അപരാജിതന്‍ 35 [Harshan] 7898

ശിവശൈലത്ത് :

ഗ്രാമമാകെ പരിപൂർണ്ണമായ നിശബ്ദതയിലായിരുന്നു.

സന്തോഷമെല്ലാം കെട്ടടങ്ങിയിരുന്നു.

ശംഭു സങ്കടത്തോടെ ഒറ്റയ്ക്ക് ഗ്രാമ കവാടത്തിനു വെളിയിലുള്ള ഭിത്തിയിൽ പതിപ്പിച്ച രാജമുദ്ര പതിപ്പിച്ച വിളംബരപത്രം നോക്കി നിൽക്കുകയായിരുന്നു.

അവനെ അന്വേഷിച്ചു ശങ്കരൻ പുറത്തേക്ക് വന്നപ്പോൾ അവനവിടെ നിൽക്കുന്നത് കണ്ടു ശങ്കരനും ഒരുപാട് വിഷമമായി.അവൻ ശംഭുവിന്‍റെ  ചുമലിൽ പിടിച്ചു.

“നമ്മുടെ മുത്തശ്ശനെ കൊല്ലാനുള്ള ഉത്തരവാടാ ” വിതുമ്പികൊണ്ടു ശംഭു  പറഞ്ഞു.

അവനെ നല്ല വാക്കുകൾ പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചു

“ശംഭു,,നീയെന്താ ഇവിടെ നിൽക്കുന്നെ ?” ചോദ്യം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി

“കസ്തൂരിയേച്ചി ,, മുത്തശന്‍റെ  കാര്യമോർത്ത് ശംഭുവാകെ സങ്കടത്തിലാ ,, ”

കസ്തൂരിയുടെ മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു.

“ഏച്ചി ചിരിക്കാണോ ,,, ?”  ശങ്കരൻ അവളോട് ചോദിച്ചു

‘പിന്നെ ചിരിക്കാതെ ,, മുത്തശ്ശന് ഒന്നും സംഭവിക്കില്ലെടാ ”

അതുകേട്ടു ഇരുവരും അവളെ അത്ഭുതത്തോടെ ഒന്ന് തുറിച്ചു നോക്കി

 

“നമ്മുടെ ഈ കവാടത്തിനു മുന്നിലെ ശങ്കരനാണ് സത്യം ,, മുത്തശ്ശനെ ഒരു വാൾമുനയ്ക്കും ശങ്കരൻ വിട്ടു കൊടുക്കില്ല ”

“ഇത്തവണ അതൊന്നും നടക്കില്ല ഏച്ചി ,,അവര് മുത്തശ്ശനെ കൊന്നുകളയും “സങ്കടത്തോടെ ശംഭു പറഞ്ഞു.

“ആണോ ,,എങ്കില്‍ ഈ ഗ്രാമത്തിൽ കയറി അക്രമം കാണിച്ചവർക്ക് എന്താ സംഭവിച്ചത് ശംഭൂ ,,മറന്നുപോയോ ”

അവർ ഒന്നും മിണ്ടാതെ കേട്ടുനിന്നു

“അതിൽ ഒരുത്തനും ഇപ്പോ ജീവിച്ചിരിക്കുന്നു പോലുമില്ല ,,ആരാ കൊന്നത് ,, ?”

“സര്‍ക്കാര്‍ അല്ലേ ഏച്ചി ”

അവളൊന്നു ചിരിച്ചു

 

ഉറങ്ങുമ്പോ നമുക്കൊന്നും സംഭവിക്കാതെയിരിക്കാൻ  കണ്ണ് തുറന്നു നമ്മളെ കാക്കുന്നതാരാ ? ,

നമ്മൾ വീണുപോയാൽ ഉടനടി കൈ തന്നു നമ്മളെ പിടിച്ച് എഴുന്നേൽപ്പിക്കുന്നവനാരാ?

നമ്മൾക്ക് വിഷമം വന്നാൽ നമ്മുടെ കൂടെ വിഷമത്തിൽ പങ്കാളിയായി നമ്മുടെ വിഷമം മാറ്റുന്നവനാരാ?

നമുക്ക് വിശന്നാൽ  നമ്മുടെ വിശപ്പ് മാറ്റാൻ അന്നമൂട്ടുന്നവനാരാ?

നമ്മളെ നമ്മൾ പോലുമറിയാതെ സംരക്ഷിക്കുന്നവനാരാ .?’

അത് പറയുമ്പോള്‍ കസ്തൂരിയുടെ കണ്ണുകള്‍ തുളുമ്പിത്തുടങ്ങി.

“പറ ഇതൊക്കേ ആരാ ?”

കസ്തൂരി ശങ്കരനോടും ശംഭുവിനോടും ചോദിച്ചു.

അതേ സമയം

ഉച്ചത്തില്‍ ഹോണ്‍ മുഴക്കിക്കൊണ്ടു അതിവേഗം ആദിയുടെ ജീപ്പ് അങ്ങോട്ടേക്ക് പാഞ്ഞു വന്നു.

ശബ്ദം കേട്ടു എല്ലാരും അങ്ങോട്ടേക്ക് നോക്കി.

അവനെ കണ്ടപ്പോള്‍ , അവന്‍റെ സാന്നിധ്യം അറിഞ്ഞപ്പോള്‍ കസ്തൂരിയുടെ കണ്ണുകളില്‍ ധൈര്യവും ചൂണ്ടുകളില്‍ പുഞ്ചിരിയും ദൃശ്യമായിരുന്നു.

ആദിയുടെ ജീപ്പ് മണ്‍വീടിന് മുന്നില്‍ നിന്നു.

അവന്‍ പുറത്തേക്ക് ഇറങ്ങി

ഒരു ചുരുട്ട് അവന്‍റെ വായില്‍ പുകയുന്നുണ്ടായിരുന്നു.

ആദിയെ നോക്കി കസ്തൂരി പറഞ്ഞു

 

“നമ്മുടെ,, ശങ്കരൻ,,,,,

ആ ശങ്കരൻ ഈ മണ്ണിലുണ്ട് ,,

നമുക്ക് കാവലായി

പിന്നെ ആരെയാ നമ്മള് ഭയക്കേണ്ടത്?

ഭയപ്പെടുത്തുന്നവരെ ഭൈരവനായി മാറി അവരെ ഭയപ്പെടുത്തി

സംഹരിക്കുന്ന ശങ്കരൻ ഈ മണ്ണില് നമ്മുടെ കൂടെയുള്ളപ്പോ ,

എന്തിനാ വിഷമിക്കുന്നത് ,,,

നീ ഒന്നുകൊണ്ടും വിഷമിക്കണ്ട ,

നമ്മുടെ മുത്തശ്ശൻ മറ്റൊരാളുടെ കൈകൊണ്ടും മരണപ്പെടില്ല ,,

അത് എന്‍റെ യുള്ളിൽ ശങ്കരൻ തോന്നിക്കുന്ന ഉറപ്പാ ,,

അതൊരിക്കലും തെറ്റില്ല, ശങ്കരന്‍ അയച്ച സര്‍ക്കാര്‍ ഇല്ലേ മക്കളെ നമുക്ക് ,, “

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.