അപരാജിതന്‍ 35 [Harshan] 7906

ഉറച്ച ആത്മവിശ്വാസത്തോടെ കസ്തൂരി അത് പറഞ്ഞപ്പോൾ അൽപനേരത്തേക്കെങ്കിലും ഇരുവരുടെയും ഭീതി വഴിമാറി പോയിരുന്നു.

ആപത്തിൽ വിഷമതകളിൽ ശങ്കരനാമം ജപിക്കുന്ന നാവിനെ മഹാദേവൻ സംരക്ഷിക്കുമെന്നു കുട്ടികൾക്ക് അറിവില്ലെങ്കിലും  കസ്തൂരിക്ക് ആ തിരിച്ചറിവുണ്ടായിരുന്നു.

/////////

അപ്പോളാണ്

ഒരു സ്‌കൂട്ടർ ശബ്‌ദം കേട്ടത്

അവർ തിരിഞ്ഞു നോക്കി

നോക്കിയപ്പോൾ കൊട്ടാരത്തിലെ പ്രധാനിയായ പാർത്ഥസാരഥി അങ്ങുന്ന് വരുന്നു.

അവർ മൂവരും ഒന്ന് ഭയന്നു.

അയാൾ സ്‌കൂട്ടർ ഒതുക്കി ഇറങ്ങി

കവാടത്തിൽ ഒരാൾപൊക്കത്തിലുള്ള ശിവലിംഗം കണ്ടപ്പോൾ തന്നെ അയാളൊന്നു അമ്പരന്നു.

അതൊന്നും പാടില്ലാത്തതാണ്.

അയാൾ വേഗം തന്നെ അവരുടെ സമീപമെത്തി.

“ഇതെന്താ ഇത് ,,ആരാ ഇതിവിടെ സ്ഥാപിച്ചത് ?”

കസ്തൂരി ചേലത്തുമ്പ് കൊണ്ട് ശിരസ് മറച്ചു.

“എവിടെ ഇവിടത്തെ മുതിർന്നവർ ?” ഈർഷ്യയോടെ പാർത്ഥസാരഥി ചോദിച്ചു

അതുകേട്ടു ശങ്കരൻ വേഗം പോയി മുത്തശ്ശൻമാരെ വിളിച്ചു കൊണ്ട് വന്നു.

അയാളെ കണ്ടു രണ്ടു മുത്തശ്ശന്മാരും തലക്കെട്ട് അഴിച്ചു ചുമലിൽ ഇട്ടു കൈകൂപ്പി

“ഇവിടത്തെ കുട്ടികളെ രക്ഷിച്ചു കൊണ്ട് വന്നവരു പണിതതാ അങ്ങുന്നേ ” ഭവ്യതയോടെ കൈ കൂപ്പി സ്വാമിയയ്യ പറഞ്ഞു .

 

“ഇതൊക്കെ പ്രജാപതി തമ്പുരാക്കന്മാർ അറിഞ്ഞാൽ എന്താ സംഭവിക്കുക എന്നറിയില്ലേ ,ഞാനിവിടെ വന്നത് എത്ര നന്നായി ,, ഈ ശിവലിംഗം ഇപ്പോൾ തന്നെ നശിപ്പിച്ചു കളയണം ,,വേഗമാകട്ടെ , ഉടച്ചു കള ,വേഗമാകട്ടെ ”

എല്ലാവരും ഭയത്തോടെ മടിച്ച് നിന്നു

“പറഞ്ഞത് കേട്ടില്ലേ ,, ഉടച്ചു കളയാനല്ലേ പറഞ്ഞത് ” പാർത്ഥസാരഥി കോപിച്ചുകൊണ്ട് പറഞ്ഞു.

 

“അങ്ങുന്നേ ,,,ഞങ്ങൾക്ക് ഒരാളോട് ചോദിക്കാനുണ്ട് ” ധൈര്യത്തോടെ കസ്തൂരി അയാളെ നോക്കി പറഞ്ഞു.

അത് കേട്ടപ്പോൾ അയാൾക്ക് ദേഷ്യം വർദ്ധിച്ചു

 

“കൊട്ടാരത്തിലെ കാര്യക്കാരന്‍റെ   വാക്കുകൾക്ക് എതിർശബ്ദമോ , ആരോടാ നിങ്ങൾക്ക് ചോദിക്കാനുള്ളത് ”

അങ്ങേയറ്റം കോപത്തോടെ പാർത്ഥസാരഥി തിരക്കി

അവൾ പറയുന്നത് കേട്ട് മുത്തശ്ശൻമാർ ഇരുവരും ഭയന്ന് പോയി.

രാജാക്കന്മാരെ നിന്ദിക്കുന്ന പെരുമാറ്റമാണ് ശിവംശീയായ കസ്തൂരിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

“മോളെ ,,,എന്താ അങ്ങുന്നിനോട് ഇങ്ങനെ പറയുന്നത് ,,കാലിൽ വീണു മാപ്പു പറ ” സ്വാമി മുത്തശ്ശൻ അല്പം  ദേഷ്യത്തോടെ  അവളോട് പറഞ്ഞു

“പറയെടി ,,നിനക്ക് ആരോടാ ചോദിക്കാനുള്ളത് ?” അയാള്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

“അറിവഴകനോട് ”

കസ്തൂരി ധൈര്യപൂര്‍വ്വം പറഞ്ഞു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.