അപരാജിതന്‍ 35 [Harshan] 7906

“അറിവഴകനോ ,,,അവനീ നാട് വിട്ടു പോകണം എന്ന് കല്പന തന്നിരുന്നതല്ലേ , അവനിതു വരെ പോയില്ലേ ” കോപത്തോടെ പാർത്ഥ സാരഥി സ്വാമിഅയ്യയെ നോക്കി ചോദിച്ചു.

അദ്ദേഹം ആകെ വിഷമാവസ്ഥയിലായി എന്ത് മറുപടി പറയണമെന്നറിയില്ല

പാർത്ഥ സാരഥി ശങ്കരനെ നോക്കി

“അവനിവിടെയുണ്ടോടാ ?”

“ഉണ്ടങ്ങുന്നേ ,,ദോ ” എന്നുപറഞ്ഞു  അകലെ ജീപ്പിന്‍റെ  ബോണറ്റിൽ പിന്തിരിഞിരുന്നു ചുരുട്ട് വലിച്ചു പുക വിടുന്ന  ആദിയെ,  ശങ്കരൻ ചൂണ്ടികാണിച്ചു.

 

“ആ പുകവലിക്കുന്ന എട്ടനാ,,അറിവഴകന്‍ “

പാർത്ഥ സാരഥി അങ്ങോട്ടേക്ക് നോക്കി .

 

 

“ വിളിച്ചു കൊണ്ട് വാടാ അവനെ , വേഗമാകട്ടെ  ” എന്ന് ക്രുദ്ധനായി അയാള്‍  ശങ്കരനോട് പറഞ്ഞു

“മോനെ ,,വേഗം അപ്പുവേട്ടനെ വിളിച്ചു കൊണ്ട് വാ ” വൈദ്യർ മുത്തശ്ശൻ പേടിയോടെ ശങ്കരനെ ഉപദേശിച്ചു.

 

ശങ്കരൻ വേഗമോടി പതിവില്ലാതെ ജീപ്പിന്‍റെ  ബോണറ്റിൽ ഇരുന്നു കൊണ്ട് പുക വലിക്കുന്ന അപ്പുവേട്ടന്‍റെ  അരികിലേക്ക് “അപ്പുവേട്ടാ ,,,” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടി ചെന്നു.

ജീപ്പിനു സമീപത്തായി നിന്നു.

പുറം തിരിഞ്ഞിരിക്കുന്ന ആദി അവനെ നോക്കാതെ തന്നെ ചോദിച്ചു.

പതിവിലും ഗാ൦ഭീര്യമുള്ള ശബ്ദത്തിൽ.

“എന്താടാ കുഞ്ഞേ  ?”

“അപ്പുവേട്ടാ ,,,അവിടെ,,,അവിടെ ,,,”

അവന്‍ കൈ ചൂണ്ടി കാണിച്ചു.

“ഉം ,,,അവിടെയെന്താ ?”

കൊട്ടാരകാര്യക്കാരൻ അങ്ങുന്ന് വന്നിട്ടുണ്ട് , അപ്പുവേട്ടനെ വിളിക്കുന്നു , വേഗം അവിടെയ്ക്ക് വാ അപ്പുവേട്ടാ ” അവൻ അണച്ച് കൊണ്ട് പറഞ്ഞു

“അയാളെന്തിനാടാ എന്നെ കാണുന്നത് ?”

“നമ്മുടെ ,,നമ്മുടെ ശിവലിംഗം പൊളിക്കാൻ കല്പിച്ചു , അപ്പൊ കസ്തൂരിയേച്ചി അപ്പുവേട്ടനോട് ചോദിക്കണമെന്ന് അങ്ങുന്നിനെ അറിയിച്ചു ”

ആദി മെല്ലെ വലത്തേക്ക് മുഖം തിരിച്ചു ഒരു പുക ശക്തിയായി പുറത്തേക്ക് തള്ളി.

“പാര്‍ത്ഥസാരഥിയാണോ ?”

“അതേ അപ്പുവെട്ടാ ,,,അങ്ങുന്ന് തന്നെയാ “

“അയാള്‍ ശിവലിംഗം പൊളിക്കണമെന്ന് പറഞ്ഞോ “ അവന്‍ ഗൌരവത്തോടെ ചോദിച്ചു.

“ഉവ്വു അപ്പുവെട്ടാ ,,ഒന്ന് വേഗം വാ അപ്പുവേട്ടാ ,,അങ്ങുന്നിനെ പിണക്കല്ലേ ,, കൊട്ടാരക്കാരല്ലേ ”

അത് കേട്ടതും

അവൻ ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി.

അത് കേട്ടപ്പോൾ തന്നെ ശങ്കരനു ഭയം വർദ്ധിച്ചു.

“വാ ,,അപ്പുവേട്ടാ ,,,പേടിയാവണൂ ” അവൻ അപേക്ഷിച്ചു.

“നീ ഞാൻ പറഞ്ഞത് അയാളോട് പറഞ്ഞാൽ മതി, ഞാൻ എന്തായാലും വരുന്നില്ല ”

“അപ്പുവേട്ടാ ,,,,അത് ”

“നീ പോയി പറയെടാ ,, “

ആദി അവനു അയാളോട് പറയാൻ ഉള്ളത് പറഞ്ഞുകൊടുത്ത് കൊണ്ട് അവനെ അവിടെ നിന്നും ഓടിച്ചു

എന്നിട്ട് ചില്ലിൽ ചാരി ഇരുന്നു കൊണ്ട് ചുരുട്ട് വലിച്ചുകൊണ്ടേയിരുന്നു.

ശങ്കരൻ ഓടി അവിടെയെത്തി

“എന്താടാ ,,അവനെവിടെ , അവനെ വിളിക്കാനല്ലേ നിന്നെ പറഞ്ഞുവിട്ടത് ?” പാർത്ഥസാരഥി സംശയത്തോടെ ചോദിച്ചു

“അങ്ങുന്നേ ,,അപ്പുവേട്ടൻ വന്നില്ല പക്ഷെ അങ്ങുന്നിനോട് ഒരു കാര്യം പറയാൻ പറഞ്ഞു ”

“എന്ത് ”

അവനതു പറയാൻ മടിച്ചു

“പറയെടാ ” അയാൾ കല്പിച്ചു.

അവന്‍ മടിച്ച് തന്നെ നിന്നു

“നിന്നോടു പറയാനല്ലേ പറഞ്ഞത്” അയാള്‍ കോപിച്ചു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.