അപരാജിതന്‍ 35 [Harshan] 7906

പ്രജാപതി രാജകൊട്ടാരത്തിൽ

മാനവേന്ദ്ര വർമ്മൻ താമസിക്കുന്ന മാളികയ്ക്കു മുന്നിൽ ഒരു നീല കോണ്ടസ കാർ വന്നുനിന്നു.

മുൻപിലത്തെ ഇരിപ്പിടത്തിൽ നിന്നുമൊരാൾ പുറത്തേക്കിറങ്ങി.

അഞ്ചരയടി ഉയര൦.

വണ്ണിച്ച ശരീരം

മുൻപിലേക്ക് ചാടിയ വയർ.

മഞ്ഞ മുണ്ടും കഴുത്തിന് ചുറ്റുമായി നീളമുള്ള മഞ്ഞമേല്‍മുണ്ടും

ഇരു കൈകളിലും തുളസി മണിമാല ചുറ്റിയിരിക്കുന്നു.

 

കൈയ്യിൽ  ചതുരത്തിലുള്ള മുറുക്കാൻ ചെല്ലപെട്ടി പിടിച്ചിരിക്കുന്നു.

നെഞ്ചിനു കുറുകെ പൂണൂൽ.

കഴുത്തിൽ തുളസിമണി കെട്ടിയ സ്വർണ്ണ മാല

ഉരുണ്ട വട്ട മുഖം,

നെറ്റിയിൽ വൈഷ്ണവന്മാർ അണിയുന്ന  കളഭത്തിലുള്ള ഊർദ്ധപുണ്ഡ്രതിലക൦ ,

ശിരസ്സിനു ചുറ്റുമുള്ള മുടി പൂർണ്ണമായും ക്ഷൗരം ചെയ്തിരിക്കുന്നു,

നെറുകയിൽ മാത്രം മുടി നീളത്തിൽ വളർത്തി കുടുമക്കെട്ടിയിരിക്കുന്നു.

വായിൽ താംബൂലം.

അയാൾ വലം കൈയിലെ ചൂണ്ടുവിരലും നടുവിരലും ചുണ്ടോടു ചേർത്ത്കൊണ്ട് അതിനിടയിലൂടെ നീളത്തിൽ  തുപ്പി.

“ഘാ,,,,,,,” എന്ന് കാർപ്പിച്ചു.

“പണ്ടരിപുര൦  പാണ്ഡുരംഗ വിഠല, 

വിഠലവിഠല ഹരി ഓം വിOലാ “

എന്ന് ജപിച്ചുപുറത്തു നിൽക്കുന്ന അംഗരക്ഷകരെ നോക്കി ചിരിച്ചു.

അവരുടെ അടുത്തേക്ക് നടന്നടുത്തു.

“ആരാ ?” അതിലൊരാൾ ചോദിച്ചു

“ഹി ഹി ഹി ഹി ,,,,

ഞാനോ ,,,

പണ്ടരിപുര൦  പാണ്ഡുരംഗ വിഠല,

ഹരി ഓം വിOലാ “

ഞാനോ ,,,ഞാൻ ,,,

മാധവപുരത്തു നിന്നാ ,,

കൊട്ടാരത്തിലെ “

“കൊട്ടാരത്തിലെ ആരാ ,,?,”

“ആരാന്നു ചോദിച്ചാ ,, കൊട്ടാരത്തിലെ ആരുമല്ല ,, പാറാവുകാരാ”

അയാള്‍ പൂണൂല്‍ ഉയര്‍ത്തി കാണിച്ചു.

“എന്നാൽ വര്‍ണ്ണത്തില്‍ സർവ്വരിലും മേലെ നിൽക്കുന്ന,,,  

മേലെ നില്‍ക്കുന്ന,,,  ഒരു ബ്രാഹ്മണനാ..

ബ്രാഹ്മണൻ,, പിന്നെ പൊന്നു തമ്പുരാന്‍റെ ഒരു  ആശ്രിതനും കൂടിയാ   ,,,”

“ആര് വന്നെന്നു പറയണം ?” ബഹുമാനത്തോടെ അംഗരക്ഷകന്‍ ചോദിച്ചു.

അയാൾ മുണ്ഡനം ചെയ്ത നെറ്റിയുടെ മേൽ ഭാഗത്ത് വിരലുകൾ കൊണ്ട് താളമിട്ടു കൊണ്ട്

“പണ്ടരിപുര൦  പാണ്ഡുരംഗ വിഠല,

വിഠല വിഠല ഹരി ഓം വിOലാ,,

എന്നുറക്കെ ജപിച്ചു പുഞ്ചിരിച്ചു.

“പറഞ്ഞോളൂ പൊന്നുടയതിനോട്,,, ദാസന്‍ പഞ്ചാപകേശൻ ആഗതനായിയെന്ന്  ”

അംഗരക്ഷകന്‍ ഉള്ളിലേക്ക് അത് പറയുവാനായി പോയി.

അപ്പുറത്തു നിന്ന അംഗരക്ഷകനോട്

“പാറാവ്കാരാ എങ്ങനെ,,,പ്രതിഫലമൊക്കെ മുടങ്ങാതെ കിട്ടുന്നുണ്ടോ ?”

“ഉവ്വ് ,,അതൊക്കെ കൃത്യമായി തരുന്നുണ്ട് ”

“നന്നായി പണി എടുക്കണം , അതിനൊത്ത പ്രതിഫലവും വാങ്ങണം “

“ഞാൻ നന്നായി പണിയെടുക്കുന്നുണ്ട് , അല്ല അങ്ങേക്ക് എന്താ ജോലി ?” കാവൽക്കാരൻ ചോദിച്ചു

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.