അപരാജിതന്‍ 35 [Harshan] 7906

“തത്വം പറയാനുള്ള നേരമല്ല  ,,, സ്വാമി മുത്തശ്ശന്‍റെ  ജീവൻ അപകടത്തിലാണ് , കിരീടധാരണ ദിവസം  മുത്തശ്ശനെ ബലികൊടുക്കും ” അവൻ ആധിയോടെ പറഞ്ഞു.

“ആര് ,,,ആര് ,,,ബലി ,,എന്തു ബലി ,, അതും ,നീയുള്ളപ്പോളോ ശങ്കരാ  ?”

“ഞാനുള്ളപ്പോൾ ഒന്നും നടക്കില്ല ,,പക്ഷെ നിയമ൦ അനുസരിക്കണമെന്നും മരണത്തെ വരിക്കണമെന്നും മുത്തശ്ശൻ വാശിപിടിക്ക്യാ ,,ഞാനെന്താ ചെയ്യേണ്ടത് , എനിക്കൊരു വഴി പറഞ്ഞു താ ചുടലെ ,,സൂര്യനെ അങ്ങോട്ട് കൊന്നാലോ “

ചുടല മുടി ഇരുവശത്തുനിന്നും തട്ടി പുറകിലേക്ക് തെറിപ്പിച്ചു ,

എന്നിട്ട് ഉച്ചത്തിൽ ഉറക്കെയുറക്കെ അട്ടഹസിക്കുവാൻ തുടങ്ങി.

“ഹ ഹഹഹ …..ഹ ഹ ഹഹാഹാഹാഹ് ,,,,,”

അവന്‍റെ  അട്ടഹാസം അവിടെയെങ്ങും പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

ആദി നിർത്താൻ പറഞ്ഞിട്ടും അതനുസരിക്കാതെ ചുടല ഉച്ചത്തിൽ തന്‍റെ  അട്ടഹാസം തുട൪ന്നു.

“നിർത്തടാ ,,,കോപ്പേ ” കോപത്തോടെ ആദിയുടെ ശബ്ദം മുഴങ്ങി.

ചുടല ചിരി നിർത്തി.

ചുടലയുടെ മേൽവശത്തേയും കീഴ്വശത്തെയും പല്ലുകൾ വിറച്ചു കൊണ്ട് കൂട്ടിമുട്ടികൊണ്ടിരുന്നു.

“ഞാനിവിടെ എന്‍റെ   ചോരയെ എങ്ങനെങ്കിലും രക്ഷിക്കാനായി മാർഗ്ഗം ചോദിക്കുമ്പോ ചിരിക്കുന്നോ ”

ദേഷ്യത്തോടെ ആദി ചോദിച്ചു

ചുടല ഇടം വലം ഒന്ന് നോക്കി

എന്നിട്ടു തല കുമ്പിട്ടു നിന്നു

“മന്നിച്ചിടുങ്കോ സങ്കരാ ,,നാൻ ഇപ്പടി താൻ ” ചുടല ക്ഷമാപണം നടത്തി.

എലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടുമോ , എന്തായാലും ശിവശൈലത്തെ അടിമത്തം മാറണം , അതിനു സൂര്യനെ കൊന്നത് കൊണ്ട് കാര്യമില്ല “

“പിന്നെ ,,പിന്നെ ഞാന്‍ എന്താ ചെയ്യാ , എനിക്കു ഏറ്റവും എളുപ്പം അതല്ലേ ,,വേണമെങ്കില്‍ അവന്‍റെ ഓഞ്ഞ തന്തയെയും ആ കൊട്ടാരത്തിലെ പുരുഷന്‍മാരേ ഒക്കെയും കൊല്ലാം “

ചുടല അതുകേട്ട് ചിരിക്കാന്‍ തുടങ്ങി.

“അതൊന്നും വേണ്ടാ ശങ്കരാ ,ആ കിളവന് പകരം നീ പോരിനിറങ്ങണം ” ചുടല പറഞ്ഞു.

“അതിനു മുത്തശ്ശന്‍ സമ്മതിക്കുന്നില്ലല്ലോ ,, ഞാന്‍ ഇറങ്ങിയാ അവന്‍റെ അണ്ഡം കീറിയെ വരൂ ,,ഇതിപ്പോ ചോദിച്ചപ്പോൾ മുത്തശ്ശൻ എന്നെ വിലക്കിയതല്ലേ , ഞാൻ ശിവാംശിയല്ല , ചണ്ഡാളനല്ല , അടിമയുമല്ല  ,,പരദേശിയാണെന്നല്ലേ പറഞ്ഞത് ”

“ഹ ഹ ഹ ഹ ,,,, വിള൦ബരം എന്തായിരുന്നു ,,,അറിയുമോ ?”

“ഞാൻ കേട്ടില്ലല്ലോ, അവിടെ ഒട്ടിച്ചു വച്ചത് വായിക്കാനും മറന്നു പോയി  ”

“ഞാൻ കേൾപ്പിക്കാം ,,ഈ ചുടല കേൾപ്പിക്കാം  ശങ്കരാ “

ചുടല വായക്കു ഇരുവശത്തും കൈപ്പത്തി പിടിച്ചു കൊണ്ട് ഉറക്കെ വിളംബര൦   ചെയ്തു തുടങ്ങി.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.