അപരാജിതന്‍ 35 [Harshan] 7906

ആദി ഒന്ന് പുഞ്ചിരിച്ചു.

“എനിക്ക് മനസിലായി, മനസിലായി ..  ,,പക്ഷെ ഞാനെങ്ങനെ അവരുടെ തലവനാകും , അവരെന്നെ ആക്കുകയുമില്ലല്ലോ ”

“അവരാക്കണ്ട ,പക്ഷെ നിനക്കാകാം ശങ്കരാ ”

“എങ്ങനെ ,,അത് നീ പറഞ്ഞു താ ,,”

“അതിനുള്ള സമയം അടുത്ത് കൊണ്ടിരിക്കുകയാണ് ,,അവിടെ ശക്തി വേണം ,, ശക്തി തന്നെ വേണം ”

“ശക്തിയോ ?”

“നാനെ സൊല്ലിത്തരേണ്ടാ ,,,,” ചുടല ആദിയുടെ കാതിൽ സ്വകാര്യമായി എന്ത് ചെയ്യണം എന്ന് വ്യക്തമായി പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ

ആദി കൈയൊക്കെ ഒന്ന് ചുരുട്ടി ആവേശം കൊണ്ടു.

“എന്‍റെ   .,ചുടലെ ….എന്ന് വിളിച്ചുകൊണ്ട് ചുടലയെ കെട്ടിപിടിച്ചു മുകളിലേക്ക് ഉയർത്തി വട്ടം കറക്കി ”

“അയ്യോ ,,അയ്യോ ,,,,,” എന്ന് ചുടല പേടിച്ചലറി.

കുറെ നേരം വട്ടം ചുറ്റിച്ചു അവൻ ചുടലയെ മണ്ണിൽ നിർത്തി.

“നീ പറഞ്ഞ പോലെ ആണെങ്കില്‍ ,, അത് ഞാന്‍ നടത്തിയിരിക്കും , എന്‍റെ കൈ അങ്ങ് തരിക്കുന്നുണ്ട് , ആഹാ ,, നാലാള് കൂടുന്നയിടത്ത് വെച്ച് പ്രജാപതികളുടെ കുടല്‍ ഞാന്‍ വലിച്ചെടുക്കും ,,ആ  സൂര്യനു  ഒന്നോങ്ങി വെച്ചിരുന്നതാ ,, അപ്പോ കൊടുക്കാനുള്ള നേരമായി ,,, നന്ദിയെടാ .,,റൊമ്പ നന്ദി ”

ചുടലയുടെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ആദി തിരികെ നടന്നു.

“ഓയ് ,,,ശങ്കരാ ,,,,” ചുടല അവനെ വിളിച്ചു

ആദി തിരിഞ്ഞു നോക്കി

“എന്താ നൻപാ ,,,,,,,” ചിരിച്ചുകൊണ്ട് ആദി ചോദിച്ചു.

“എനിക്ക് ഒരു സാധനം വേണ൦ ”

ചുടല തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.

“എന്താ കുപ്പിയാണോ ?”

“അല്ല ,,,,,” ചുടല മുഖം ഇടം വലം ഇളക്കി പറഞ്ഞു.

“പിന്നെന്താ ”

“എനക്ക് ഒരു തുകൽ വേണം തുകൽ ”

“തുകലോ ,,”

“അതെ ,,തുകൽ ,,പെരിയ തുകൽ ”

“എന്ത് തുകൽ,,, ”

“മുതല തുകൽ ”

“മുതലയുടെ തുകലോ ,,അതിനു ഞാനെവിടെ പോകാനാ ,, ”

“അതെനിക്കറിയില്ല ”

“എടാ കോപ്പേ ,, മുതലയൊക്കെ വന്യജീവി സംരക്ഷണത്തിൽപ്പെട്ട ജീവിയാ, ഞാൻ അഴിക്കുള്ളിലാകും ”

“അതൊന്നും എനിക്കറിയണ്ട ,ശങ്കരാ ,,, എനിക്ക് മുതലത്തുകൽ വേണം , ഇനി എന്നെ കാണാൻ വരുമ്പോ അതും കൊണ്ട് വന്നാൽ മതി , അല്ലാതെ ഇങ്ങോട്ട് വരരുത് ”

ചുടല മുടിയിളക്കി  കൊണ്ട് ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.

“ഇത് എന്താ  ഈ ചുടല ഉദ്ദേശിച്ചത് ? ” ആദി സ്വയം ചോദിച്ചു.

“ഇവന് വട്ടായതാണോ ,, ആയിരിക്കും ” അങ്ങനെ പറഞ്ഞു കൊണ്ട് ആദി അവിടെ നിന്നും തിരിച്ചു.

                                                                 <<<<O>>>>               

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.