അപരാജിതന്‍ 35 [Harshan] 7899

INTELIGENCE BEUAREAU OFFICE, CHANAKYA PURI

NEW DELHI

“കനിഷ്ക ,, അപ്പൊ ഇതുവരെ ആ ഡോര്‍ജിയുമായി ബന്ധപ്പെട്ട ഒരു വിവരവും കിട്ടിയിട്ടില്ല എന്നാണോ?”

അവിനാശ് ജെയിൻ ചോദിച്ചു

“നോ സർ,, അതുമായി ബന്ധപ്പെട്ടു മൂന്നുരാജ്യങ്ങളിലുമുള്ള ബുദ്ധ ആചാര്യന്മാരുമായും ആ ബുദ്ധവിഹാരങ്ങളിലേ മറ്റു ഭിക്ഷുക്കളുമായും സംസാരിച്ചു , പക്ഷെ ആർക്കും അതിനെകുറിച്ച് ഒരു വിവരവുമില്ല”

അവിനാശ് ജെയിൻ ശിവറാമിനെ നോക്കി.

“അത് തന്നെയാണ് സർ ഈ മൂന്നുപേരെയും കണക്ട് ചെയുന്ന രഹസ്യവും , മൂന്നുപേരും ഉപയോഗിച്ചിരുന്നത് ഈയം ഇരുമ്പ് ചെമ്പ് മൂന്നു ലോഹങ്ങളിലുള്ള ഡോര്‍ജികൾ , അവരെ കൊന്നത് നിന്ജ പോരാളികൾ , എന്താ ഈ മൂന്നു ലോഹങ്ങളും എന്നതങ്ങോട്ടു വ്യക്തമാകുന്നില്ല”

എല്ലാം കേട്ട് കൊണ്ട് അവിനാശ് ജെയിൻ ശിവറാമിനോട് ചോദിച്ചു

“ശിവറാം ,, എന്താ ഈ ഡോർജി , ഇതിന്‍റെ  ഉപയോഗമെന്താ,,എന്‍റെ  അറിവിൽ ഇതൊരു ബുദ്ധിസ്റ്റ് താന്ത്രിക് യന്ത്രമാണെന്നറിയാം അതിനപ്പുറം എന്തെങ്കിലും പ്രത്യേകതയുണ്ടോ  ?”

“സർ , ബുദ്ധമതത്തിൽ താന്ത്രികമാർഗ്ഗങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണ് വജ്രയാന൦ , അതിന്‍റെ  ഉത്ഭവം ശരിക്കും പറഞ്ഞാൽ ഇന്ത്യയിൽ നിന്നും തന്നെയാണ്, പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചതാണ്, മധ്യകാല ഇന്ത്യയിലെ അലഞ്ഞു തിരിഞ്ഞിരുന്ന മഹാസിദ്ധൻമാരിലൂടെയാണ് ഈ താന്ത്രികരീതിയിലുള്ള സങ്കൽപം അവതരിപ്പിക്കപെട്ടതെന്നാണ് അറിയപെടുന്നതും, ഈ മഹാസിദ്ധന്മാർ ശ്മശാനഘട്ട് കളിൽ ഇരുന്നൊക്കെ ഉപാസനകൾ നടത്തുന്നവരായിരുന്നു, താന്ത്രിക൦ എന്നത് തന്നെ  ശിവനു൦ ശക്തിയുമായി ബന്ധപ്പെട്ടതാണ് , നമ്മൾ വജ്രയാനത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയാൽ അതിൽ നല്ലപോലെ ശൈവസങ്കല്പം കാണാ൯  സാധിക്കും, അത് മാത്രവുമല്ല നമ്മുടെ താന്ത്രികം പോലെ ഇതും രഹസ്യമാണ്, എല്ലാവർക്കും താന്ത്രികം പഠിക്കാൻ സാധിക്കില്ല , മാത്രവുമല്ല ഇത് രഹസ്യമാർഗമായതിനാൽ ഗുരുവിൽ നിന്നും ശിഷ്യനിലേക്ക് എന്നുള്ള  രീതിയിലാണ് പ്രയാണവും , esoteric budhism എന്നാണു ഇതറിയപ്പെടുന്നതും, അതായത് രഹസ്യമായി സൂക്ഷിച്ചു വരുന്ന രീതി

സോറി സർ … വജ്രയെ കുറിച്ച് പറയും മുൻപ് ചെറിയൊരു ബാക്ഗ്രൗണ്ട് പറഞ്ഞതാണ് ”

ശിവറാം ക്ഷമ ചോദിച്ചു

“നോ നോ ,,,ശിവറാം ,, നോ ഇഷ്യൂസ് പ്ലീസ് കണ്ടിന്യു ,,ഇട്സ് ഇന്‍റെരെസ്റ്റിംഗ് ”

ഏറെ താൽപ്പര്യത്തോടെ അവിനാശ് ജെയിൻ ശിവറാം നെ പ്രോത്സാഹിപ്പിച്ചു

അതുപോലെ തന്നെ കനിഷ്‌കയും

ശിവറാം തുടർന്നു

“വജ്രയാന ബുദ്ധിസത്തിൽ നൂറുകണക്കിന് താന്ത്രിക യന്ത്രങ്ങളുണ്ട് , പക്ഷെ അതിൽ പ്രാർത്ഥനയുമായി നേരിട്ട് സ൦വദിക്കുന്ന രണ്ടു യന്ത്രങ്ങളാണ് വജ്രയും ഘണ്ടയും , ഘണ്ട എന്നാൽ മണി , ഈ വജ്രയെ ആണ് ഡോർജി എന്ന് വിളിക്കുന്നത്.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.