അപരാജിതന്‍ 35 [Harshan] 7906

ദേവർമഠത്തിൽ

പാർവ്വതി, മഠത്തിലെ വിശാലമായ തൊടിയിൽ പൂവിട്ടിരുന്ന ചെമ്പകമരച്ചുവട്ടിൽ പുറം ചായ്ച്ചു കണ്ണുകളടച്ചിരിക്കുകയായിരുന്നു.

“പൊന്നൂ ,,,”

ആ വിളികേട്ട് അവൾ കണ്ണുകൾ തുറന്നു

“എന്താ പപ്പാ ”

അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

രാജശേഖരൻ അവൽക്കരികിലിരുന്നു.

“എന്താ ഒറ്റക്കിരുന്ന് ആലോചിക്കുന്നേ ?”

“ഒന്നൂല്ല പപ്പാ ,,വെറുതെയിരുന്നതാ ”

“പപ്പയ്ക്ക് മോളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു”

“പറഞ്ഞോ പപ്പാ ,,,”

“എന്നെ ഈശ്വരവർമ്മ വിളിച്ചിരുന്നു ”

അത് കേട്ട് അവളൊന്നു നടുങ്ങി

“അതെന്തിനാ ?”

“അദ്ദേഹത്തിന് ചില കാര്യങ്ങളിൽ പരാതിയുണ്ട് ,,മോള് ആ കുടുംബത്തിലുള്ള ഒരാളെയും വിളിക്കുന്നില്ല , അവർ വിളിക്കുമ്പോഴും സംസാരമൊക്കെ കുറവ് ,,അതുപോലെ ശിവയുമായും ഫോൺവിളികളൊക്കെ കുറവാണെന്നും …” അയാൾ ഒന്ന് നിർത്തി

അവൾക്കെന്ത് പറയണമെന്നൊരു നിശ്‌ചയവുമില്ലായിരുന്നു.

“എന്താ മോളെ ,,എന്തെങ്കിലും പ്രശ്നമുണ്ടോ ?”

‘ഇല്ല പപ്പാ ,,, പ്രശ്നമൊന്നുമില്ല” അവൾ അല്പം മടിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“ഹമ് ,, അത് കേട്ടാൽ മതി ,, എന്‍റെ  മോൾടെ ഒരിഷ്ടവും ഈ പപ്പ സാധിച്ചു തരാതെയിരുന്നിട്ടില്ല , അതിൽ പപ്പയ്ക്ക്  ഒരുപാട് സന്തോഷമുള്ള കാര്യമാണ് ശിവയുമായുള്ള മോളുടെ നിശ്ചയവും  ”

അത് കേട്ടപ്പോൾ അവൾക്കാകെ ദേഹത്ത് സർപ്പമിഴയുന്ന പോലെയൊരു അനുഭവമായിരുന്നു.

“എന്താണെന്നറിയില്ല ,,പപ്പയ്ക്ക് ഇപ്പോ ആകെ ഒരു ഭയമാ ,, എന്തെങ്കിലും സംഭവിക്കുമോയെന്ന് ”

“ഇങ്ങനെയൊന്നും പറയല്ലേ പപ്പാ ” എന്ന് പറഞ്ഞവൾ കരഞ്ഞു കൊണ്ട് അയാളെ കെട്ടിപിടിച്ചു വിതുമ്പി.

“അയ്യോ ,, സംഭവിക്കുമെന്നല്ല ,,ഒരു പേടി പോലെ ,,അതിനുമുൻപ് എന്‍റെ  പൊന്നിനെ ശിവയുടെ കൈപിടിച്ചേൽപ്പിക്കണം , പിന്നെയും കുറച്ച് ആഗ്രഹങ്ങളുണ്ട് , കമ്പനിയുടെ ചുമതലകൾ നിങ്ങളെ ഏൽപ്പിക്കണം അതുപോലെ എന്‍റെ  മോൾടെ കുഞ്ഞുങ്ങളെ താലോലിക്കണം .” അയാൾ അവളുടെ ശിരസിൽ തലോടികൊണ്ടു പറഞ്ഞു

“ആ ആഗ്രഹങ്ങൾ അവളെ അഗ്നിയിൽ ജ്വലിപ്പിക്കുന്നതിനു തുല്യമായിരുന്നു”

ഇങ്ങനെ ആഗ്രഹങ്ങൾ മനസ്സിൽ വെച്ച് ജീവിക്കുന്ന തന്‍റെ   പപ്പയോടു എങ്ങനെയാണ് തനിക്കി വിവാഹത്തിൽ  താല്പര്യമില്ല എന്ന് പറയേണ്ടത് , അത് കേട്ട് പപ്പയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയം അവളെ നല്ലപോലെ ഗ്രസിച്ചു.

ചെകുത്താനും കടലിനും മദ്ധ്യേ എന്ന നിലയാണ് തനിക്കെന്നു ഉത്തമബോധ്യം അവൾക്കുണ്ടായിരുന്നു.

അന്നേരം മാലിനിയും അങ്ങോട്ടേക്ക് വന്നു

മാലിനിയോടും രാജശേഖര൯ തന്‍റെ   ആഗ്രഹങ്ങൾ പങ്കുവെച്ചു.

മാലിനി അല്പം ഭയത്തോടെ തന്നെ പാർവ്വതിയെ ഒന്ന് നോക്കുകയും ചെയ്തു.

അവർക്കറിയാമായിരുന്നു

തന്‍റെ  മകളുടെ ഉള്ളിൽ അപ്പുവല്ലാതെ മറ്റാരും ഇല്ല എന്ന്

പക്ഷെ മാലിനിയും പാർവതിയുടെ അതെ അവസ്ഥയിൽ തന്നെയായിരുന്നു.

അവർ മൂവരും അവിടെ നിന്ന് എഴുന്നേറ്റു  മഠത്തിലേക്ക് നടന്നു.

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.