“വിഷമിക്കല്ലേ ചേച്ചി , ഞാൻ നിൽക്കുന്ന ഈ മണ്ണിടിഞ്ഞു വീണു ഞാൻ പാതാളത്തിൽ പോയാലും മുത്തശ്ശനെ ഞാൻ മരിക്കാൻ വിടില്ല , മുത്തശ്ശനെയെന്നല്ല,, ഈ മണ്ണിൽ പിറവി കൊണ്ട ഒരു ജീവനെയും ഞാൻ അതിനു സമ്മതിക്കില്ല, പക്ഷെ എങ്ങനെയാണ് ഒരു മാർഗ്ഗം ”
“അനിയാ ,,ഒരുപാട് അറിവുള്ളവനല്ലേ ,,എന്തേലും ഒരു മാർഗ്ഗം കാണണെ അനിയാ ”
കസ്തൂരി വിഷമത്തോടെ പറഞ്ഞു.
“എന്‍റെ ചേച്ചി ,, മുത്തശ്ശന് പകരം എതിരിടാൻ എനിക്ക് പോകാൻ എങ്ങനെയെങ്കിലും സാധിച്ചാൽ മതി , പിന്നെ സൂര്യസേനൻ എന്നല്ല അവനെ ഉണ്ടാക്കിയ അവന്‍റെ തന്തയെയും തീർത്തിട്ടെ ഞാനിവിടെ വരൂ , ഇതിപ്പോ എന്തേലും ഒരു മാർഗം ചേച്ചിക്ക് പറഞ്ഞു തരാനാകുമോ , എന്നെ ഇവിടത്തെ തലവൻ ആക്കണം , എന്താ അതിനൊരു വഴി”
“അറിയില്ല അനിയാ ,,ഇതൊക്കെ ആദ്യമായല്ലേ ഞാൻ കാണുന്നത് ”
“എന്നാലൂം എത്ര നാണം കെട്ട വർഗ്ഗങ്ങളാ ഈ പിഴച്ച ക്ഷത്രിയരായ പ്രജാപതികൾ , ഒന്നുമല്ലേലും ഒരു ഗതിയുമില്ലാത്ത ഈ പാവങ്ങളെ തന്നെ ഇങ്ങനെ ദ്രോഹിക്കാൻ , ഇത്രയും പ്രായമായ ഒരു വൃദ്ധനെ എതിരിടാൻ അവനു നാണമില്ലേ ആണത്വമില്ലാത്ത ശവം”
ആദി നീട്ടി തുപ്പി.
അവൻ കസ്തൂരിയെ നോക്കി
ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടവന് വിഷമമായി
“ചേച്ചി ,, കരയല്ലേ ,, നമ്മുടെ കൂടെ ശങ്കരനില്ലേ ,, ഒരു വഴി കാണിച്ചു തരും ,, ഇനി ഒരു വഴിയുമില്ലെങ്കിൽ സൂര്യസേനനെ ഞാനങ്ങു കൊന്നുകളഞ്ഞേക്കാം ,,അല്ല പിന്നെ ,,അവൻ ജീവനോടെ ഉണ്ടേലല്ലേ അവൻ രാജാവാകൂ ,, അപ്പൊ എന്ത് ചെയ്യും ”
അമ്പരപ്പോടെ കസ്തൂരി ആദിയെ നോക്കി
കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നു കസ്തൂരി.
തന്‍റെ മുന്നിൽ ഇരിക്കുന്നത് ആദിശങ്കരൻ എന്ന ശിവശൈലത്തിന്‍റെ സർക്കാർ ആണെന്ന ബോധ്യം പെട്ടെന്ന് അവൾക്കുണ്ടായി.
അവളുടെ മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു.
“ആ,,പിന്നല്ലാതെ ,,അവനുണ്ടേലല്ലേ ഈ ചടങ്ങു നടക്കൂ ,,അവനെ അങ്ങ് കൊന്നു കളഞ്ഞാൽ പോരെ , വേണമെങ്കിൽ ആ കൊട്ടാരത്തിലെ ആണുങ്ങളെ മൊത്തം കൊല്ലാം അതിപ്പോ തലയറുത്തോ കത്തിച്ചോ വെള്ളത്തിൽ മുക്കിയോ , ഞാന്‍ റെഡി ,,, ,,ചേച്ചി വിഷമിക്കണ്ട , ഫയല്‍വാന്‍ കാണാത്ത ലങ്കോട്ടികളുണ്ടോ ,, ഇതങ്ങനെ കരുതിയാൽ മതി ,, എന്തൊക്കെ വന്നാലും മുത്തശ്ശന് ഒന്നും വരാതെ ഞാൻ നോക്കിക്കോളാ൦ ”
ആദി ചിരിച്ചു കൊണ്ട് പറഞ്ഞു .
“ഞാൻ എന്തായാലും ഒന്ന് കറങ്ങിയേച്ചും വരാം ,,അപ്പൊ എനിക്ക് വല്ല ഐഡിയയും കിട്ടും , ചേച്ചി സമാധാനമായി പോയാട്ടെ ,,ഇവിടെ ഞാനില്ലേ ,,,”
“ഉവ്വ് ,,എന്‍റെ അനിയനുണ്ട് ,,ഈ കാവലുണ്ട് , ശങ്കരനും ആദിശങ്കരനും ഞങ്ങൾക്ക് കാവലുണ്ട് ”
കസ്തൂരി എഴുന്നേറ്റു
അവിടെ നിന്നും നടന്നു നീങ്ങി
ആദി അവിടെ നിന്നും ജീപ്പിൽ കയറി നേരെ ശ്മശാനത്തിലേക്ക് തിരിച്ചു.
ശ്മശാനഭൂമിയിലെത്തിയ ആദി കത്തിയെരിഞ്ഞ ചിത തോണ്ടി മൺകലത്തിൽ എല്ലും ചാരവും നിറച്ചുകൊണ്ടിരുന്ന ചുടലയുടെ സമീപമെത്തി.
“ചുടലേ ,,,,ആകെ പ്രശ്നമായല്ലോ ”
“നീയുള്ളയിടത്ത് എന്ത് പ്രശ്‌നം ശിവനേ,,, നീ അന്പൊടെ നോക്കിയാൽ അവിടത്തെ പ്രശ്‌നമെല്ലാം മാറില്ലേ ”
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???