന്നത് കാലകാലനോട് ,

അറുത്തെടുക്കും ഞാൻ ഓരോ നാവും തലയും ”

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.