അപരാജിതന്‍ 35 [Harshan] 7906

അത് കണ്ട് ചുടല വേഗം അങ്ങോട്ടേക്ക് പാഞ്ഞു ചെന്നു. ചുടലയ്ക്ക് പുറകെ ലോപമുദ്രയും.

ചുടലയെ കണ്ടു പരുന്ത് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി.

അവരിരുവരും വയനാവുമരങ്ങളുടെ സമീപമെത്തി.

ആ മൂന്നു മരങ്ങളിലും നാഗങ്ങളെ പോലെ മരങ്ങളിൽ പറ്റിപിടിച്ച വള്ളികൾ ചാഞ്ഞുനിന്നിരുന്നു.

കാട് പിടിച്ച മൂന്നു മരങ്ങളും അവയുടെ മധ്യഭാഗത്തെ പൂർണ്ണമായും മറച്ചിരുന്നു.

ലോപമുദ്ര ചുടലയെ തോണ്ടി “അതെന്താ ” എന്ന് കൈ കൊണ്ട് ചോദിച്ചു.

ചുടല ചിരിച്ചു

അപ്പോളേക്കും പരുന്തു ചിറകടിച്ചു ആകാശത്തേക്ക് ഉയർന്നു.

ചുടല ഒരു മരത്തിൽ കയറി പിടിച്ച വള്ളിപടർപ്പുകൾ തെല്ലു നീക്കി.

അതോടെ വല്ലാത്തൊരു തരം ശബ്ദം ഉയർന്നു പൊങ്ങിതുടങ്ങി.

“ഭൂ,,,,,൦,,,,,,,” എന്ന പോലെയുള്ള ശബ്ദം.

കാതിൽ തറഞ്ഞുകയറുന്ന പോലെയുള്ള ശബ്ദം.

ചുടല ഒരു ഭ്രാന്തനെ പോലെ പൊട്ടിചിരിച്ചു.

“എൻ ശക്തി ,,ലോപമ്മാ ,,, ഇതാ പാതാളകിണർ , ഈ ശിവശൈലഭൂമിയിലെ തിരുശിവതിരുമരം പോലെ ഈ ശ്മശാനഭൂമിയിൽ നിലനിൽക്കുന്ന ഒരു നിഗൂഢമായ  രഹസ്യം,, പാതാളകിണർ ”

ലോപമുദ്രയുടെ കൈ പിടിച്ചു ചുടല അവളെ ആ മരങ്ങളുടെ മധ്യഭാഗത്തുള്ള ദൃശ്യം കാണിച്ചു

അതുകണ്ടു ലോപമുദ്ര അത്ഭുതപെട്ടുപോയി

.ആഴത്തിലുള്ള ഒരു ഗർത്തം..

ഒരു ചുരുള് പോലെ സ്വയം ചുറ്റികൊണ്ടിരിക്കുന്നു

അതിനുള്ളിൽ ജ്വലിക്കുന്ന പ്രകാശവും.

ചുരുളുമ്പോൾ ഭൂ,,,,,൦,,,,,,,”  ഭൂ,,,,,൦,,,,,,,”  എന്ന ശബ്ദം കേൾക്കുന്നു.

അത് കണ്ടു തലകറങ്ങുന്ന പോലെ അനുഭവപ്പെട്ടപ്പോൾ ലോപമുദ്ര വേഗം ചുടലയെ പിടിച്ചു പിന്തിരിഞ്ഞു.

ചുടല വള്ളികൾ പഴയ പോലെവെച്ചു

അതോടെ ശബ്ദവും നിന്നു.

“ഈ മണ്ണിന്‍റെ സത്യമാണ് , ഈ ചുടലയുടെയും ചുടലക്കളത്തിന്റെയും രഹസ്യമാണ് ഈ പാതാളകിണർ ”

ചുടല ലോപയുടെ കൈപിടിച്ചുകൊണ്ട് അവളെ കൂട്ടി തിരികെ കത്തുന്ന ചിതയ്ക്ക് സമീപം വന്നു.

അപ്പോളേക്കും കാലിചരണും ഭ്രാന്തനും കുളിയൊക്കെ കഴിഞ്ഞു പുഴയിൽ നിന്നും മീനുകളെ പിടിച്ചു അവിടെ എത്തിയിരുന്നു.

അവർ അന്നത്തെ അന്നത്തിനുള്ള ചിട്ടവട്ടങ്ങൾ ആരംഭിച്ചു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.