വജ്ര എന്ന അർത്ഥം കരുത്തുറ്റത് , ഇടിമിന്നൽ എന്നൊക്കെയാണ് ഏതൊരു ബുദ്ധവിശ്വാസിയുടെയും പ്രഥമമായ ലക്ഷ്യ൦ എന്നത് നിർവാണം നേടുക , വിശിഷ്ടമായ ബോധത്തെ പ്രാപ്തമാക്കുക എന്നുള്ളതാണ് , അതിലേക്ക് സഹായകമായ താന്ത്രീകയന്ത്രങ്ങൾ ആണ് വജ്രയും മണിയും , മറ്റൊന്ന് ഈ വജ്ര എന്നത് പുരുഷ സങ്കൽപ്പമാണ് , മണി എന്നത് സ്ത്രീസങ്കല്പവും ശിവ ശക്തിമാർ എന്നൊക്കെ പോലെ ,
ഞാൻ നേരത്തെ പറഞ്ഞ പോലെ താന്ത്രിക ബുദ്ധിസത്തിലെ ദേവതമാർ അല്ലെങ്കിൽ ബോധിസത്വൻമാരായ വജ്രസത്വ, വജ്രപാണി , പദ്മസംഭവ ഇവരൊക്കെ ഈ വജ്രയെ കൈയിൽ ധാരണം ചെയ്തവരാണ് അതിൽ വജ്രസത്വ വലം കൈയിൽ വജ്രയും ഇടം കൈയിൽ മണിയും വെച്ചിരിക്കുന്നു , അത്രയും പ്രാധാന്യമേറിയ രണ്ടു തന്ത്രയന്ത്രങ്ങളിൽ ഒന്നാണ് ഈ വജ്ര “
എല്ലാം സശ്രദ്ധം കേട്ടിരുന്നതിനു ശേഷം
“ശിവറാം ,,അപ്പോൾ ഇവരുടെ കൈവശമുണ്ടായിരുന്ന വജ്രകൾക്ക് എന്തെങ്കിലും സവിശേഷമായ പ്രത്യേകത കാണണമല്ലോ, അതുള്ളതു കൊണ്ട് തന്നെയല്ലേ അക്രമികൾ അത് കൈവശപ്പെടുത്തിയത്, പക്ഷെ അതിനായി അവരെ എന്തിനു കൊന്നുകളഞ്ഞു ?” അവിനാശ് ജെയിൻ അന്വേഷണ ത്വരയോടെ ചോദിച്ചു.
“സർ,,അത് തന്നെയാണ് മെയ്ൻ പോയിന്റ് , ആരാണോ ഇവരെ വധിക്കാൻ പ്ലാൻ ചെയ്തത് , അവർക്ക് ഈ മൂന്നുപേരും ജീവനോടെ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നിരിക്കണം , മൂന്ന് വൃദ്ധരിൽ നിന്നും ഇത് കൈക്കലാക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല , അപ്പോളും അവർ ജീവിക്കാൻ പാടില്ല എന്നത് അവരുടെ ലക്‌ഷ്യം തന്നെയാണ് ”
“ആരായിരിക്കും ആ ഒളിഞ്ഞിരിക്കുന്ന ഇതിനു പിന്നിലെ ആളുകൾ ?”
“അത് തന്നെയാണ് സർ , നമുക്ക് കണ്ടുപിടിക്കേണ്ടതും,,ആകെ അറിയാവുന്നത് ജാപ്പനീസ് നിൻജകൾ ആണെന്ന് മാത്രം ,,എന്തായാലും മൂന്നു രാജ്യങ്ങളിലെയും വിസിറ്റേഴ്സ് ഡീറ്റെയിൽസ് കിട്ടുന്നത് വരെ നമുക്കെന്തായാലൂം ഇരുട്ടിൽ തന്നെ തപ്പണം ,, അതെ സാധിക്കൂ ”
ശിവറാം എഴുന്നേറ്റു.കൂടെ കനിഷ്കയും
“ലെറ്റ് അസ് ഹോപ്പ് ഫോർ ദി ബെസ്റ്റ് സർ ” എന്ന് പറഞ്ഞു കൊണ്ട് ശിവറാം അവിടെ നിന്നും ഇറങ്ങി കൂടെ കനിഷ്‌കയും
ശിവറാം തന്‍റെ കാബിനിൽ വന്നിരുന്നു.
പേപ്പർ വെയിറ്റ് കൈയിലെടുത്ത് മെല്ലെ തിരിച്ചു കൊണ്ട് തന്‍റെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടർ മോണിറ്ററിൽ കാണുന്ന വജ്ര യുടെ ചിത്രത്തെ നോക്കി
“ആരാണ് എന്തിനാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത് എന്നാലോചിച്ചുകൊണ്ട് മോണിറ്ററിനു സമീപമിരിക്കുന്ന അവലോകിതേശ്വര വിഗ്രഹത്തില്‍ നോക്കിയിരുന്നു.
<<<<O>>>>
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???