അപരാജിതന്‍ 35 [Harshan] 7906

“കൊട്ടാരത്തിലെ കാര്യക്കാരനോ കാവല്‍നായയോ ,,ആരായാലും അറിവഴകനെ കാണണമെങ്കിൽ   അറിവഴകന്‍റെ   മുന്നിൽ വന്നു നിൽക്കണം ,,,,,,,,” ശങ്കരൻ പേടിയോടെ പറഞ്ഞു

പാർത്ഥസാരഥി കോപത്തോടെ പല്ലിറുമ്മി.

“അങ്ങനെ പറഞ്ഞോ അവന്‍ “ ദേഷ്യത്തോടെ ചോദിച്ചു.

“ഉവ്വങ്ങുന്നെ,,പിന്നെ വേറെയൊന്ന് കൂടെ പറഞ്ഞു”

“എന്ത് ?”

“അപ്പുവേട്ടന്‍റെ കൈയിടുക്കിലെ രോമം ചെരയ്ക്കാന്‍ പ്രജാപതി മഹാരാജാവിനെ എത്രയും പെട്ടെന്നു ക്ഷൌരക്കത്തിയും കൊടുത്തയക്കണമെന്ന് , ചായക്കാശ് കൊടുക്കാമെന്നും പറഞ്ഞു”

കസ്തൂരി അത് കേട്ടു ചിരിക്കാന്‍ വെമ്പിയെങ്കിലും കൈ കൊണ്ട് ചിരി തടുത്തു.

 

ശങ്കരൻ പറഞ്ഞത് കേട്ട് പേടിയോടെ മുത്തശ്ശന്മാർ ക്ഷമാപണം നടത്തുന്ന പോലെ പാർത്ഥസാരഥിയെ നോക്കി  ദയനീയതോടെ കൈകൾ കൂപ്പി.

“ആ ചെറ്റയ്ക്കു അത്രക്കും ധൈര്യമോ ?” കോപം കൊണ്ട് ജ്വലിച്ചു പാര്‍ത്ഥസാരഥി പറഞ്ഞു.

“ഒന്നു കൂടെ പറഞ്ഞു , അങ്ങുന്നെ “ ശങ്കരന്‍ പറഞ്ഞു

“എന്ത് പറഞ്ഞു ?”

“അപ്പുവേട്ടന്‍റെ ലങ്കോട്ടി കഴുകാന്‍ കൊട്ടാരത്തിലെ പെണ്ണുങ്ങളെ കിട്ടുമോ എന്നു ചോദിച്ചു , രാജമാതാവോ രാജകുമാരിയോ ആരായാലും അപ്പൂവേട്ടന് കുഴപ്പമില്ലാന്ന്, അവര്‍ക്കും ചായക്കാശ് കൊടുക്കാമെന്നറിയിച്ചിട്ടുണ്ട് “

“ശങ്കരാ,,,,,,,,” എന്നു ഉറക്കെ സ്വാമി മുത്തശ്ശന്‍ അവനെ തലയില്‍ കൈ വെച്ചു വിളിച്ച് പോയി .

“ചെറ്റ നായ്ക്കളെ ,,കൊട്ടാരം വകയില്‍ കിടന്നു നിനക്കൊക്കെ ഇത്രയും അഹങ്കാരമല്ലേ ,, ആ തെണ്ടിയെ ഞാന്‍ കാണട്ടെ  ഈ സാരഥി ആരെന്നു അവനെ അറിയിച്ചു കൊടുക്കുന്നുണ്ട്” അരിശത്തോടെ പാർത്ഥസാരഥി ആദിയുടെ ജീപ്പിന് നേരെ നടന്നു.

“എന്തൊക്കെ സംഭവിക്കുമോ എന്ന ഭയത്തോടെ മുത്തശ്ശന്‍മാര്‍ അവിടെ തന്നെ കൈ കൂപ്പി വിറയലോടെ നിന്നു.

കസ്തൂരി ശങ്കരനെ നോക്കി ചിരിച്ചു.

ശങ്കരന്‍ തിരിച്ചും.

അറിവഴകനെ കൊല്ലാനുള്ള കോപത്തോടെയാണ് അതിവേഗം പാർത്ഥസാരഥി നടന്നത്.

അയാൾ നടന്നു ആദി പുറം തിരഞ്ഞിരിക്കുന്ന ജീപ്പിനു സമീപമെത്തി.

അയാൾ വാ തുറക്കും മുൻപേ

അവൻ സംസാരിച്ചു തുടങ്ങി

“വരണം ,വരണം ,,മിസ്റ്റർ പാർത്ഥസാരഥി , ദി മാനേജർ ഓഫ് പ്രജാപതി പാലസ് ഈയൊരു കൂടികാഴ്ചക്കായി ഏറെ നാൾ ഞാൻ കാത്തിരിക്കുകയായിരുന്നു”

“നീയാരാടാ,, പ്രജാപതി പൊന്നു തമ്പുരാക്കൻമാരെ പൊലയാട്ട് പറയാൻ തക്ക ധൈര്യം നിനക്കെങ്ങനെയുണ്ടായി”

“അതോ ,,, അത് പിറന്ന വയറിന്റെയും ഉണ്ടാക്കിയ  ബീജത്തിന്റെയും ഗുണം ”

അവൻ തിരിഞ്ഞിരുന്നു തന്നെ പുക തള്ളി പറഞ്ഞു.

അത് കൂടെ കേട്ടതോടെ പാർത്ഥസാരഥി കൂടുതൽ ദേഷ്യത്തിലായി.

“ഈ നാട് വിട്ടുപോണം എന്ന് കല്പന തന്നിട്ട് അതനുസരിക്കാതെ  എന്നെ അപമാനിച്ചിവിടെ  വരെ വരുത്താൻ തക്ക ആരാടാ നീ , ഇങ്ങോട്ട് തിരിയെടാ  ”

ആദി ഒന്നും മിണ്ടിയില്ല

പകരം ആ ഇരിപ്പിൽ പല വട്ടം പുക വലിച്ചൂതികൊണ്ടിരുന്നു.

“നിന്നോടാ ചോദിച്ചത് നീയാരാണെന്ന് ?” കോപം കൊണ്ട് ശബ്ദം ഉയർത്തി പാർത്ഥസാരഥി ചോദിച്ചു.

പ്രജാപതികളുടെ  കാലൻ “

 

ഉറച്ച സ്വരത്തോടെ ആദി പറഞ്ഞു.

നടുക്കത്തോടെ പാർത്ഥസാരഥി ഒന്ന് വിറച്ചു

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.