അപരാജിതന്‍ 35 [Harshan] 7899

“എന്ത് ?”

പഞ്ചാപകേശൻ തന്‍റെ വെറ്റിലചെല്ലത്തിൽ നിന്നും ഒരു ചെറിയ പച്ചകുപ്പി കൈയിലെടുത്ത് മാനവേന്ദ്രവർമ്മനെ നോക്കി ചിരിച്ചു

“എന്തായിത് ”

“പൊന്നുടയതേ,, വശ്യക്രിയയിൽ പുകൾകൊണ്ട മലയരയ൯ കളുവാര൯ മൂപ്പനെ കൊണ്ട് അങ്ങേക്കായി പ്രത്യേകം നിർമ്മിച്ചതാ , പൊന്നുടയതിന്‍റെ ധാതുപുഷ്ടിക്കും ,,,,,പിന്നെ ,” നിർത്തി പഞ്ചാപകേശൻ പിന്നില്‍ നില്‍കുന്ന സ്ത്രീകളെ ഒന്ന് നോക്കി, സുനന്ദയുടെ ശൃ൦ഗാരഭാവം നോക്കി നാണിച്ചു തലതാഴ്ത്തി ചിരിച്ചുകൊണ്ടു പറഞ്ഞു.

“പിന്നെ,,,  പൊന്നുടയതിന്‍റെ ലി൦ഗബലത്തിനും ,,,”

പഞ്ചാപകേശൻ ആ ചെറുപച്ചകുപ്പി മാനവേന്ദ്രനു നേരെ നീട്ടി.

അയാൾ ആവേശത്തോടെ അത് വാങ്ങി തുറന്നു, ഉള്ളിൽ പതിനാലടുത്ത് കറുത്ത ഗുളികകൾ.

“എന്തായിത് പഞ്ചാപകേശാ ?”

“പൊന്നുടയതേ ,, വടക്കോട്ടു പോയ ശോകം മാറ്റുന്ന അശോകവേരും അമരി കൊടുവേലി വെള്ളെരുക്കും വലിയകടലാടിയും വേപ്പും വേരുകൾ കൂട്ടി വെള്ളിയാഴ്‌ച പിടിച്ച ചകോരത്തെ ഇരുമ്പ് തട്ടാതെ കൊന്നു ചോരപോകാതെ ചിറക് കളഞ്ഞതിന്‍റെ നാവെടുത്ത് ചെറുതേനും ഗോരോചനവും കവുങ്ങിൻപശയും മയൂരശിഖയും ആനയടിയും അരിതാരവും ചേർത്ത് പതിനാലിൽ ആർത്തവം വന്ന പെണ്ണിന്‍റെ  ആർത്തവരക്തവും  വരയാടിന്‍റെ വൃഷണവും പിന്നെ കളുവാര൯ മൂപ്പന്‍റെ ചില രഹസ്യകൂട്ടുകളും  തങ്കഭസ്‌മവും ചേർത്ത് നാല്പത്തി ഒന്ന് നാൾ മദനസൂരത മന്ത്രം ചൊല്ലിയുരുട്ടിയുണ്ടാക്കിയ ഗുളികയാ ,, ഇതങ്ങു പൊന്നുടയതിന്‍റെ ഉള്ളിലേക്ക്  പാലും ചേർത്ത് ചെന്നാലുണ്ടല്ലോ ,,,പിന്നെയെന്താ പറയാ,,പൊന്നുടയതിന്‍റെ കൊച്ചുടയത് “

പഞ്ചാപകേശൻ ഒരു വിടന്‍റെ പുഞ്ചിരിയോടെ മാനവേന്ദ്രന്‍റെ മടിയിൽ അമർന്നിരുന്നയാളുടെ കൈവേലകളുടെ സുഖം മാറിൽ അനുഭവിച്ചു ചിരിക്കുന്ന സുനന്ദയെ നോക്കി.

കൈ മുകളിലേക്ക് ഉയർത്തി പിടിച്ചു കൊണ്ട്

“പൊന്നുടയതിന്‍റെ കൊച്ചുടയത് വെമ്പാല പോലെ തലയുയർത്തിയാടും , ഇടം വലമാടും

പത്തിവിരിച്ചാടും, അവനങ്ങനെ ആടിയാടിയാടിയാടി പൊന്നുടയതിന്‍റെ സഖിമാരെ ആന്ദത്തിലാറാടിക്കും,, വിOല  വിOല  പാണ്ഡുരംഗ , എന്‍റെ പൊന്നു തമ്പുരാനെ കാത്തുരക്ഷിക്കണേ ,,, “

തനിക്ക് വേണ്ട ഔഷധം കിട്ടിയപ്പോൾ മാനവേന്ദ്രന്‍റെ മുഖം പൂത്തിരി കത്തിച്ച പോലെ ഉത്സാഹത്തിൽ പ്രകാശമാനമായി.

“പണ്ടരിപുരo പാണ്ഡുരംഗവിഠലന്‍റെ

അനുഗ്രഹം എന്നും അങ്ങേക്കുണ്ടാകും ,,

മന്നവേന്ദ്രാ മാനവേന്ദ്ര

സർവ്വലിംഗോത്തമാ

വീര വിക്രമ സിംഹമേ ,,

പരമവീരമാർത്താണ്ഡനേ ,, ”

പഞ്ചാപകേശൻ മാനവേന്ദ്രനെ പുകഴ്ത്തി കൊണ്ടിരുന്നു.

ഒപ്പം യാത്രകളുടെ ചെറുവിവരണങ്ങളും.

<<<<O>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.